കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശാഖപട്ടണം വാതകച്ചോർച്ച: മരണം പത്തായി, ഒഴിപ്പിച്ചത് അഞ്ച് ഗ്രാമങ്ങൾ, ധനസഹായം പ്രഖ്യാപിച്ചു!!

Google Oneindia Malayalam News

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ വിശാഖ പട്ടണത്ത് കെമിക്കൽ പ്ലാന്റിൽ രാസവാതകം ചോർന്ന് മരിച്ചവരുടെ എണ്ണം പത്തായി. ആറ് വയസുള്ള കുട്ടിയുൾപ്പെടെ 5000 ഓളം പേരാണ് രാസവാതകം ശ്വസിച്ച് രോഗികളായിത്തീർന്നട്ടുള്ളത്. എൽജി പോളിമേഴ്സ് എന്ന കമ്പനിയുടെ പ്ലാസ്റ്റിക് നിർമാണ യൂണിറ്റിൽ നിന്നാണ് രാസവാതകത്തിന് ചോർച്ചയുണ്ടായത്. പ്രാഥമിക റിപ്പോർട്ട് അനുസരിച്ച് പുലർച്ചെ 2.30 ഓടെ സ്റ്റെറൈൻ ഗ്യാസാണ് ചോർന്നത്. എന്നാൽ രാസവാതകം ചോർന്നതിന്റെ യഥാർത്ഥ കാരണം ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ആന്ധ്രയ്ക്ക് പിന്നാലെ ഛത്തീസ്ഗഡിലും വാതക ചോര്‍ച്ച; നിരവധി പേര്‍ കുഴഞ്ഞുവീണുആന്ധ്രയ്ക്ക് പിന്നാലെ ഛത്തീസ്ഗഡിലും വാതക ചോര്‍ച്ച; നിരവധി പേര്‍ കുഴഞ്ഞുവീണു

കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള ലോക്ക്ഡൌൺ പ്രഖ്യാപനത്തോടെ കഴിഞ്ഞ 40 ദിവസമായി അടച്ചിട്ട പ്ലാന്റിനുള്ളിൽ വളരെ ചുരുക്കം ജീവനക്കാർ മാത്രമാണുള്ളത്. 5000 ടണ്ണിന്റെ ടാങ്കിൽ ശേഖരിച്ചിരുന്ന രാസവാതകമാണ് ചോർന്നത്. മാർച്ച് 24 മുതൽ ഉപയോഗിക്കാതിരുന്ന കിടന്നിരുന്നതാണ് ചോർച്ചയുണ്ടായ ടാങ്ക്. ഇതോടെ ഉണ്ടായ രാസപ്രവർത്തനങ്ങളുടെ ഫലമായാണ് ടാങ്ക് ചോർന്നതെന്നാണ് വിശാഖപട്ടണം എസിപിയെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുനിസിപ്പൽ കമ്മീഷണർ ചൂണ്ടിക്കാണിക്കുന്നത്. രാസവാതകം ശ്വസിച്ച് നൂറ് കണക്കിന് ആളുകളാണ് അബോധാവസ്ഥയിലായത്.

 gas-leakage1

180 ഓളം പേരെ കിംഗ് ജോർജ് ആശുപത്രി, അപ്പോളോ ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരിൽ മൂന്ന് പേർ വെന്റിലേറ്ററിലാണ്. വെങ്കടപുരം ഗ്രാമത്തിലെ 1500 ഓളം വീടുകളും രാസവാതക ചോർച്ചയോടെ ഒഴിപ്പിച്ചിട്ടുണ്ട്. ഫാക്ടറി യൂണിറ്റിൽ നിന്ന് 1.5 കിലോമീറ്റർ ചുറ്റളവിലുള്ള വെങ്കടപുരം ഗ്രാമത്തിലെ ജനങ്ങളെയാണ് സംഭവം ഏറ്റവുമധികം ബാധിച്ചിട്ടുള്ളത്. ഇവിടെ നിന്ന് മാത്രം 110 പേരെയാണ് ഒഴിപ്പിച്ചിട്ടുള്ളത്. വെങ്കടപുരം ഉൾപ്പെടെ അഞ്ച് ഗ്രാമങ്ങളാണ് ഇതുവരെ ഒഴിപ്പിച്ചിട്ടുള്ളത്. കുടുതൽ ഗ്രാമങ്ങൾ ഒഴിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങളാണ് പുരോഗമിക്കുന്നത്. സമീപ പ്രദേശത്തെ ഒമ്പത് ഗ്രാമങ്ങളെയാണ് രാസവാതക ചോർച്ച ബാധിച്ചിട്ടുള്ളത്. രാസവാതകം കുടുതലായി പുറത്തുവരാൻ തുടങ്ങിയതോടെ മരങ്ങളുടെ നിറം മാറാൻ തുടങ്ങിയതായും ജനങ്ങൾ പറയുന്നു. സംഭവം നിരീക്ഷിക്കുന്നതിനായി വിശാഖ പട്ടണത്തെത്തിയ മുഖ്യമന്ത്രി ജഗന്മോഹൻ റെഡ്ഡി ഇവിടെ നിന്ന് മടങ്ങിയിട്ടുണ്ട്.

അതേ സമയം രാസവാകതം ശ്വസിച്ച് മരിച്ചവരുടെ കുടുംബത്തിന് സർക്കാർ ഒരു കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. രോഗികളായവർക്ക് 25000 രൂപ പ്രാഥമിക ചികിത്സയ്ക്കായി നൽകുമെന്ന് ആന്ധ്രപ്രദേശ് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടോ മൂന്നോ ദിവസം ആശുപത്രിയിൽ കിടക്കുന്നവർക്ക് ഒരു ലക്ഷം രൂപയും വെന്റിലേറ്ററിൽ കഴിയുന്നവർക്ക് 10 ലക്ഷം രൂപ നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
Five villages evacuates in Visakhapatanam, government announces financial aid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X