കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷായ്ക്ക് വേണ്ടി ഹാജരായെന്ന് മുന്‍ ചീഫ് ജസ്റ്റിസ്; സാധാരണ വിഷയം, കൗണ്‍സിലിനെ നയിച്ചിട്ടില്ല

Google Oneindia Malayalam News

ദില്ലി: സൊഹറാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായ്ക്ക് വേണ്ടി ഹാജരായെന്ന് സമ്മതിച്ച് മുന്‍ ചീഫ് ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത്. താന്‍ ഹാജരായത് പക്ഷേ സാധാരണ വിഷയമാണ്. അത് യാതൊരു പ്രത്യാഘാതങ്ങളുമുണ്ടാക്കില്ല. കാരണം ആ ലീഗല്‍ കൗണ്‍സിലിന് നേതൃത്വം നല്‍കിയത് താനല്ലെന്നും ഉദയ് ഉമേഷ് ലളിത് വ്യക്തമാക്കി.

അതേസമയം മുന്‍ ചീഫ് ജസ്റ്റിസ് ആദ്യമായിട്ടാണ് ഇക്കാര്യം തുറന്ന് പറയുന്നത്. താന്‍ ഹാജരായി എന്നത് സത്യമാണെന്നും അദ്ദേഹം പറഞ്ഞു. മെയ് 2014നാണ് സര്‍ക്കാര്‍ മാറിയതെന്ന് എല്ലാവരും ഓര്‍ക്കണം. അല്ലാതെ ഇത് തന്നെ എന്‍ഡിഎ സര്‍ക്കാര്‍ ഏല്‍പ്പിച്ച കാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

1

അമിത് ഷായ്ക്ക് വേണ്ടി ഹാജരായ ലീഗല്‍ കൗണ്‍സിലിനെ നയിച്ചത് രാം ജേത്മലാനിയാണെന്നും യുയു ലളിത് ചൂണ്ടിക്കാണിച്ചു. 2014 മെയില്‍ പുതിയ സര്‍ക്കാര്‍ വരുന്നതിന് മുമ്പ് തന്നെ അമിത് ഷായ്ക്ക് വേണ്ടി ആദ്യമായി തന്നോട് ഹാജരാവാന്‍ പറഞ്ഞിരുന്നു. അത് ഏപ്രിലില്‍ ആവശ്യപ്പെട്ടതാണ്.

രൂപത്തിന്റെ പേരില്‍ പരിഹാസം; വിദ്യാഭ്യാസം നിഷേധിച്ചു, പൊരുതി വിജയിച്ച് ഈ 23കാരന്‍രൂപത്തിന്റെ പേരില്‍ പരിഹാസം; വിദ്യാഭ്യാസം നിഷേധിച്ചു, പൊരുതി വിജയിച്ച് ഈ 23കാരന്‍

ആ സമയത്ത് യുപിഎ സര്‍ക്കാര്‍ അധികാരമൊഴിഞ്ഞിരുന്നില്ലെന്നും ജസ്റ്റിസ് ലളിത് പറഞ്ഞു. കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ വരുന്നതിനും എത്രയോ മുമ്പ് തന്നെ നടപടി ക്രമങ്ങള്‍ ആരംഭിച്ചിരുന്നുവെന്നും ജസ്റ്റിസ് ലളിത് വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഹാജരാവുക മാത്രമാണ് ചെയ്തത്. ആ കേസ് പൂര്‍ണമായും നയിച്ചത് താനല്ലെന്നും ലളിത് പറഞ്ഞു.

4 ലക്ഷം ലോട്ടറിയടിച്ചെന്ന് യുവാവ്, തിരുത്തി ഭാര്യ, കിട്ടിയത് 40 കോടി, ഒറ്റയടിക്ക് ജീവിതം മാറി4 ലക്ഷം ലോട്ടറിയടിച്ചെന്ന് യുവാവ്, തിരുത്തി ഭാര്യ, കിട്ടിയത് 40 കോടി, ഒറ്റയടിക്ക് ജീവിതം മാറി

ആ കേസിലെ തന്നെ മറ്റൊരു പ്രതിക്ക് വേണ്ടിയാണ് ഞാന്‍ ഹാജരായത്. അത് ആദ്യത്തെ കേസല്ല, രണ്ടാമത്തെ കേസാണെന്നും ജസ്റ്റിസ് പറഞ്ഞു. 2014നാണ് ജസ്റ്റിസ് ലളിത് ചീഫ് ജസ്റ്റിസായി മാറിയിരുന്നു. അത് ഓഗസ്റ്റ് മാസത്തിലായിരുന്നു. എന്നാല്‍ അതിന് മുമ്പ് പ്രമുഖ അഭിഭാഷകനായിരുന്നു അദ്ദേഹം.

നിരവധി പ്രമാദമായ കേസുകളില്‍ അദ്ദേഹം ഹാജരായിട്ടുണ്ട്. വിവാദ കേസുകളിലും അദ്ദേഹം ഉണ്ടായിരുന്നു. സൊഹറാബുദീന്‍ ഷെയ്ഖ്, തുളസീറാം പ്രജാപതി, എന്നിവരെ വ്യാജ ഏറ്റുമുട്ടലുണ്ടാക്കി വധിച്ച കേസിലാണ് അമിത് ഷായ്ക്ക് വേണ്ടി ജസ്റ്റിസ് ലളിത് ഹാജരായത്. ഗുജറാത്തില്‍ അമിത് ആഭ്യന്തര മന്ത്രിയായിരിക്കെയാണ് ഈ സംഭവം നടന്നത്.

ചര്‍മം വെട്ടിത്തിളങ്ങും, മുഖത്ത് നിന്ന് കണ്ണെടുക്കാനേ തോന്നില്ല, ഗ്രീന്‍ ടീ ശീലമാക്കൂ; ഈ ഗുണങ്ങള്‍ തേടിവരും

ഗുജറാത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലിരിക്കെയാണ് വ്യാജ ഏറ്റുമുട്ടല്‍ കേസ് നടന്നത്. ഇത് മോദി സര്‍ക്കാര്‍ മറച്ചുവെച്ചെന്നായിരുന്നു ആരോപണം. ജസ്റ്റിസ് ലളിതിനെ ജഡ്ജായി നിയമിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഗോപാല്‍ സുബ്രഹ്മണ്യത്തിന് പകരമാണ് സോളിസിറ്റര്‍ ജനറലായി ലളിതിനെ നിയമിച്ചത്.

സത്യസന്ധതയും സുതാര്യതയും പ്രകടിപ്പിച്ചതിനാണ് തന്നെ ടാര്‍ഗറ്റ് ചെയ്തതെന്ന് ഗോപാല്‍ സുബ്രഹ്മണ്യം ആരോപിച്ചിരുന്നു. സൊഹറാബുദീന്‍ ഷെയ്ഖ് കേസില്‍ അദ്ദേഹത്തെ തഴയാനാണ് ശ്രമിച്ചത് അന്നത്തെ ചീഫ് ജസ്റ്റിസ് ലോധ പറഞ്ഞിരുന്നു.

English summary
former cji uu lalit accept he appeared in court for amit shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X