കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിപ്പൂരില്‍ കോട്ട കാത്തിട്ടും കോണ്‍ഗ്രസിന് വീഴ്ച്ച, മുന്‍ സംസ്ഥാന അധ്യക്ഷന്‍ പാര്‍ട്ടി വിട്ടു

Google Oneindia Malayalam News

ഇംഫാല്‍: കോട്ട കാത്ത് ഹൈക്കമാന്‍ഡ് തന്നെ കളത്തിലിറങ്ങിയെങ്കിലും കോണ്‍ഗ്രസിന് മണിപ്പൂരില്‍ തിരിച്ചടി. മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഗോവിന്ദ്ദാസ് കോന്തുജം രാജിവെച്ചിരിക്കുകയാണ്. എംഎല്‍എ സ്ഥാനവും അദ്ദേഹം രാജിവെച്ചു. നേരത്തെ സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്നും ഗോവിന്ദദാസ് രാജിവെച്ചിരുന്നു. സോണിയാ ഗാന്ധി നേരത്തെ ഹൈക്കമാന്‍ഡ് പ്രതിനിധിയായി ഭക്തചരണ്‍ ദാസിനെ മണിപ്പൂരിലേക്ക് അയച്ചിരുന്നു. ബാക്കിയുള്ള എംഎല്‍എമാരെ പാര്‍ട്ടി വിടാതെ തടുത്ത് നിര്‍ത്താനും ഭക്തചരണ്‍ ദാസിന് സാധിച്ചിരുന്നു.

കേക്ക് മുറിക്കുന്ന ദുല്‍ഖറിനെ ക്യാമറയിലാക്കി മമ്മൂട്ടി: വൈറലായി ബര്‍ത്ത് ഡെ ചിത്രങ്ങള്‍

1

അതേസമയം ഗോവിന്ദദാസിന്റെ രാജി കോണ്‍ഗ്രസിനെ ശരിക്കും അമ്പരപ്പിക്കുന്നതാണ്. ബിജെപി ഇതുവരെ അദ്ദേഹത്തെ എടുക്കുമെന്ന് പറഞ്ഞിട്ടില്ല. പാര്‍ട്ടിയില്‍ വലിയ പ്രശ്‌നങ്ങള്‍ ഗോവിന്ദദാസ് വന്നാല്‍ ഉണ്ടാവുമെന്ന് എംഎല്‍എമാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ ബിജെപിയില്‍ എടുക്കുമോ എന്ന കാര്യമാണ് ഇനി അറിയാനുള്ളത്. നിയമസഭാ സെക്രട്ടേറിയേറ്റ് തന്നെ ഗോവിന്ദദാവസിന്റെ രാജി സ്ഥിരീകരിച്ചിട്ടുണ്ട്. ബിഷ്ണുപൂര്‍ മണ്ഡലത്തെയാണ് ഗോവിന്ദദാസ് പ്രതിനിധീകരിച്ചിരുന്നത്. ഇതോടെ അവിടെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി.

അതേസമയം കോണ്‍ഗ്രസിനെ സംബന്ധിച്ച് നഷ്ടമാണ് മണിപ്പൂരില്‍ വീണ്ടും സംഭവിച്ചിരിക്കുന്നത്. 2017ലെ തിരഞ്ഞെടുപ്പില്‍ 28 സീറ്റ് മണിപ്പൂരില്‍ കോണ്‍ഗ്രസിന് ലഭിച്ചിരുന്നു. എന്നാല്‍ പിന്നീടങ്ങോട് കോണ്‍ഗ്രസ് കൂട്ട കൂറുമാറ്റത്തെയാണ് നേരിട്ടത്. നിലവില്‍ ഗോവിന്ദരാജിന്റെ രാജി കൂടിയായതോടെ 16 എംഎല്‍എമാരായി ചുരുങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് വരെ ഗോവിന്ദരാജ് രാജിവെച്ചത് സംസ്ഥാനത്ത് തന്നെ കോണ്‍ഗ്രസിന് തിരിച്ചടിയാണ്. എന്നാല്‍ ഈ രാജി ഇതുവരെ സ്വീകരിച്ചിട്ടില്ല.

ഗോവിന്ദരാജ് എന്തിനാണ് രാജിവെച്ചതെന്ന് വ്യക്തമല്ല. അതുകൊണ്ട് അദ്ദേഹത്തെ പാര്‍ട്ടിയില്‍ തന്നെ പിടിച്ച് നിര്‍ത്താനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ബിജെപിയിലേക്ക് പോകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടില്ല. ഗോവിന്ദരാജിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. അദ്ദേഹത്തെ ബന്ധപ്പെടാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. ബിഷ്ണുപൂരില്‍ നിന്ന് ആറ് തവണ നിയമസഭയിലെത്തിയ നേതാവാണ് അദ്ദേഹം. മണിപ്പൂരില്‍ 2017ല്‍ കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ കക്ഷി.

Recommended Video

cmsvideo
Basavaraj Bommai സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു | Oneindia Malayalam

English summary
former state chief resigns, congress have lost senior mla in manipur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X