പീഡനം അയാളുടെ ഹോബി, യുവതിയുടെ വെളിപ്പെടുത്തൽ, ഇരക്കെതിരെ പരാതിയുമായി മുൻ സിപിഎം നേതാവ്

  • Posted By: സുചിത്ര മോഹൻ
Subscribe to Oneindia Malayalam

കൊൽക്കത്ത: മുൻ സിപിഎം നേതാവ് ഋതബ്രത ബാനർജിക്കെതിരെ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയ യുവതിക്കെതിരെ പരാതിയുമായി ഋതബ്രത ബാനർജി. തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ തെറ്റായ ആരോപണമുന്നയിച്ചുവെന്ന് ആരോപിച്ചാണ് യുവതിക്കെതിരെ പരാതി പോലീസിൽ പരാതി നൽകിയത്.

സിപിഎമ്മിൽ നിന്ന് പുറത്താക്കിയ ഋതബ്രത തന്നെ വിവാഹ വാഗ്ദാനം നൽകി ലൈംഗീകമായി ഉപയോഗിച്ചുവെന്ന ആരോപണവുമായി നമ്രത ദത്ത രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് തനിക്ക് പറ്റിയ ദുരന്തം നമ്രത പുറം ലോകത്തെ അറിയിച്ചത്.

വേറെ വഴിയില്ല, ഒടുവില്‍ പൃഥ്വിരാജ് വഴങ്ങി... മൈ സ്‌റ്റോറി പൂര്‍ത്തിയാക്കും! ലൂസിഫര്‍ വൈകുമോ???

ഫ്ലാറ്റിൽ വെച്ച് പീഡനം

ഫ്ലാറ്റിൽ വെച്ച് പീഡനം

ഋതബ്രതയുടെ ദില്ലി സൗത്ത് അനവ്യൂവിലുള്ള 104ാം നമ്പർ ഫ്ലാറ്റിൽവെച്ചാണ് തന്നെ ലൈംഗീകമായി ഉപദ്രവിച്ചതെന്നു നമ്രത പറയുന്നുണ്ട്. വിവരം പുറത്ത് പറയാതിരിക്കാൻ 50 ലക്ഷം രൂപ നേതാവ് വാഗ്ദാനം ചെയ്തിരുന്നു.

ഭീഷണി

ഭീഷണി

പീഡന വിവരം ട്വിറ്ററിലൂടെയാണ് നമ്രത പുറം ലോകത്തെ അറിയിച്ചത്. വിവരം പുറം ലോകം അറിഞ്ഞതോടെ ഋതബ്രയുടെ പെൺ സുഹൃത്തുക്കൾ തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഫ്ലാറ്റിൽ തന്നെ പീഡിപ്പിക്കാൻ ആളെ ആളെ അയക്കുമെന്നായിരുന്നു ഇവരുടെ ഭീഷണി. കൂടാതെ നേതാവ് യുവതിയെ ട്വിറ്ററിൽ ബ്ലോക്ക് ചെയ്തിരുന്നെന്നു നമ്രത ആരോപിക്കുന്നുണ്ട്.

നേതാവിനെ തെളിവുകളടക്കം പൂട്ടി

നേതാവിനെ തെളിവുകളടക്കം പൂട്ടി

ഋതബ്രതയുടേതെന്ന് അവകാശപ്പെടുന്ന സന്ദേശങ്ങളുടെ സക്രീൻ ഷോർട്ടുകളും , ഇരുവരും ഒരുമിച്ചു നില‍ക്കുന്ന ചിത്രങ്ങളും നമ്രത ട്വീറ്റ് ചെയ്തിട്ടുണ്ട്.

വിവാഹ വഗ്ദാനം

വിവാഹ വഗ്ദാനം

കണ്ടുമുട്ടുന്ന സ്ത്രീകൾക്കെല്ലാം ഋതബ്ര വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കാറുണ്ടെന്നു യുവതി വെഴളിപ്പെടുത്തി. എന്നാൽ ഉന്നതരെ സ്വാദിനിക്കാൻ കഴിവുളളതിനാൽ ഇയാൾക്കെതിരെ പോലീസ് നടപടികളൊന്നും സ്വീകരിക്കാറില്ല.

കെട്ടിച്ചമച്ച ആരോപണം

കെട്ടിച്ചമച്ച ആരോപണം

എന്നാൽ ഋതബ്രത ഉയർന്നു വന്ന ആരോപണങ്ങളെല്ലാം തന്നെ നിഷേധിച്ചിട്ടുണ്ട്. തനിക്കെതിരെ ഉയർന്നിരിക്കുന്നത് തികച്ചും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്. കെട്ടിച്ചമച്ച കഥകളാണ്, അവയോട് പോരാടുക തന്നെ ചെയ്യും. രാഷ്ട്രീയ പ്രേരിതമായ ഭീഷണികള്‍ക്ക് വഴങ്ങില്ലെന്നും ഋതബ്രത ട്വിറ്ററില്‍ കുറിച്ചു.

പരാതി നൽകി

പരാതി നൽകി

ഋതബ്രത പോലീസിൽ പോലീസിൽ നൽകിയനല്‍കിയ പരാതിക്കൊപ്പം നമത്രയുടേതെന്ന് അവകാശപ്പെടുന്ന വാട്ട്‌സാപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകളും ഋതബ്രത പോസ്റ്റ് ചെയ്തിട്ടുണ്ട്.

പാർട്ടിയിൽ നിന്ന് പുറത്ത്

പാർട്ടിയിൽ നിന്ന് പുറത്ത്

ആഡംബര ജീവിതവും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനവും ആരോപിച്ച് സിപിഐഎമ്മില്‍ നിന്ന് പുറത്താക്കിയ രാജ്യസഭാ എംപിയാണ് ഋതബ്രത ബാനര്‍ജി

English summary
Expelled Communist Party of India (Marxist) leader Ritabrata Banerjee lodged an FIR against a woman who alleged that she was sexually exploited by him on the pretext of marriage.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്