നിർബന്ധിത മതംമാറ്റമല്ല, രാജസ്ഥാനിലെ ഹാദിയക്ക് ഭർത്താവിനോടൊപ്പം ജീവിക്കാം, കോടതി ഉത്തരവ്
കഴിഞ്ഞ 10 വർഷത്തോളമായി ഇരു കുടുംബങ്ങളും തമ്മിൽ പരിചയമുണ്ടെന്നും കുറെ വർഷങ്ങളായി പ്യാഗലും ഫൈസും പ്രണയത്തിലായിരുന്നുവെന്നും ഫൈസിന്റെ അഭിഭാഷകൻ അറിയിച്ചു.
ജോധ്പുർ: കാമുകനെ വിവാഹം കഴിക്കാൻ വേണ്ടി മുസ്ലീം മതം സ്വീകരിച്ച യുവതിയ്ക്ക് ഭർത്താവിനോടൊപ്പം ജീവിക്കാൻ കോടതിയുടെ അനുമതി. രാജസ്ഥാൻ ജോധ്പുർ സ്വദേശി പ്യാഗൽ സ്വദേശി സാങ്വിയാണ് കാമുകൻ മുഹമ്മദ് ഫൈസിനെ വിവാഹം കഴിക്കുന്നതിനായി മതം മാറിയത്. എന്നാൽ യുവതിയെ തട്ടികൊണ്ടുപോയി മതപരിവർത്തനം നടത്തിയതാണെന്ന് ആരോപിച്ച് പ്യാഗലിന്റെ വീട്ടുകാർ രാജസ്ഥാൻ ഹൈകോടതിയെ സമീപിച്ചിരുന്നു.
പ്യാഗാലിനെ തട്ടികൊണ്ടുപോയി നിർബന്ധിച്ച് നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നുവെന്ന് പ്യാഗലിൻരെ സഹോദരൻ ചിരാങ് സാങ്വി കോടതിയെ അറിയിച്ചു. പ്യാഗാലിനെ സഹപാഠിയായിരുന്ന ഫൈസ് പ്രണയം നടിച്ച് മതപരിവർത്തനം നടത്തിയതാണെന്നും ഇതു ലവ് ജിഹാദാണെന്നും അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ ഇതും ഖണ്ഡിക്കും വിധമായിരുന്നു ഫൈസിൻരെ അഭിഭാഷകന്റെ വാദം. കഴിഞ്ഞ 10 വർഷത്തോളമായി ഇരു കുടുംബങ്ങളും തമ്മിൽ പരിചയമുണ്ടെന്നും കുറെ വർഷങ്ങളായി പ്യാഗലും ഫൈസും പ്രണയത്തിലായിരുന്നുവെന്നും ഫൈസിന്റെ അഭിഭാഷകൻ അറിയിച്ചു.

ഇരുവിഭാഗങ്ങളുടെ വാദവും കേട്ട കോടതി പെൺകുട്ടിക്ക് 18 വയസു കഴിഞ്ഞതിനാൽ വിവേചനാധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഒരാഴ്ചത്തേക്ക് സർക്കാർ ഹോസ്റ്റലിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് കോടതി ഹാജരാക്കിയ പ്യാഗലിന് സ്വന്തം ഇഷ്ടപ്രകാരം ഭർത്താവിനൊടെപ്പം പോകാൻ കോടതി അനുവദിക്കുകയായിരുന്നു. ദമ്പതികൾക്ക് സംരക്ഷണം നൽകാൻ കോടതി പോലീസിനോട് അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications