എന്തുകൊണ്ട് രാംനാഥ് കോവിന്ദ്?: രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കാന്‍ മോദിയുടെ നാല് കാരണങ്ങള്‍

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: രാംനാഥ് കോവിന്ദയെന്ന പേര് ഇന്ത്യയിലെ ഭൂരിപക്ഷംപേരും ആദ്യമായി കേള്‍ക്കുന്നതായിരിക്കും. പശ്ചമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിപോലും ആദ്യമായി കേള്‍ക്കുന്ന പേരാണെന്ന് പറയുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ രാംനാഥ് കോവിന്ദയുടെ സ്ഥാനം മനസിലാക്കാവുന്നതേയുള്ളൂ. എന്നാല്‍, കോവിന്ദയെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപിയുടെ പ്രധാന കാരണങ്ങള്‍ ഇവയാണ്.

ഇതില്‍ ഏറ്റവും പ്രധാനം ദളിത് അജണ്ടതന്നെയാണ്. ബിജെപിയുടെ ദളിത് സ്‌നേഹം കൊണ്ടല്ലിത്. മറിച്ച് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപി ദളിത് വിരുദ്ധരാണെന്ന് പ്രചാരണം നടത്താനുള്ള സാഹചര്യം ഇല്ലാതാക്കുന്നതിനായിരുന്നു കോവിന്ദയെ തെരഞ്ഞെടുത്തത്. പ്രത്യേകിച്ചും ബിജെപിക്കെതിരെ രാജ്യത്ത് വലിയതോതില്‍ ദളിത് മുന്നേറ്റം ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍.

ram-nath-kovind-9

എല്‍കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി തുടങ്ങിയവരെ നിശബ്ദരാക്കുകകൂടിയാണ് മോദി ഇതിലൂടെ നല്‍കുന്ന സന്ദേശം. ഇവരിലാരെങ്കിലും രാഷ്ട്രപതിയായേക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍, ബാബറി മസ്ജിദ് കേസില്‍ ഇവരെ കുടുക്കിയിടുകയും മറ്റൊരു വെറ്ററന്‍ നേതാവിന് അവസരം നല്‍കുകയും ചെയ്തതിലൂടെ മോദി സമര്‍ഥമായ കരുക്കളാണ് നീക്കിയത്.

കോവിന്ദയെ പോലുള്ള ഒരു ദളിത് പ്രതിനിധിയെ സ്ഥാനാര്‍ഥിയാക്കുകവഴി പ്രതിപക്ഷ കക്ഷികളെ ഭിന്നിപ്പിക്കാമെന്നും മോദി കണക്കുകൂട്ടി. തെലങ്കാന രാഷ്ട്രീയ സമിതി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിജു ജനതാദള്‍ തുടങ്ങിവര്‍ കോവിന്ദയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശില്‍ വന്‍ വിജയമൊരുക്കാന്‍ ദളിത് പ്രാതിനിധ്യം പ്രധാനമാണെന്നും മോദിയും അമിത് ഷായും കരുതുന്നു.

English summary
Four reasons why PM Modi picked Ram Nath Kovind for the President’s post
Please Wait while comments are loading...