കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബില്‍ തീവ്രവാദികളെ വെടിവെച്ചിട്ടത് ഈ ഇന്ത്യന്‍ ഹോക്കി താരം!

  • By Muralidharan
Google Oneindia Malayalam News

ഗുര്‍ദാസ്പൂര്‍: പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ പോലീസ് സ്‌റ്റേഷനും ബസ്സും ആക്രമിച്ച് ഭീതി പടര്‍ത്തിയ ഭീകരരെ വെടിവെച്ച് കൊലപ്പെടുത്തിയ കൂട്ടത്തില്‍ ഒരു ഹോക്കി താരവുമുണ്ടായിരുന്നു. ഇന്ത്യന്‍ ഹോക്കി ടീമിലെ പെനല്‍റ്റി കോര്‍ണര്‍ സ്‌പെഷ്യലിസ്റ്റ് ആയിരുന്ന ജുഗ്‌രാജ് സിംഗാണ് പഞ്ചാബ് ഓപ്പറേഷനില്‍ സൂപ്പര്‍ ഹീറോ ആയ ഹോക്കി താരം. പഞ്ചാബ് പോലീസില്‍ ഡി എസ് പിയാണ് ജുഗ്‌രാജ് സിംഗ്.

ഹോക്കി സ്റ്റിക് മാത്രമല്ല തന്റെ കൈകളില്‍ തോക്കും നന്നായി വഴങ്ങുമെന്ന് തെളിയിച്ചു ഈ 32കാരന്‍. 2003 ലുണ്ടായ ഒരു കാര്‍ ആക്‌സിഡന്റാണ് ജുഗ്‌രാജ് സിംഗിന്റെ കരിയറിന് അപ്രതീക്ഷിത അന്ത്യം കുറിച്ചത്. 2001 ല്‍ ജൂനിയര്‍ ലോകകപ്പ് ടീമില്‍ അംഗമായിരുന്ന സിംഗ് പിന്നീട് സീനിയര്‍ ടീമിലും എത്തി. രാജ്യത്തിന് വേണ്ടി കളിച്ചുകൊണ്ടിരിക്കേയാണ് കാറപകടമുണ്ടായത്. പിന്നീട് തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും അത് ക്ലബ് തലം വരെയേ എത്തിയുള്ളൂ.

jugraj-singh

ഗുര്‍ദാസ്പൂരില്‍ തീവ്രവാദി ആക്രമണമുണ്ടായ ഉടന്‍ സമീപജില്ലകളില്‍ നിന്നും പോലീസ് സഹായം ആവശ്യപ്പെട്ടിരുന്നു. അമൃത്സര്‍ ജില്ലയിലെ ഡി എസ് പിയായ ജുഗ്‌രാജ് സിംഗ് രാവിലെ എട്ടേകാലോടെയാണ് ദിനാനഗര്‍ പോലീസ് സ്‌റ്റേഷനിലെത്തിയത്. പത്ത് മണിക്കൂറോളം നീണ്ട വെടിവെപ്പിനൊടുവിലാണ് മൂന്ന് ഭീകരരെയും പോലീസ് സംഘം കൊലപ്പെടുത്തിയത്.

ജൂലൈ 27 തിങ്കളാഴ്ച്ച പുലര്‍ച്ചെ നടന്ന ഭീകരാക്രമണത്തില്‍ മൂന്നു തീവ്രവാദികള്‍ ഉള്‍പ്പെടെ ഏഴു പേരാണ് കൊല്ലപ്പെട്ടത്. ഗുര്‍ദാസ് പൂര്‍ ജില്ലയിലെ ദിനാനഗര്‍ പോലീസ് സ്‌റ്റേഷനും പഞ്ചാബ് കശ്മീര്‍ അതിര്‍ത്തിയില്‍ യാത്രക്കാരുമായി പോവുകയായിരുന്ന ബസുമാണ് ഭീകരര്‍ ആക്രമിച്ചത്. പാകിസ്ഥാനിലെ ഐ എസ് ഐയുടെ ഒത്താശയോടെയാണ് ആക്രമണമെന്നാണ് സൂചനകള്‍

<strong>പഞ്ചാബ് ആക്രമണത്തിന് പിന്നില്‍ ആര്? സംശയം ഈ നാല് പേരെ!</strong>പഞ്ചാബ് ആക്രമണത്തിന് പിന്നില്‍ ആര്? സംശയം ഈ നാല് പേരെ!

English summary
India's star hockey player-turned-Punjab Police officer Jugraj Singh played an active role in the day-long operation against 3 terrorists in Gurdaspur district's Dinanagar town on Monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X