പീഡനക്കേസ്: മുൻ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദിനെ കുറ്റവിമുക്തനാക്കി, പെൺകുട്ടി മൊഴി മാറ്റി
ലഖ്നൊ: നിയമവിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദിനെ പീഡനക്കേസിൽ കുറ്റവിമുക്തനാക്കി. ഇരയായ പെൺകുട്ടി മൊഴിമാറ്റിയതോടെ തെളിവുകളുടെ അഭാവത്തിലാണ് ചിന്മയാനന്ദിനെ വെറുതെ വിട്ടിട്ടുള്ളത്. ലഖ്നൊവിലെ പ്രത്യേക കോടതിയാണ് കേസിൽ വിധി പ്രസ്താവിച്ചത്. അതേ സമയം ചിന്മയാനന്ദിൽ നിന്ന് അഞ്ച് കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ ഇരയായ പെൺകുട്ടിയെയും സുഹൃത്തുക്കളെയും സ്പെഷ്യൽ ജഡ്ജി പികെ റായ് വെറുതെവിട്ടിട്ടുള്ളത്. വിധി പ്രസ്താവിക്കുമ സമയത്ത് ചിൻമയാനന്ദും മറ്റ് പ്രതികളും കോടതിയിൽ ഹാജരായി.
നിയമവിദ്യാർത്ഥിയായ പെൺകുട്ടിയെ പീഡിപ്പിക്കുന്നതിനായി ഷാജഹാൻപൂരിൽ തടവിൽ പാർപ്പിച്ചെന്നാണ് കേസ്. ഷാജഹാൻപൂരിലെ ഒരു കോളേജിൽ നിയമ വിദ്യാർത്ഥിയായ പെൺകുട്ടിയാണ് ബലാത്സംഗത്തിന് ഇരയാക്കിയെന്ന് കാണിച്ച് ചിന്മയാനന്ദിനെതിരെ പരാതി നൽകിയത്. പരാതി നൽകിയ ശേഷം പെൺകുട്ടിയെ കാണാതായതോടെ കേസ് വിവാദമാവുകയും ചെയ്തിരുന്നു. പിന്നീട് കേസിൽ സുപ്രീം കോടതിയടക്കം ഇടപെടുകയും ചെയ്തിരുന്നു. പരാതി നൽകിയതിന് പിന്നാലെ സുഹൃത്തിനൊപ്പം താമസിച്ച് വന്നിരുന്ന പെൺകുട്ടി കോടതിയിൽ നേരിട്ട് ഹാജരാവുകയും ചെയ്തിരുന്നു. ഇതോടെ പെൺകുട്ടിക്കെതിരെ ചിന്മയാനന്ദും പരാതി നൽകിയിരുന്നു. ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന് കാണിച്ചാണ് പെൺകുട്ടിക്കെതിരെ നീങ്ങിയത്.
അസം നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടം തുടങ്ങി, കാണാം പോളിംഗ് ചിത്രങ്ങള്‍

കേസിന്റെ വിചാരണ നടക്കുന്നതിനിടെയാണ് ഇരയായ പെൺകുട്ടി മൊഴി മാറ്റിയത്. എംഎൽഎ- എംപി കോടതിയിൽ ഹാജരായ പെൺകുട്ടി ചിന്മയാനന്ദിനെതിരെ നേരത്തെ നൽകിയ മൊഴി നിഷേധിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. അതേ സമയം തനിക്ക് ചിലരിൽ നിന്നുണ്ടായ സമ്മർദ്ദത്തെ തുടർന്നാണ് ചിന്മയാനന്ദിനെതിരെ പോലീസിൽ പരാതിപ്പെട്ടതെന്നും പെൺകുട്ടി കോടതിയിൽ വ്യക്തമാക്കി. 2019 ഓഗസ്റ്റ് 27 ന് ഷാജഹാൻപൂരിലെ കോട്‌വാലി പോലീസ് സ്റ്റേഷനിലാണ് ചിന്മയാന്ദിനെതിരെ പരാതി ലഭിക്കുന്നത്.
തീഷ്ണമായ നോട്ടം: റിഷിക ബാലിയുടെ പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications