ഹര്ഭജന് സിംഗ് ആം ആദ്മിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥി; രാഘവ് ഛദ്ദയും സന്ദീപ് പഥക്കും രാജ്യസഭയിലേക്ക്
അമൃത്സര്‍: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്ഭജന് സിംഗിനെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാന്‍ ആം ആദ്മി പാര്‍ട്ടി. ഹര്‍ഭജനെ കൂടാതെ ദല്‍ഹി എം എല്‍ എയും ദേശീയ വക്താവുമായ രാഘവ് ഛദ്ദ, അക്കാദമിഷ്യന് സന്ദീപ് പതക് എന്നിവരും ആം ആദ്മിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥികളാകും. മാര്‍ച്ച് 31 ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഇന്ന് ( മാര്‍ച്ച് 21 ) ആണ്. സംസ്ഥാനത്തെ ഏഴ് രാജ്യസഭാ സീറ്റുകളില്‍ അഞ്ചെണ്ണത്തില്‍ ആം ആദ്മിയ്ക്ക് വിജയിക്കാനാകും. മറ്റ് രണ്ട് സീറ്റുകളില്‍ ആര് മത്സരിക്കുമെന്ന് തീരുമാനമായിട്ടില്ല. നിയമസഭയിലെ 117 സീറ്റുകളില്‍ 92 എണ്ണവും മികച്ച ജയമാണ് ആം ആദ്മി ഇത്തവണ സംസ്ഥാനത്ത് നേടിയത്.
അനില്‍ കുംബ്ലെയ്ക്ക് ശേഷം ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച സ്പിന്നറായ ഹര്ഭജന് സിംഗ് 2007 ടി - 20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് എന്നിവ ടീമില്‍ അംഗമായിരുന്നു. മോശം പ്രകടനത്തെ തുടര്‍ന്ന് ഏറെ നാളായി ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട ഹര്ഭജന് ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍കിംഗ്സ് എന്നീ ടീമുകള്‍ക്കായും കളിച്ചിട്ടുണ്ട്. ഐ ഐ ടി - ഡല്‍ഹിയിലെ അസിസ്റ്റന്റ് പ്രൊഫസറായ സന്ദീപ് പഥക് വര്‍ഷങ്ങളായി ആം ആദ്മിയ്ക്ക് വേണ്ടി തന്ത്രങ്ങള്‍ മെനയുകയും സമീപകാല വിജയത്തിന് അടിത്തറ പാകുകയും ചെയ്തിരുന്നു.

കേം ബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്ന് പി എച്ച് ഡി നേടിയ സന്ദീപ് പഥക് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ടീമിലെ ബാക്ക്റൂം ബോയ് എന്ന നിലയിലാണ് അറിയപ്പെടുന്നത്. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന് കെജ്രിവാള് സന്ദീപ് പഥക്കിന് നന്ദി പറയുകയും രാഷ്ട്രീയ തന്ത്രജ്ഞനും പ്രചാരണ രൂപകല്പനക്കാരനും എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സംഭാവനയെ പ്രശംസിക്കുകയും ചെയ്തിരുന്നു. ആം ആദ്മിയുടെ ദല്‍ഹി രജീന്ദര്‍ നഗറില്‍ നിന്നുള്ള എം എല്‍ എയും പഞ്ചാബിലെ പാര്‍ട്ടിയുടെ സഹ ചുമതലക്കാരനുമാണ് രാഘവ് ഛദ്ദ.

പഞ്ചാബില്‍ പാര്‍ട്ടിയ്ക്കായി നടത്തിയ കഠിനാധ്വാനത്തെ കെജ്രിവാള് പ്രശംസിക്കുകയും ചെയ്തിരുന്നു. രാഘവ് ഛദ്ദയെ രാജ്യസഭയിലേക്ക് അയയ്ക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. നേരത്തെ സൂചിപ്പിച്ച മുന്‍നിരക്കാരുടെ പേരുകള്‍ കൂടാതെ, 2015 ലെ ബലിദാന സംഭവങ്ങളെക്കുറിച്ചുള്ള ആദ്യ അന്വേഷണത്തിന് നേതൃത്വം നല്കിയ പഞ്ചാബ്, ഹരിയാന ഹൈക്കോടതി മുന്‍ ജഡ്ജി, ജസ്റ്റിസ് ജോറ സിംഗ്, മുന്‍ മന്ത്രി ജഗ്മോഹന് സിംഗ് കാങ് എന്നിവരും തങ്ങളുടെ അവകാശവാദം ഉന്നയിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

ഇരുവരും ആം ആദ്മി അംഗങ്ങളാണ്. വിദ്യാഭ്യാസ വിചക്ഷണനും ദഖയിലെ സ്ഥാനാര്‍ത്ഥിയുമായ ഡോ.കെ.എന്‍.എസ് കാങ്ങിന്റെ പേരും പ്രചരിക്കുന്നുണ്ട്. പര്‍ത്തപ് സിംഗ് ബജ്വ, എസ് എസ് ഡുള്ളോ (ഇരുവരും കോണ്‍ഗ്രസില്‍ നിന്ന്), ശൈ്വത് മാലിക് (ബി ജെ പി), നരേഷ് ഗുജ്റാള്‍ (ശിരോമണി അകാലിദള്‍), എസ് എസ് ദിന്‍ഡ്സ ( ശിരോമണി അകാലിദള്‍ -സംയുക്ത്) എന്നീ എം പിമാരുടെ കാലാവധിയാണ് ഏപ്രില്‍ 9ന് അവസാനിക്കുന്നത് ഇതിനാലാണ് പഞ്ചാബില്‍ അഞ്ച് സീറ്റുകളില്‍ ഒഴിവുകള്‍ ഉണ്ടാകുന്നത്. ബല്‍വീന്ദര്‍ സിംഗ് ഭുന്ദര്‍ (ശിരോമണി അകാലിദള്‍), അംബിക സോണി (കോണ്‍ഗ്രസ്) എന്നിവരുടെ കാലാവധി ജൂലൈ നാലിന് അവസാനിക്കും.
Recommended Video


ഈ രണ്ട് സീറ്റുകളിലേക്കും ഈ വര്‍ഷം അവസാനം തിരഞ്ഞെടുപ്പ് നടക്കും. ഒരു അംഗത്തെ തിരഞ്ഞെടുക്കാനുള്ള ശക്തി സ്വതന്ത്രമായി ആര്‍ക്കും ഇല്ലാത്തതിനാല്‍ മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി മാര്‍ച്ച് 31 ലെ രാജ്യസഭാ തിരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ സാധ്യതയില്ല. ആനുപാതിക പ്രാതിനിധ്യത്തിന്റെ തത്വത്തിലാണ് രാജ്യസഭയിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. രാജ്യസഭാ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ ഏകദേശം ഒരാഴ്ച മുമ്പ് തീരുമാനിച്ചതായി ആം ആദ്മി വൃത്തങ്ങള്‍ പറയുന്നുണ്ടെങ്കിലും കടുത്ത ലോബിയിംഗ് ഇപ്പോഴും തുടരുകയാണ്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications