കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൗ ജിഹാദിന്റെ പേര് പറഞ്ഞ് 12 വര്‍ഷത്തെ പ്രണയത്തെ പിരിക്കാന്‍ ശ്രമം... ഒടുവില്‍ നടന്നത്..

  • By Neethu
Google Oneindia Malayalam News

മാണ്ഡ്യ: പന്ത്രണ്ട് വര്‍ഷം പ്രണയിച്ചവര്‍ വീട്ടക്കാരുടെ സമ്മതത്തോടെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. ദിവസവും നിശ്ചയിച്ചു, എന്നാല്‍ ബന്ധുക്കളും നാട്ടക്കാരും എതിര്‍ക്കാത്ത വിവാഹത്തിന് ഹിന്ദുമത സംഘടനകള്‍ പ്രതിഷേധവുമായി വീട്ടിലെത്തി.

ലൗ ജിഹാദിന്റെ പേര് പറഞ്ഞ് വിവാഹത്തെ നിര്‍ത്തുകയായികുന്നു പ്രതിഷേധക്കാരുടെ ലക്ഷ്യം. വരന്‍ മുസ്ലിം വിഭാഗത്തില്‍പ്പെട്ട യുവാവാണ് എന്നായിരുന്നു കാരണം. ലൗ ജിഹാദിന്റെ പേര് പറഞ്ഞ് പെണ്‍കുട്ടിയുടെ വീട്ടുക്കാരുടെ കണ്ണ് തുറപ്പിക്കാന്‍ പോയവര്‍ക്ക് മതമെന്താണെന്നും മനുഷ്യന്‍ എന്താണെന്നും ശരിക്കും പഠിപ്പിച്ച് കൊടുത്തു.

 മതമില്ലാത്ത പ്രണയം

മതമില്ലാത്ത പ്രണയം


28 വയസ്സുള്ള അഷിതയും ഷക്കീലും 12 വര്‍ഷമായി പ്രണയിക്കുന്നു. അതിലുപരി കുട്ടിക്കാലം തൊട്ട് ഒന്നിച്ച് പഠിച്ച് വളര്‍ന്നവര്‍. മതമോ ജാതിയോ നോക്കിയല്ല ഇവര്‍ പ്രണയിച്ചത്.

 കുടുംബം

കുടുംബം


ഷക്കീലിനെ വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്ന് അഷിത ആദ്യം പറഞ്ഞത് പിതാവിനോടായിരുന്നു. വര്‍ഷങ്ങളായി അടുത്തറിയാവുന്ന കുടുംബമാണ് ഇവരുടേത്. മക്കളുടെ ബന്ധത്തില്‍ മാതാപിതാക്കള്‍ക്ക് എത്തിര്‍പ്പ് പറയാന്‍ കാരണങ്ങള്‍ ഒന്നുമില്ലായിരുന്നു.

 ജോലിക്കാര്‍

ജോലിക്കാര്‍


വിവാഹം കഴിക്കാന്‍ പ്രായമോ പക്വതയോ ഇല്ലാത്ത കുട്ടികളല്ല ഇവര്‍. എംബിഎ വിദ്യാര്‍ത്ഥികളാണ്. പഠനശേഷം ഷക്കീല്‍ പിതാവിന്റെ ബിസിനസ്സില്‍ പങ്കാളിയാകും.

വിവാഹം ഏപ്രില്‍ 17 ന്

വിവാഹം ഏപ്രില്‍ 17 ന്


ഏപ്രില്‍ 17 നാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. വിവാഹ പത്രിക അടിച്ചതിന് തൊട്ടുപിന്നാലെയാണ് അത് സംഭവിച്ചത്.

 പ്രതിഷേധം

പ്രതിഷേധം


വിവാഹത്തില്‍ പ്രതിഷേധം പ്രകടിപ്പിച്ചുക്കൊണ്ട് ഒരുക്കൂട്ടം ഹിന്ദുമത സംഘടനക്കാര്‍ പെണ്‍കുട്ടിയുടെ വീടിന് മുന്നിലെത്തി. വിവാഹത്തിന് സമ്മതിക്കില്ലെന്നും ലൗ ജിഹാദ് ആണ് മുസ്ലിം വിഭാഗക്കാരുടെ ലക്ഷ്യമെന്നും അവര്‍ വാദിച്ചു

 സംഘര്‍ഷം

സംഘര്‍ഷം


സംഘര്‍ഷം ഒഴിവാക്കാന്‍ പെണ്‍കുട്ടിയുടെ പിതാവ് പോലീസിനെ വിളിക്കേണ്ടി വന്നു. എന്ത് സംഭവിച്ചാലും വിവാഹം നടത്തും എന്ന തീരുമാനത്തില്‍ ഇരുവീട്ടുക്കാരും ഉറച്ച് നിന്നു.

മകളുടെ ഇഷ്ടത്തെ ബലിക്കൊടുക്കാന്‍ ഇല്ല

മകളുടെ ഇഷ്ടത്തെ ബലിക്കൊടുക്കാന്‍ ഇല്ല

മതത്തിന്റെ പേരില്‍ മകളുടെ ഇഷ്ടത്തെ ബലിക്കൊടുക്കാന്‍ ഇല്ലെന്നായിരുന്നു ആ പിതാവ് പറഞ്ഞത്. നാട്ടുക്കാരുടെ പൂര്‍ണ പിന്തുണയും ഇരുകുടുംബങ്ങള്‍ക്കുമുണ്ട്.

English summary
Twenty-eight-year-old Ashitha and Shakeel, after being friends for almost 12 years, decided to spend the rest of their lives together. Both their families immediately agreed and the wedding preparations began in full swing.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X