കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2 ല്‍ നിന്ന് 25 ലേക്ക്!! ചാണക്യ തന്ത്രത്തില്‍ തരിച്ച് പരിപ്പിളകി മമത! ഇനിയാണ് കളി!!

  • By
Google Oneindia Malayalam News

ദില്ലി: പ്രതിപക്ഷത്തിന്‍റെ പ്രതീക്ഷകളെ അസ്ഥാനത്താക്കി വീണ്ടും മോദി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരുമെന്നാണ് എക്സിറ്റ് പോള്‍ സര്‍വ്വേകള്‍ പ്രവചിച്ചിരിക്കുന്നത്. പുറത്ത് വന്ന എട്ട് സര്‍വ്വേകളിലും എന്‍ഡിഎ മുന്നേറുമെന്നാണ് പ്രവചനം. ലോക്സഭയിലെ 543 സീറ്റില്‍ ബിജെപി മുന്നണിയായ എന്‍ഡിഎ 280 മുതല്‍ 365 വരെ സീറ്റുകള്‍ നേടിയേക്കുമെന്ന് സര്‍വ്വേകള്‍ പ്രവചിക്കുന്നു. മാത്രമല്ല കഴിഞ്ഞ തവണ നിലംതൊടാത്ത സംസ്ഥാനങ്ങളില്‍ പോലും ഇത്തവണ ബിജെപി കുതിച്ച് കയറുമെന്നും സര്‍വ്വേ പ്രവചിക്കുന്നു.

<strong>ഞെട്ടിച്ച് ബിജെപി!! വന്‍ തരംഗം.. കോണ്‍ഗ്രസിനെ മലര്‍ത്തിയടിക്കും! എന്‍ഡിഎ മുന്നേറ്റം ഇങ്ങനെ</strong>ഞെട്ടിച്ച് ബിജെപി!! വന്‍ തരംഗം.. കോണ്‍ഗ്രസിനെ മലര്‍ത്തിയടിക്കും! എന്‍ഡിഎ മുന്നേറ്റം ഇങ്ങനെ

എക്സിറ്റ് പോള്‍ ഫലങ്ങളില്‍ ബിജെപിക്ക് ഏറ്റവും മുന്നേറ്റം പ്രവചിക്കുന്ന സംസ്ഥാനമാണ് പശ്ചിമബംഗാള്‍. 42 സീറ്റുകളുള്ള ബംഗാളില്‍ കഴിഞ്ഞ തവണ രണ്ട് സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് നേടാനായത്. ​എന്നാല്‍ ഇത്തവണ ബിജെപി ആഞ്ഞടിക്കുമെന്നാണ് സര്‍വ്വേ പ്രവചനം.

 ബിജെപി കുതിക്കും

ബിജെപി കുതിക്കും

ലോക്സഭ തിരഞ്ഞെടുപ്പ് ഇത്തവണ ബംഗാളില്‍ കലുഷിതമായിരുന്നു. ബിജെപി-തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ പരസ്പരം ഏറ്റുമുട്ടിയതോടെ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചരണം വരെ ഒരു ദിവസം മുന്‍പേ അവസാനിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ട സാഹചര്യം വരെ ഉണ്ടായി.

 ദീദിക്ക് പണി

ദീദിക്ക് പണി

മോദിയും ദീദിയും അമിത് ഷായും വാക്കാല്‍ കൊമ്പ് കോര്‍ത്തതും തിരഞ്ഞെടുപ്പിനെ തീര്‍ത്തും ലഹള നിറഞ്ഞതാക്കി.മോദിയേയും ബിജെപിയും സംസ്ഥാനത്ത് ഒരു വിധേനയും വളര്‍ത്തില്ലെന്ന മമത ബാനര്‍ജിയുടെ വാശി പക്ഷേ ഫലം കാണില്ലെന്നാണ് തെരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്.

 സര്‍വ്വേകള്‍ ഇങ്ങനെ

സര്‍വ്വേകള്‍ ഇങ്ങനെ

ഇത്തവണ ബംഗാളില്‍ ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് സര്‍വ്വേകള്‍ സൂചിപ്പിക്കുന്നു. ടൈംസ് നൗ-വിഎംആര്‍ സര്‍വ്വേ പ്രകാരം ഇത്തവണ ബിജെപി 11 സീറ്റുകള്‍ വരെ നേടിയേക്കുമെന്നാണ് പ്രവചനം. ഇന്ത്യാ ടുഡേ ആക്സസിസ് പോള്‍ 19 മുതല്‍ 23 വരെ സീറ്റുകളാണ് ബിജെപിക്ക് പ്രവചിക്കുന്നത്.

 ഞെട്ടിച്ച പ്രവചനം

ഞെട്ടിച്ച പ്രവചനം

എബിപി സര്‍വ്വേയും ബിജെപിക്ക് 16 സൂറ്റുകള്‍ പ്രവചിക്കുന്നുണ്ട്. അതായത് പുറത്തുവന്ന സര്‍വ്വേകള്‍ എല്ലാം തന്നെ പശ്ചിമബംഗാളില്‍ ബിജെപി വലിയ മുന്നേറ്റം കാഴ്ച വെയ്ക്കുമെന്ന സൂചനകളാണ് നല്‍കുന്നത്. ഇത്തവണ ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷ വെയ്ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് പശ്ചിമബംഗാള്‍ ആണെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ തന്നെ തുറന്ന് സമ്മതിച്ചിരുന്നു.

 ഹിന്ദി ഹൃദയഭൂമിയില്‍

ഹിന്ദി ഹൃദയഭൂമിയില്‍

ഹിന്ദി ഹൃദയഭൂമിയിൽ 2014ൽ നേടിയ മുന്നേറ്റം ഇക്കുറി ബിജെപി പ്രതീക്ഷിച്ചിരുന്നില്ല. ബംഗാളിലും ഒഡീഷയിലും കൂടുതൽ സീറ്റുകൾ നേടി ഈ നഷ്ടം നികത്താനാകുമെന്നായിരുന്നു ബിജെപിയുടെ കണക്ക് കൂട്ടിയിരുന്നത്. ഈ രണ്ട് സംസ്ഥാനങ്ങളിൽ നിന്നായി 40 സീറ്റുകളിലാണ് ബിജെപി പ്രതീക്ഷ പുലര്‍ത്തിയത്.

 രണ്ടില്‍ നിന്ന് കുതിച്ച് കയറ്റം

രണ്ടില്‍ നിന്ന് കുതിച്ച് കയറ്റം

42 ലോക്സഭാ സീറ്റുകളാണ് ബംഗാളിലുള്ളത്.ഇവിടെ 2014 ല്‍ വെറും രണ്ട് സീറ്റുകള്‍ മാത്രമേ ബിജെപിക്ക് നേടാന്‍ കഴിഞ്ഞുള്ളൂ. ഇത്തവണ സംസ്ഥാനത്ത് കുറഞ്ഞത് 23 സീറ്റുകളിലെങ്കിലും ബിജെപി നേടുമെന്നായിരുന്നു അമിത് ഷായുടെ പ്രവചനം.

 അമിത് ഷായുടെ പ്രവചനം

അമിത് ഷായുടെ പ്രവചനം

അമിത് ഷായുടെ പ്രവചനങ്ങള്‍ ശരിവെയ്ക്കുന്ന സര്‍വ്വേ ഫലങ്ങള്‍ തന്നെ പുറത്തുവന്നത് ബിജെപിക്ക് കരുത്ത് പകരുന്നുണ്ട്. തൃണമൂലിന്‍റെ ആഭ്യന്തര സര്‍വ്വേകളിലും ഇത്തവണ ബിജെപി സംസ്ഥാനത്ത് മുന്നേറുമെന്ന സൂചനകള്‍ പ്രവചിക്കപ്പെട്ടിരുന്നു.

 ആഭ്യന്തര സര്‍വ്വേ

ആഭ്യന്തര സര്‍വ്വേ

കുറഞ്ഞത് 25 സീറ്റുകള്‍ വരെ ബിജെപി നേടിയേക്കാനുള്ള സാധ്യത ഉണ്ടെന്നായിരുന്നു ആഭ്യന്തര സര്‍വ്വേകളിലെ സൂചന.
ബിജെപിയുടെ തേരോട്ടം കൂട്ടുക ഇടതുവോട്ടുകളാവും എന്നും തൃണമൂല്‍ സൂചന നല്‍കിയിരുന്നു. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികള്‍ മുപ്പത് ശതമാനം വോട്ടുകള്‍ നേടിയിരുന്നു.

 ഇടതുവോട്ടുകള്‍

ഇടതുവോട്ടുകള്‍

ഇതില്‍ കുറവ് വന്നാല്‍ തൃണമൂല്‍ 25 സീറ്റില്‍ താഴെ വരെ എത്തിയേക്കാമെന്നായിരുന്നു തൃണമൂല്‍ റിപ്പോര്‍ട്ട്സിപിഎമ്മും കോണ്‍ഗ്രസും തമ്മിലുള്ള സഖ്യസാധ്യത ഇല്ലാതായതോടെ കുറഞ്ഞത് 30 സീറ്റില്‍ തൃണമൂല്‍ വിജയം ഉറപ്പാക്കിയിരുന്നു.

 കുത്തൊഴുക്ക്

കുത്തൊഴുക്ക്

എന്നാല്‍ സിപിഎമ്മില്‍ നിന്ന് ബിജെപിയിലേക്കുള്ള കുത്തൊഴുക്ക് തൃണമൂലിന് കനത്ത തിരിച്ചടിയായെന്നാണ് വിലയിരുത്തപ്പെുന്നത്. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 16 ശതമാനം വോട്ടുകള്‍ മാത്രമേ നേടാന്‍ സാധിച്ചുള്ളൂ. ​എന്നാല്‍ അഞ്ച് വര്‍ഷം കൊണ്ട് ഇത് ഉയര്‍ന്നിട്ടുണ്ട്.

 ഏകീകരണം

ഏകീകരണം

ഇത്തവണ ഹിന്ദു വോട്ടുകളുടെ ഏകീകരണം കാര്യമായ രീതിയില്‍ തന്നെ ബിജെപി നടത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ഹിന്ദി ഭാഷാ മേഖലയിലും ബിജെപിക്ക് ഉയര്‍ന്ന പിന്തുണ ലഭിച്ചിട്ടുണ്ടെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

 ഒഡീഷയിലും

ഒഡീഷയിലും

അതേസമയം ഇത്തവണ ഒഡീഷയിലും ബിജെപിക്ക് കാര്യമായ മുന്നേറ്റം നടത്താന്‍ ആയിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. പകുതി സീറ്റുകളില്‍ ബിജെപി വിജയിക്കുമെന്നാണ് പ്രവചനങ്ങള്‍. ഹിന്ദി ഹൃദയഭൂമിയില്‍ നിയമസഭയിലെ മുന്നേറ്റം ഇത്തവണ കോണ്‍ഗ്രസിന് ആവര്‍ത്തിക്കാന്‍ കഴിയില്ലെന്നും ബിജെപി തന്നെ മൂന്ന് സംസ്ഥാനങ്ങളിലും വിജയം കൊയ്യുമെന്നും സര്‍വ്വേകള്‍ സൂചിപ്പിക്കുന്നു.

<strong>20 ല്‍ 15 ഉം യുഡിഎഫിന്; ഇടതിന് വന്‍ തകര്‍ച്ച, കിട്ടുക 4 സീറ്റുകള്‍ മാത്രം, ബിജെപി അക്കൗണ്ട് തുറക്കും</strong>20 ല്‍ 15 ഉം യുഡിഎഫിന്; ഇടതിന് വന്‍ തകര്‍ച്ച, കിട്ടുക 4 സീറ്റുകള്‍ മാത്രം, ബിജെപി അക്കൗണ്ട് തുറക്കും

English summary
from 2 seats to 25, this is how bjp gaines from west bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X