'ജി 20 ഉച്ചകോടി ഇന്ത്യന്‍ നയതന്ത്രത്തിലെ മഹത്തായ അധ്യായം'; മോദിക്ക് ഉജ്വല സ്വീകരണമൊരുക്കി ബിജെപി
ന്യൂദല്‍ഹി: ദല്‍ഹിയില്‍ നടന്ന ജി 20 ഉച്ചകോടിയുടെ വിജയത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബി ജെ പി ആസ്ഥാനത്ത് ഉജ്ജ്വല സ്വീകരണം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് എത്തിയ നരേന്ദ്ര മോദിക്ക് ഊഷ്മളമായ സ്വീകരണമാണ് ബി ജെ പി നേതാക്കളും പ്രവര്‍ത്തകരും നല്‍കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി എന്നിവര്‍ ചേര്‍ന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.
ആസ്ഥാനത്തേക്ക് കടന്ന പ്രധാനമന്ത്രിക്ക് ഓരോ നേതാക്കളും റോസാപ്പൂവ് നല്‍കി. ജി 20 ഉച്ചകോടി ഇന്ത്യയുടെ നയതന്ത്രത്തിലെ മഹത്തായ അധ്യായമാണ് എന്ന് ബി ജെ പി പ്രമേയത്തില്‍ പറഞ്ഞു. ഇന്ത്യയുടെ ജി 20 പ്രസിഡന്‍സി പീപ്പിള്‍സ് ജി 20 ആയി ആഘോഷിക്കപ്പെടും എന്നും സാമ്പത്തികം, ജിയോപൊളിറ്റിക്സ്, ടെക്നോളജി തുടങ്ങി നിരവധി വിഷയങ്ങളില്‍ ജി20 ഉച്ചകോടി ലോകത്തെ ഒന്നിച്ചുനിര്‍ത്തി എന്നും പ്രമേയത്തില്‍ പറഞ്ഞു.

വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് ബി ജെ പി ഇന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേര്‍ന്നത്. ഛത്തീസ്ഗഢിലും മധ്യപ്രദേശിലും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളെ കേന്ദ്രീകരിച്ചാണ് യോഗത്തിന്റെ അജണ്ട. ഇരു സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ യോഗത്തില്‍ തീരുമാനിച്ചേക്കുമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തെ ആഗസ്റ്റിലായിരുന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേര്‍ന്നത്. മധ്യപ്രദേശിലെ 39 സീറ്റുകളിലേക്കും ഛത്തീസ്ഗഡിലെ 21 സീറ്റുകളിലേക്കും സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുത്തിട്ടുണ്ട്. ബിജെപിക്ക് നിലവില്‍ എം എല്‍ എമാരില്ലാത്ത സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. നരേന്ദ്ര മോദി സെപ്തംബര്‍ 14-ന് മധ്യപ്രദേശും ഛത്തീസ്ഗഢും സന്ദര്‍ശിക്കുന്നുണ്ട്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഈ വര്‍ഷം നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് നടക്കുക. 2024 ലെ ലോക്സഭാ മത്സരത്തിന് മുമ്പുള്ള തിരഞ്ഞെടുപ്പായതിനാല്‍ തന്നെ ബി ജെ പി വലിയ സന്നാഹമാണ് ഒരുക്കുന്നത്.
മധ്യപ്രദേശില്‍ ബി ജെ പിയും മിസോറാമില്‍ സഖ്യകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടുമാണ് ഭരണം നടത്തുന്നത്. ഛത്തീസ്ഗഢ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാരും തെലങ്കാനയില്‍ കെ ചന്ദ്രശേഖര റാവുവിന്റെ ബി ആര്‍ എസുമാണ് അധികാരത്തിലുള്ളത്.












Click it and Unblock the Notifications