മുന്‍ മന്ത്രി കോടതിയില്‍ കീഴടങ്ങി
പനാജി: മുന്‍ ഗോവ മിനിസ്റ്റര്‍ ഫ്രാന്‍സിസ്‌കോ പച്ചേക്കോ കോടതിയില്‍ കീഴടങ്ങി. ഒരുപിടി കേസുകളില്‍ പ്രതിയായ പച്ചേക്കോ രണ്ടുമാസത്തോളമായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്നു. ഇതിനിടയില്‍ കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ തള്ളിയതോടെയാണ് മഡ്ഗാവിലെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്.
ഇദ്ദേഹത്തക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25,000 രൂപ പോലീസ് ഇനാം പ്രഖ്യാപിച്ചിരുന്നു. അതേസമയം, താന്‍ ഇതുവരെ ദില്ലിയിലായിരുന്നെന്നും ഒളിവില്‍ പോയിട്ടില്ലെന്നും പച്ചേക്കോ പ്രതികരിച്ചു. 2006ല്‍ നടന്ന ആക്രമണക്കേസില്‍ സുപ്രീംകോടതി ഇയാളെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്ന് ഏപ്രില്‍ മുതല്‍ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.

ഗോവ അധോലോകവുമായി അടുത്ത ബന്ധമുള്ളയാളാണ് പച്ചേക്കോ എന്ന് ആരോപണമുണ്ട്. പണം തട്ടിപ്പറിച്ച കേസിലും 2006ല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലുമെല്ലാം ഇദ്ദേഹം പ്രതിയാണ്. ഈ കേസില്‍ ശിക്ഷ ലഭിച്ചിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും തള്ളിയതോടെ ഒളിവില്‍ പോകുകയായിരുന്നു. ഒളിവില്‍ പോയതിനെ തുടര്‍ന്ന് പ്രത്യേക പോലീസ് സേനയെ നിയോഗിച്ചായിരുന്നു മുന്‍ മന്ത്രിക്കായി തിരച്ചില്‍ നടത്തിയത്.
ഗോവ വികാസ് പാര്‍ട്ടിയുടെ നേതാവായിരുന്നു പച്ചേക്കോ. ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ പുരാവസ്തു വകുപ്പ് മന്ത്രിയായിരുന്നു. ക്രിമിനല്‍ കേസില്‍ ശിക്ഷക്കപ്പെട്ടതോടെ മുഖ്യമന്ത്രി സമ്മര്‍ദ്ദം ചെലുത്തി രാജിവെപ്പിക്കുകയായിരുന്നു. രണ്ടു മെമ്പര്‍മാരായിരുന്നു പച്ചേക്കോയുടെ പാര്‍ട്ടിക്ക് എംഎല്‍എമാരായി ഉണ്ടായിരുന്നത്.












Click it and Unblock the Notifications