കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉള്ളിയും എണ്ണയും പിടിവിട്ടു; വില കുതിച്ചുയരുന്നു; നടപടികള്‍ ഫലംകാണാതെ കേന്ദ്രസര്‍ക്കാര്‍

Google Oneindia Malayalam News

ദില്ലി: വലിയ ഉള്ളിയുടെയും എണ്ണയുടെയും വില കുതിച്ചുയരുന്നു. വലിയ ഉള്ളി കിലോയ്ക്ക് 70-80 രൂപയാണ് ദില്ലിയിലെ വില. മഴ കനത്തത് മൂലം ഉല്‍പ്പാദനത്തില്‍ വന്ന കുറവാണ് വില ഉയരാന്‍ കാരണം. വില പിടിച്ചുനിര്‍ത്തുന്നതിന് കയറ്റുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഉത്തരേന്ത്യയില്‍ ഉള്ളിവില ഉയരുന്നത് വന്‍ പ്രതിഷേധത്തിന് കാരണമാകും. ഇത്തരം സാഹചര്യത്തില്‍ സര്‍ക്കാരുകള്‍ വീണ ചരിത്രവും രാജ്യത്തുണ്ട്.

Page

കഴിഞ്ഞാഴ്ച ദില്ലിയില്‍ സവാള വില കിലോയ്ക്ക് 57 രൂപയായിരുന്നു. മുംബൈയില്‍ 56, കൊല്‍ക്കത്തയില്‍ 48, ചെന്നൈയില്‍ 34 എന്നിങ്ങനെയായിരുന്നു കഴിഞ്ഞാഴ്ചത്തെ വില. ഇതാണ് കുതിച്ചുയര്‍ന്ന് 80ലെത്തിയിരിക്കുന്നത്. വിപണിയില്‍ ഉള്ളി ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒട്ടേറെ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും ഫലം കാണുന്നില്ല. മഴ കനത്തതാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടലുകള്‍ പിഴപ്പിച്ചത്.

ഇറാനെതിരെ വന്‍ പട വരുന്നു!! ബ്രിട്ടീഷ് പട്ടാളവും ഗള്‍ഫിലേക്ക്; പിടികൂടിയ കപ്പല്‍ വിട്ടയച്ച് ഇറാന്‍ഇറാനെതിരെ വന്‍ പട വരുന്നു!! ബ്രിട്ടീഷ് പട്ടാളവും ഗള്‍ഫിലേക്ക്; പിടികൂടിയ കപ്പല്‍ വിട്ടയച്ച് ഇറാന്‍

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ വില കുതിച്ചുയരുകയാണ്. വ്യാപാരികള്‍ സംഭരിച്ചുവെക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരിധി കൊണ്ടുവരുമെന്നാണ് സൂചന. മഹാരാഷ്ട്ര, കര്‍ണടാക, ആന്ധ്രപ്രദേശ്, ഗുജറാത്ത്, കിഴക്കന്‍ രാജസ്ഥാന്‍, പടിഞ്ഞാറന്‍ മധ്യപ്രദേശ് എന്നിവടങ്ങളിലാണ് സവാള ഉല്‍പ്പാദനം നടക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ മേഖലകളില്‍ കനത്ത മഴയാണ്. 56000 ടണ്‍ സവാളയാണ് കേന്ദ്രസര്‍ക്കാരിന്റെ സംഭരണത്തിലുള്ളത്. ഇതില്‍ നിന്ന് 16000 ടണ്‍ തീര്‍ന്നിട്ടുണ്ട്. ദില്ലിയില്‍ മാത്രം ഒരുദിവസം 200 ടണ്‍ ആണ് തീരുന്നത്.

എണ്ണവില കുതിച്ചുയരുന്നതും വന്‍ പ്രതിസന്ധിയാകുകയാണ്. ദില്ലിയില്‍ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഈടാക്കുന്നത്. പെട്രോളിന് 73.91 രൂപയും ഡീസലിന് 66.93 രൂപയുമാണ് ദില്ലിയില്‍ തിങ്കളാഴ്ച ഈടാക്കുന്നത്. കഴിഞ്ഞ ഏഴ് ദിവസമായി എണ്ണവില തുടര്‍ച്ചയായി ഉയരുകയാണ്. വില പിടിച്ചുനിര്‍ത്താന്‍ കേന്ദ്രം ഇടപെടുന്നില്ലെന്നാണ് ആക്ഷേപം. കഴിഞ്ഞാഴ്ച സൗദി അറേബ്യയിലെ അരാംകോ എണ്ണ കേന്ദ്രത്തിലുണ്ടായ ആക്രമണത്തെ തുടര്‍ന്നാണ് വില ഉയരാന്‍ തുടങ്ങിയത്. എന്നാല്‍ സൗദിയിലെ ഉല്‍പ്പാദനം പഴയപടി ആയെങ്കിലും വില ഉയരുന്നത് തുടരുകയാണ്.

English summary
Fuel, onion price rise continue; Centre mulls imposing stock limits
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X