Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡൽഹി സിവിൽ സർവീസ് അക്കാദമിയിലെ വെള്ളക്കെട്ടിൽ മരിച്ചവരുടെ എണ്ണം മൂന്നായി; ഒരാൾ മലയാളി

ന്യൂഡൽഹി: വെസ്റ്റ് ഡൽഹിയിലെ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്മെൻ്റിൽ വെള്ളം കയറി മരിച്ച വിദ്യാർത്ഥികളുടെ എണ്ണം മൂന്നായി. നാല് മണിക്കൂറോളം വിദ്യാർത്ഥികൾ കുടുങ്ങിയതായാണ് റിപ്പോർട്ട്. രാജേന്ദ്ര നഗറിലെ റാവുസ് ഐ എ എസ് സ്റ്റഡി സർക്കിളിൽ ശനിയാഴ്ച വൈകുന്നേരമാണ് ബേസ്‌മെൻ്റിലേക്ക് വെള്ളം കയറിയത്.

രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് മരിച്ചത്. ഏഴടിയോളം ഉയരത്തിൽ വെള്ളം പൊങ്ങിയതാണ് ദുരന്തത്തിന് കാരണമായത്. മരിച്ചവരില്‍ ഒരാള്‍ മലയാളി ആണെന്നാണ് സ്ഥിരീകരണം. എറണാകുളം സ്വദേശി നവീന്‍ ഡാല്‍വിന്‍ ആണ് മരിച്ചത്.

മറ്റാരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ഡൽഹി അഗ്നിശമനസേനാ മേധാവി അതുൽ ഗാർഗ് പറഞ്ഞു. മറ്റ് 30 വിദ്യാർത്ഥികൾ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷപ്പെട്ടതായി പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. "വെള്ളം പമ്പ് ചെയ്യുകയാണ്. പക്ഷേ ബേസ്‌മെൻ്റിൽ ഇപ്പോഴും 7 അടിയോളം വെള്ളമുണ്ട്," ഡി സി പി ഹർഷവർദ്ധൻ പറഞ്ഞു.

ias

ഇത് രക്ഷാപ്രവർത്തനത്തിന് തടസ്സമാകുമെന്നതിനാൽ സ്ഥലത്ത് ഒത്തുകൂടരുതെന്ന് വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. നിരവധി പേരാണ് സംഭംവ അറിഞ്ഞ് ഇവിടെ എത്തിയത്. വിദ്യാർത്ഥികളും പ്രതിഷേധവുമായി എത്തി. കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന് പുറത്ത് നിരവധി വിദ്യാർത്ഥികൾ പ്രതിഷേധം തുടരുകയാണ്.

പടിഞ്ഞാറൻ ഡൽഹിയിലെ പട്ടേൽ നഗറിലെ വെള്ളക്കെട്ടുള്ള തെരുവ് മുറിച്ചുകടക്കുന്നതിനിടെ യു പി എസ്‌ സി ഉദ്യോഗാർത്ഥിക്ക് വൈദ്യുതാഘാതമേറ്റതിന് പിന്നാലെയാണ് സംഭവം. ഇത് കനത്ത മഴയിൽ പ്രദേശത്തെ സുരക്ഷയെ കുറിച്ച് ആശങ്ക ഉയർത്തിയിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ ഡൽഹി സർക്കാരിനെ കുറ്റപ്പെടുത്തി ഡൽഹി ബി ജെ പി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ് രം​ഗത്ത് വന്നു.

ഇത്തരമൊരു സംഭവം ഇതാദ്യമായല്ല, വൈദ്യുതാഘാതമേറ്റുള്ള മരണങ്ങൾ സാധാരണമായിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഒരാഴ്ചയായി അടഞ്ഞുകിടക്കുന്ന ഓടകൾ വൃത്തിയാക്കാൻ പ്രദേശവാസികൾ എംഎൽഎ ദുർഗേഷ് പഥക്കിനോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് ന്യൂഡൽഹിയിൽ നിന്നുള്ള എംപി ബൻസുരി സ്വരാജ് അവകാശപ്പെട്ടു.

ഡൽഹി പൊതുമരാമത്ത് വകുപ്പ് മന്ത്രി അതിഷി സഭവത്തിൽ പ്രതികരിച്ചു. "ഓരോ മിനിറ്റിലും സംഭവത്തിൻ്റെ അപ്‌ഡേറ്റുകൾ ഞാൻ അന്വേഷിക്കുന്നുണ്ട്, അവർ പറഞ്ഞു. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഉറപ്പുനൽകിയ മന്ത്രി, 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് പ്രതീക്ഷിക്കുന്നുവെന്നും റിപ്പോർട്ട് സഹിതം ഡൽഹി ചീഫ് സെക്രട്ടറിയോട് മജിസ്‌ട്രേറ്റ് തല അന്വേഷണം ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+