കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോളിന് 200 രൂപ; അതും ഇന്ത്യയില്‍

  • By Anwar Sadath
Google Oneindia Malayalam News

ഇംഫാല്‍: ക്രൂഡ് ഓയിലിന്റെ അന്താരാഷ്ട്രവില ഇടിഞ്ഞാലും ഇന്ത്യയില്‍ അതൊന്നും ബാധിക്കാത്ത അവസ്ഥയിലൂടെയാണ് നാം കടന്നു പോകുന്നത്. പേരിന് ചെറിയ കുറവു വരുത്തുമ്പോഴും ഭാരിച്ച നികുതി ചുമത്തി സാധാരണക്കാര്‍ക്ക് അധികഭാരം ഏല്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് മടിയില്ല. അതിനിടയിലാണ് മണിപ്പൂരില്‍ നിന്നും കൂടുതല്‍ ഞെട്ടിക്കുന്ന വാര്‍ത്തകള്‍.

ഒരു ലിറ്റര്‍ പെട്രോളിന് കരിഞ്ചന്തയില്‍ മണിപ്പൂരില്‍ കൊടുക്കേണ്ടുന്ന വില 170-200 രൂപയാണ്. സംസ്ഥാനത്ത് പെട്രോള്‍ വരവ് ഇല്ലാതായതോടെയാണ് ഇത്തരമൊരു സ്ഥിതി സംജാതമായിരിക്കുന്നത്. രാജ്യത്തെ ഒരു സംസ്ഥാനത്ത് പ്രകൃതി ദുരന്തമുണ്ടാകുമ്പോള്‍ അവിടുത്തെ ജനങ്ങള്‍ എത്രമാത്രം ചൂഷണം ചെയ്യപ്പെടുന്നുണ്ട് എന്നതിന്റെ ഉദാഹരണം കൂടിയാണിത്.

petrol

കനത്ത മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ടാഴ്ചയിലേറെക്കാലമായി നാഗാലാന്‍ഡ് പാതയില്‍ ഗതാഗതം മുടങ്ങിയതാണ് ഇന്ധനവില കുതിക്കാന്‍ കാരണം. പെട്രോള്‍ പമ്പുകള്‍ അടച്ചിടുകയും പിന്‍വാതിലിലൂടെ കരഞ്ചന്തയില്‍ പെട്രോള്‍ വില്‍ക്കുകയുമാണ് ഇവിടെ ചെയ്യുന്നത്. 120 മുതല്‍ 150 രൂപ വരെയാണ് ഡീസലിന്റെ വില.

കരിഞ്ചന്തയില്‍ ഒരു പാചകവാതക സിലിണ്ടര്‍ ലഭിക്കാന്‍ 2000 രൂപയെങ്കിലും കൊടുക്കേണ്ട അവസ്ഥയാണ്. സര്‍ക്കാര്‍ ഇതൊക്കെ അറിയുന്നുണ്ടെങ്കിലും ജനങ്ങളെ സഹായിക്കാന്‍ ആവശ്യമായ നടപടികളൊന്നു സ്വീകരിച്ചുവരുന്നില്ല. അടിയന്തിരമായി അവശ്യസാധനങ്ങള്‍ ലഭ്യമാക്കാനോ പൂഴ്ത്തിവെയ്പ് തടയാനോ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

English summary
Fuel-Starved Manipur; Pay Rs. 200 for a Litre of Petrol
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X