കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്സഭ പിടിക്കാന്‍ ബിജെപിയുടെ മിഷന്‍ 123! അമിത് ഷായുടെ തന്ത്രം!

  • By Aami Madhu
Google Oneindia Malayalam News

ഹിന്ദി ഹൃദയ ഭൂമിയിലെ കോണ്‍ഗ്രസ് തേരോട്ടം ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ടെന്നത് പറയാതെ വയ്യ. മോദി തരംഗം അസ്തമിച്ചപ്പോള്‍ ഭരണ വിരുദ്ധ വികാരമാണ് ബിജെപിക്ക് അഞ്ച് സംസ്ഥാനങ്ങളിലും തിരിച്ചടി നല്‍കിയത്.
ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കെ ബിജെപിക്ക് ഒട്ടും ആശ്വാസം നല്‍കുന്നതല്ല കോണ്‍ഗ്രസിന്‍റെ ഈ വിജയം.

മോദി പ്രഭാവം മങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍ തന്നെ രാഹുല്‍ മാജിക്കിനെ ദിനംപ്രതിയെന്നോണം മാധ്യമങ്ങള്‍ വാഴ്ത്തുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ ചില അറ്റകൈ പ്രയോഗങ്ങള്‍ നടത്താന്‍ ഒരുങ്ങുകയാണ് ബിജെപി. ലോക്സഭ കൈപ്പിടിയില്‍ ആക്കാന്‍ വിഷന്‍ 123 എന്ന പദ്ധതിയാണ് ബിജെപി അവതരിപ്പിക്കുന്നത്.

 മിഷന്‍ 123

മിഷന്‍ 123

കര്‍ഷകരോഷവും ഭരണവിരുദ്ധ വികാരവുമെല്ലാം സംസ്ഥാനങ്ങളില്‍ ബിജെപിക്ക് തിരിച്ചടിയായെന്ന് പാര്‍ട്ടി തന്നെ കണക്കാക്കുന്നുണ്ട്. മോദി തരംഗം കൊണ്ട് മാത്രം ഇനി പിടിച്ച് നില്‍ക്കാന്‍ കഴിയില്ലെന്ന് ബിജെപി കണക്കാക്കുന്നു. ഈ സാഹചര്യത്തില്‍ പുതിയ തന്ത്രങ്ങളാണ് മിഷന്‍ 123 എന്ന പേരില്‍ ബിജെപി അവതരിപ്പിക്കുന്നത്.

 ലോക്സഭാ തിരഞ്ഞെടുപ്പ്

ലോക്സഭാ തിരഞ്ഞെടുപ്പ്

മാര്‍ച്ച് പകുതിയോടെ ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിക്കുമെന്നാണ് കണക്കാക്കുന്നത്. അതിനര്‍ത്ഥം കുറഞ്ഞത് 50 ദിവസം മാത്രമേ തീയതി പ്രഖ്യാപിച്ചാല്‍ സര്‍ക്കാരിന് ലഭിക്കുള്ളു.

 ബിജെപി വിയര്‍ക്കും

ബിജെപി വിയര്‍ക്കും

ഇതിനിടയില്‍ ജനങ്ങളെ കൈയ്യിലെടുക്കാന്‍ വന്‍ പദ്ധതികള്‍ അവതരിപ്പിക്കാന്‍ മോദിക്ക് സമയം ലഭിച്ചേക്കില്ല. അതിനാല്‍ രാജ്യമൊട്ടുക്കം 2014 ലെ വിജയം ആവര്‍ത്തിക്കാന്‍ ബിജെപിക്ക് നന്നായി വിയര്‍ക്കേണ്ടി വരും.

 യുപിയില്‍ പാരയായി എസ്പി -ബിഎസ്പി

യുപിയില്‍ പാരയായി എസ്പി -ബിഎസ്പി

ലോക്സഭയിലേക്ക് ഏറ്റവും അധികം അംഗങ്ങളെ അയക്കുന്ന യുപിയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 80 സീറ്റില്‍ 71 സീറ്റുകളാണ് ബിജെപി നേടിയത്. അതേസമയം ഇത്തവണ ബിഎസ്പി-എസ്പി കൂട്ട് കെട്ട് 15-20 സീറ്റുവരെ നേടുമെന്ന് ബിജെപി കണക്കാക്കുന്നുണ്ട്.

 മൂന്നിടങ്ങള്‍ 32 സീറ്റ്

മൂന്നിടങ്ങള്‍ 32 സീറ്റ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയം നുണഞ്ഞ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നും കനത്ത പരാജയം രുചിക്കാന്‍ സാധ്യത ഉണ്ടെന്നും ബിജെപി കണക്കാക്കുന്നുണ്ട്. ഏകദേശം 32 സീറ്റുകളിലെങ്കിലും ഇവിടെ നഷ്ടമാകുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍.

 123 സീറ്റുകള്‍

123 സീറ്റുകള്‍

ഈ പരാജയ ഭീതിയെ മറികടക്കാനാണ് ബിജെപി മിഷന്‍ 123 എന്ന പേരില്‍ പുതിയ പദ്ധതി അവതരിപ്പിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നഷ്ടമായ 123 സീറ്റുകള്‍ നേടുകയെന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്.

 നേതാവിന് ചുമതല

നേതാവിന് ചുമതല

ഈ 123 സീറ്റുകള്‍ പ്രത്യേകം 25 ക്ലസ്റ്ററാക്കി മാറ്റിയുള്ള പ്രവര്‍ത്തനങ്ങള്‍ ബിജെപി കഴിഞ്ഞ വര്‍ഷം ആരംഭിച്ചിരുന്നു. ഒരു പ്രത്യേക നേതാവിന് ഒരു ക്ലസ്റ്ററിന്‍റെ ചുമതല നല്‍കിയായിരുന്നു പ്രവര്‍ത്തനം.

 2014 ആവര്‍ത്തിക്കും

2014 ആവര്‍ത്തിക്കും

എന്നാല്‍ ഇത്തവണ ആ രീതി മാറ്റി ബൂത്ത് ലെവലില്‍ ഉള്ള പ്രവര്‍ത്തനങ്ങളാണ് ബിജെപി ലക്ഷ്യം വെയ്ക്കുന്നത്. 2014 ല്‍ ബിജെപി തരംഗത്തിന് തുണച്ച് ബൂത്ത് ലെവല്‍ പ്രവര്‍ത്തനങ്ങളാണെന്നാണ് വിലയിരുത്തുന്നത്.

 വെറും 10 സീറ്റ്

വെറും 10 സീറ്റ്

ബിജെപിക്ക് നഷ്ടമായ 123 സീറ്റുകളില്‍ 77 സീറ്റുകള്‍ നഷ്ടമായത് പശ്ചിമബംഗാള്‍, ആസാം, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്. വെറും 10 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് ഇവിടെ നിന്ന് നേടാനായത്.

ബിജെപിയുടെ തേരോട്ടം

ബിജെപിയുടെ തേരോട്ടം

അതേസമയം പശ്ചിമബംഗാളില്‍ മികച്ച മുന്നേറ്റമാണ് ബിജെപി നടത്തുന്നത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സംസ്ഥാനം ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനെ തള്ളി കൂടുതല്‍ സീറ്റുകള്‍ നേടാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ബിജെപിയെ ശക്തരായ എതിരാളിയായി മമത കണക്കാക്കിയിട്ടില്ല.

 അമിത് ഷായുടെ തന്ത്രം

അമിത് ഷായുടെ തന്ത്രം

ഇപ്പോഴും 35 മുതല്‍ 42 സീറ്റുകള്‍ വരെ നേടാന്‍ ടിഎംസിക്ക് കഴിയുമെന്ന് മമത കണക്കാക്കുന്നു. എന്നാല്‍ 26-28 സീറ്റ് വരെയാണ് ബിജെപി സംസ്ഥാനത്ത് പ്രതീക്ഷിക്കുന്നത്. നിലവില്‍ രണ്ട് ലോക്സഭാ സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് ഇവിടെ ഉള്ളത്. ആസാമിലും ഒഡീഷയിലുമെല്ലാം ബിജെപിയുടെ നില പരിങ്ങലിലാണ്.

 എല്ലാ വിഭാഗവും

എല്ലാ വിഭാഗവും

ഇത് മറികടക്കാനുള്ള തന്ത്രങ്ങളും അമിത് ഷാ അണിയറയില്‍ ഒരുക്കുന്നുണ്ട്.അതേസമയം യുവാക്കളേയും സ്ത്രീകളേയും ഉന്നംവെച്ചുള്ള പദ്ധതികളും ബിജെപി ഉടന്‍ അവതരിപ്പിക്കും. മാത്രമല്ല ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപിയെ കൈവിട്ട ഉയര്‍ന്ന ജാതിക്കാരെ ലക്ഷ്യം വെച്ചുള്ള പദ്ധതികളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

English summary
For BJP, Mission 123 is key to winning 2019 elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X