Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നൽകി നീലച്ചിത്രം ഷൂട്ട് ചെയ്തു', മുന്‍ മിസ് ഇന്ത്യയുടെ വെളിപ്പെടുത്തല്‍

മുംബൈ: മയക്കുമരുന്ന് നല്‍കി തന്റെ നീലച്ചീത്രം ഷൂട്ട് ചെയ്‌തെന്ന് മുന്‍ മിസ് ഇന്ത്യയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. പ്രമുഖ ബോളിവുഡ് നിര്‍മാണ കമ്പനിക്കെതിരെയാണ് മിസ് ഇന്ത്യ പരി പാസ്വാന്റെ ആരോപണങ്ങള്‍. രാജ് കുന്ദ്രയുടെ പോണ്‍ വീഡിയോ കേസില്‍ ബോളിവുഡും സിനിമാ ലോകവും നാണം കെട്ട് നില്‍ക്കുകയാണ്. ഈ സമയത്താണ് ഞെട്ടിപ്പിക്കുന്ന ആരോപണം വന്നിരിക്കുന്നത്.

'എന്തൊരു ക്യൂട്ടാണ് ഈ കൊച്ച്'; നയന്‍താര ചക്രവര്‍ത്തിയുടെ പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

1

വിവിഎന്‍ മിസ് ഇന്ത്യ യൂണിവേഴ്‌സാണ് പരി പാസ്വാന്‍. 2019ലെ താവായിരുന്നു പരി. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നിര്‍മാണ കമ്പനിക്കെതിരെയാണ് നടിയുടെ വെളിപ്പെടുത്തല്‍. പരിയുമായി ബന്ധപ്പെട്ട് മറ്റൊരു വിവാദവും കത്തി നില്‍ക്കുന്ന സമയത്താണ് ഈ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തിയ ശേഷം തന്റെ അനുവാദമില്ലാതെ പോണ്‍ വീഡിയോ ഷൂട്ട് ചെയ്‌തെന്നാണ് നടി പറയുന്നത്. മുംബൈയില്‍ മയക്കുമരുന്ന് മുതല്‍ പോണ്‍ വീഡിയോ കേസ് വരെ ശക്തമായി നില്‍ക്കുന്ന സാഹചര്യത്തിലാണ്, ഇത്തരമൊരു സംഘത്തിന്റെ സാന്നിധ്യം കൂടിയുണ്ടെന്ന് നടി വെളിപ്പെടുത്തിയിരിക്കുന്നത്.

2

ജാര്‍ഖണ്ഡില്‍ നിന്നുള്ള മോഡലാണ് പരി. മുംബൈയില്‍ ജോലി തേടി വന്നതായിരുന്നു അവര്‍. മുംബൈയില്‍ മോഡലിംഗിന് കൂടുതല്‍ അവസരമുണ്ടെന്ന് മനസ്സിലാക്കി കരിയര്‍ മെച്ചപ്പെടുത്താന്‍ വന്നതായിരുന്നു അവര്‍. ആ സമയത്താണ് ഇങ്ങനൊരു ദുരനുഭവം ഉണ്ടായതെന്ന് പരി പാസ്വാന്‍ പറഞ്ഞു. അതേസമയം നിര്‍മാണ കമ്പനി ഏതാണെന്ന് ഇവര്‍ വെളിപ്പെടുത്തിയിട്ടില്ല. ആരൊക്കെയാണ് ഇതിന് പിന്നിലുള്ളതെന്നും പരി പറഞ്ഞിട്ടില്ല. മിസ് ഇന്ത്യയായതോടെ മോഡലിംഗ് മേഖലയില്‍ അതിപ്രശസ്തയാണ് പരി പാസ്വാന്‍.

3

താന്‍ മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് കുടിക്കാന്‍ നിര്‍ബന്ധിതയായതാണെന്ന് പരി പറയുന്നു. അതിന് ശേഷമാണ് അവര്‍ പോണ്‍ വീഡിയോ ഷൂട്ട് ചെയ്തത്. ഇതിനെ കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ മുംബൈ പോലീസിന് പരാതി നല്‍കിയിരുന്നുവെന്നും പരി പാസ്വാന്‍ പറയുന്നു. ഈ കേസ് ഇപ്പോഴും നടന്ന് കൊണ്ടിരിക്കുകയാണ്. പെണ്‍കുട്ടികളെ പറഞ്ഞ് വഞ്ചിക്കുകയും നീലച്ചിത്രമെടുക്കുകയും ചെയ്യുന്ന സംഘങ്ങള്‍ മുംബൈയിലുണ്ട്. ഞാനും അതിന്റെ ഒരു ഇരയാണെന്നും പരി പറഞ്ഞു. ഇവരുടെ ഭര്‍ത്താവും കുടുംബവും ആരോപിക്കുന്നത് രാജ് കുന്ദ്രയുമായി ബന്ധമുള്ള പോണ്‍ വീഡിയോ സംഘത്തിലെ കണ്ണിയാണ് പരിയും എന്നാണ്.

4

അതേസമയം തന്റെ ഭര്‍ത്താവിനും കുറച്ചുപേര്‍ക്കുമെതിരെ താന്‍ പാരതി കൊടുത്തിട്ടുണ്ടെന്നും, ആ കേസും ഇപ്പോഴുണ്ടെന്ന് അവര്‍ വ്യക്തമാക്കി. അടുത്തിടെ ഭര്‍ത്താവ് നീരജ് പാസ്വാനുള്ള തര്‍ക്കങ്ങള്‍ വലിയ മാധ്യമശ്രദ്ധ നേടിയിരുന്നു. തന്നെ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഈ കേസില്‍ പരിയുടെ ഭര്‍ത്താവ് ഇപ്പോള്‍ ജയിലിലാണ്. എന്നാല്‍ നീരജിന്റെ കുടുംബം ഞെട്ടിക്കുന്ന കാര്യങ്ങളാണ് പരിക്കെതിരെ വെളിപ്പെടുത്തിയത്. പരി പോണ്‍ വീഡിയോയില്‍ അഭിനയിക്കാറുണ്ടെന്ന് ഇവര്‍ പറയുന്നു.ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ നീലച്ചിത്ര റാക്കറ്റുമായി പരിക്ക് ബന്ധമുണ്ടെന്നും, പെണ്‍കുട്ടികളെ പോണ്‍ വീഡിയോ കെണില്‍ വീഴ്ത്തുകയാണ് ഇവര്‍ ചെയ്യുന്നതെന്നും നീരജിന്റെ കുടുംബം ആരോപിച്ചിരുന്നു.

5

പരിക്ക് 12 വയസ്സുള്ള കുട്ടിയുണ്ടെന്നും, രണ്ട് പുരുഷന്‍മാരെ വഞ്ചിച്ചിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. ഈ രണ്ട് പേര്‍ക്കെതിരെയും പരി കേസ് കൊടുത്തിട്ടുണ്ടെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. തനിക്ക് വിവാഹത്തിന് മുമ്പ് കുട്ടിയുണ്ടെന്ന് നീരജിന് അറിയാമായിരുന്നുവെന്ന് പരി പറയുന്നു. തന്റെ കുട്ടിയോടൊത്ത് നീരജിന് കളിക്കുന്നതിന്റെ ചിത്രവും പരി പുറത്തുവിട്ടു. ഇത് വിവാഹത്തിന് മുമ്പുള്ള ചിത്രമാണെന്നും അവര്‍ പറഞ്ഞു. അതേസമയം സ്ത്രീധനം നല്‍കാന്‍ വിസമ്മതിച്ചതാണ് ആരോപണങ്ങള്‍ ഉന്നയിക്കാന്‍ കാരണമെന്നും പരി പറഞ്ഞു. ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ ജാര്‍ഖണ്ഡിലെ കത്രാസ് പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്.

Recommended Video

cmsvideo
    What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+