കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധിജിയുടെ പേരില്‍ ബിയര്‍... അദ്ദേഹത്തെ സ്മരിക്കാനെന്ന് കന്പനി

  • By Soorya Chandran
Google Oneindia Malayalam News

വാഷിങ്ടണ്‍: ഗാന്ധിജിയുടെ പേരില്‍ പുറത്തിറക്കിയ ബിയര്‍ വന്‍ പ്രതിഷേധമാണ് സൃഷ്ടിച്ചത്. മദ്യ വിരോധിയും ഇന്ത്യയുടെടെ ദേശീയ വികാരവും രാഷ്ട്രപിതാവും ആയ ഗാന്ധിജിയുടെ പേരും ചിത്രവും ഒരു ബിയര്‍ കുപ്പിയില്‍ വന്നാല്‍ അതിനെ അത്ര ലാഘവത്തോടെ കാണാന്‍ ഇന്ത്യക്കാര്‍ക്ക് കഴിയുമോ?

എന്തായാലും ഇന്ത്യക്കാരുടെ വികാരം ബിയര്‍ ഉത്പാദിപ്പിക്കുന്ന കമ്പനിക്ക് മനസ്സിലായി എന്ന് തോന്നുന്നു. അവര്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തി. ഗാന്ധിജിയെ മനപ്പൂര്‍വ്വം അപമാനിക്കാന്‍ വേണ്ടിയല്ല പേരും ചിത്രവും ഉപയോഗിച്ചതെന്നും അവര്‍ പറഞ്ഞു.

Gandhi Bot Beer

അമേരിക്കയിലെ ന്യൂ ഇംഗ്ലണ്ട് ബ്ര്യൂവിങ് കമ്പനിയാണ് ഗാന്ധി ബോട്ട് എന്ന പേരില്‍ ബിയര്‍ പുറത്തിറക്കിയത്. അടുത്തിടെ ഇവര്‍ ഈ ബിയര്‍ അന്താരാഷ്ട്ര വിപണിയിലും വില്‍പന തുടങ്ങിയിരുന്നു. ഇതാണ് ഇന്ത്യന്‍ വികാരത്തെ ചൊടിപ്പിച്ചത്. അമേരിക്കയിലെ ഇന്ത്യക്കാര്‍ ഈ വിഷയത്തില്‍ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തിരുന്നു.

<strong>Read More: ഗാന്ധിജിയുടെ പേരിലും ബിയര്‍... കോടതിയില്‍ ഹര്‍ജി</strong>Read More: ഗാന്ധിജിയുടെ പേരിലും ബിയര്‍... കോടതിയില്‍ ഹര്‍ജി

എന്നാല്‍ കമ്പനി പറയുന്ന ന്യായീകരണങ്ങളാണ് അതിലും രസകരം. ഗാന്ധിജിയെ സ്മരിക്കുന്നതിനാണത്രെ അവര്‍ ബിയറിന് ഗാന്ധിയുടെ പേര് കൊടുത്തതും അദ്ദേഹത്തിന്റെ ചിത്രം ഉപയോഗിച്ചതും. ഗാന്ധിജിയുടെ അഹിംസാവാദവും എന്നും ഓര്‍മിക്കപ്പെടേണ്ടതുണ്ടെന്നാണ് കമ്പനി വക്താക്കള്‍ പറയുന്നത്.

ഗാന്ധിജിയെ ഓര്‍ക്കാന്‍ ബിയറിന് അദ്ദേഹത്തിന്റെ പേര് കൊടുക്കുകയാണോ വേണ്ടത് എന്ന ചോദ്യം പ്രസക്തമാണ്. എന്നാല്‍ ഗാന്ധിജിയുടെ കൊച്ചുമക്കളെ കാണിച്ച് അനുവാദം വാങ്ങിയിട്ടാണത്രെ ബിയറിന് പേരിട്ടതും ഗാന്ധിജിയുടെ ചിത്രം ഉപയോഗിച്ചതും. ഗാന്ധിയുടെ കൊച്ചുമക്കള്‍ തങ്ങളെ അഭിനന്ദിച്ചു എന്നും ബിയര്‍ കമ്പനി അവകാശപ്പെടുന്നുണ്ട്.

എന്തായാലും ഹൈദരാബാദ് സ്വദേശിയായ ജനാര്‍ദ്ദന്‍ ഗൗഡ് വിഷയത്തില്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. നാമ്പള്ളി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ജനുവരി അഞ്ചിന് പരിഗണിക്കും.

English summary
Gandhi image on beer cans: US company apologizes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X