നീറ്റ് പരീക്ഷയിലെ ശതമാന കണക്ക് പൊല്ലാപ്പാകുന്നു; 20 ശതമാനം മാർക്കിനും എംബിബിഎസ് സീറ്റ്!

  • Written By: Desk
Subscribe to Oneindia Malayalam

ദില്ലി: ഫിസിക്സിന് അഞ്ച് ശതമാനം മാർക്കും കെമിസ്ട്രിക്ക് പത്ത് ശതമാനത്തിൽ താഴെ മാർക്കും നാഷണല്‌ എലിജിബിലിറ്റി പരീക്ഷയിൽ (നീറ്റ്) ലഭിച്ചവർക്കെല്ലാം കഴിഞ്ഞ രണ്ട് വർഷവും മെഡിക്കൽ കോളേജിൽ അ‍ഡ്മിഷൻ ലഭിച്ചിരുന്നു. നീറ്റിനു കൂഴിൽ മെറിറ്റ് അടിസ്ഥാനത്തിൽ ഉള്ളതല്ലാത്ത വിദ്യാർത്ഥികളെ പുറത്താക്കുന്നതിനുള്ള സിസ്റ്റം ആണിത്.

2016ൽ നീറ്റ് നിർബന്ധമാക്കുന്നതിന് മുമ്പ് വരെ ജനറൽ വിഭാഗത്തിൽ പ്രവേശനത്തിന് 50 ശതമാനവും സംവരണ വിഭഗങ്ങൾക്ക് 40 ശതമാനം വരെയുമായിരുന്നു കട്ട്ഓഫ്. 2016 ലെ പ്രവേനത്തോടുകൂടി ഇത് യഥാക്രമം 50 ശതമാനവും 40 ശതമാനവും ആയി മാറുകയായിരുന്നു. ഇത് 18-20ശതമാനം മാർക്ക് ലഭിച്ചവർക്കും പ്രവേശനം നേടാൻ സഹായിച്ചു.

NEET

2015ൽ ജനറൽ കാറ്റഗറിയിൽ 50 സതമാനം മാർക്ക് വേണമായിരുന്നു, അതായത് 720 മാർക്കിൽ 360 മാർക്ക് കരസ്ഥമാക്കണം. എന്നാൽ 2016ൽ 50 ശതമനം എന്ന് പറയുന്നത് 720ൽ 145 മാർക്ക് മാത്രമാണ്. അതയാത് 20 ശതമാനം മാർക്ക്. റിസർവേഷൻ കാറ്റഗറിക്ക് 40 ശതമാനം മാർക്കാണ് വണ്ടത് അതായത് 720ൽ 18 മാർക്ക്, യഥാർത്ഥത്തിൽ 16.3 ശതമാനം മാർക്ക്.

2017ൽ ഇത് വീണ്ടും വർധിപ്പിച്ചു. ജനറൽ കാറ്റഗറിയിൽ 131 മാർക്ക് അതയാത് 18.3 ശതമാനം മാർക്ക്, റിസർവേഷൻ സീറ്റിൽ 107 മാർക്ക് അതായത് 14.8 ശതമാനം മാർക്ക്. ഈ വർഷം നീറ്റ് പരീക്ഷ നടക്കുന്നത് അടുത്ത മാസമാണ്. ശതമാനകണക്കിൽ ഇതേ കട്ട് ഓഫ് തന്നെയാണ് ഈ വർഷവും നിലനിൽക്കുന്നത്. അതായത് പ്രവേശന പരീക്ഷയിൽ 20 ശതമാനം മാർക്ക് ഉണ്ടെങ്കിലും ചിലപ്പോൾ എംബിബിഎസിന് അഡ്മിഷൻ ലഭിക്കാം.

ശതമാനത്തിൽ അളക്കുന്നത് മാർക്ക് അല്ല മറിച്ച് വിദ്യാർത്ഥികളുടെ അനുപാതമാണ്. ശതമാനകണക്ക്, കുറഞ്ഞ മാർക്ക് നേടിയ വിദ്യാർത്ഥികളെ മെഡിസിന് യോഗ്യരാക്കുകയാണ്. അവർക്ക് മെഡിക്കൽ കോളേജുകളിൽ പ്രവേശനം ലഭിക്കും. ഉത്തർപ്രദേശിലെ പ്രൈവറ്റ് കോളേജിൽ 2016ൽ നീറ്റ് പരീക്ഷയിൽ 148 മാർക്ക് ലഭിച്ച ജനറൽ കാറ്റഗറി വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിച്ചിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ പറയുന്നു. നീറ്റ് പരീക്ഷയിൽ 25 ശതമാനം മാർക്ക് മാത്രം കരസ്ഥമാക്കിയവർക്കും പ്രവേശനം ലഭിച്ചിട്ടുണ്ട്. 21 ശതമാനം മാർക്ക് മാത്രം ലഭിച്ച 14 വിദ്യാർത്ഥികൾ പുതുച്ചേരി കോളേജിൽ എംബിബിഎസിന് പ്രവേശിച്ചിട്ടുണ്ടെന്നും ടൈംസ് ഓഫ് ഇന്ത്യ പറയുന്നു.

ഈ ശതമാനകണക്ക് സമ്പന്നരായ വിദ്യാർത്ഥികൾക്ക് കുറഞ്ഞ മാർക്കിലും സീറ്റ് നേടാൻ സാധ്യമാക്കുന്നു. കഴിഞ്ഞ വർഷത്തെ താഴ്ന്ന കട്ട്ഓഫിൽ 10.9 ലക്ഷം വിദ്യാർത്ഥികളിൽ 6.1 ലക്ഷം വിദ്യാർത്ഥികൾക്ക് എംബിബിഎസിന് സീറ്റ് നേടാൻ സാധിച്ചു. ഇന്ത്യയിലൂടനീളം 60000 എംബിബിഎസ് സീറ്റുകളാണുള്ളത്. എല്ലാ സീറ്റിലും പത്ത് യോഗ്യരായ വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാൻ സാധിച്ചിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
With just 5% marks in physics, less than 10% in chemistry, and 20-odd per cent in the biology section of the National Eligibility-cum-Entrance Test (NEET), candidates have got admission to medical colleges in the past two years. This was made possible by the “percentile” system under NEET that was supposed to keep non-meritorious students out.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്