സ്റ്റാറ്റസ് ഇഷ്ടപ്പെട്ടില്ല, ഒടുവില്‍ തമ്മിലടിയും വെടിവെപ്പും,17കാരന് സംഭവിച്ചത് ഞെട്ടിപ്പിക്കുന്നത്
അനികേത് സന്ദീപ് ഷിന്‍ഡെ ഡാഡ് ഓഫ് ദ കിങ് എന്ന സ്റ്റാറ്റസിട്ടതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്.
പൂനെ: സോഷ്യല്‍ മീഡിയ സ്റ്റാറ്റസിന്റെ പേരില്‍ ആരെങ്കിലും തര്‍ക്കമുണ്ടാകുമോ ഇനിയുണ്ടായാല്‍ തന്നെ അത് കൊലപാതകത്തിലേക്ക് നയിക്കുമോ. ഒരിക്കലുമില്ല അല്ലേ. എന്നാല്‍ അങ്ങനെയൊന്ന് സംഭവിച്ചിരിക്കുകയാണ് പൂനെയില്‍. സോഷ്യല്‍ മീഡിയയില്‍ ഒരു കുട്ടികുറ്റവാളി ഗ്രൂപ്പിന്റെ തലവന്‍ ഇട്ട സ്റ്റാറ്റസിന് മറുപടി സ്റ്റാറ്റസിട്ടതിനെ തുടര്‍ന്ന് വമ്പന്‍ അടിതന്നെ നടന്നു.
അടിക്കൊടുവില്‍ 17കാരനെ എതിരാളി സംഘം കുത്തികൊല്ലുകയും ചെയ്തു. ഭീകരമായ ഈ സംഭവം പോലീസിനെയും മന്ത്രിമാരെയും വരെ ഞെട്ടിച്ചിരിക്കുകയാണ്. വ്യാപകമായി അക്രമസംഭവങ്ങള്‍ പൂനെയില്‍ പെരുകുന്നതിനിടെയാണ് പുതിയ സംഭവങ്ങള്‍ നടന്നിരിക്കുന്നത്.

കുട്ടിക്രിമിനലുകള്‍
പൂനെയുടെ സമീപപ്രദേശങ്ങളില്‍ നിരവധി കുട്ടിക്കുറ്റവാളികളുണ്ട്. ഇതില്‍ സുപ്രധാന രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ കടുത്ത ശത്രുതയിലാണ്. ഇതിലൊരു സംഘത്തിന്റെ തലവന്‍ ഓംകാര്‍ സഗാഡെയും മരിച്ച അനികോത് സന്ദീപ് ഷിന്‍ഡെയും പരസ്പരം അറിയുന്നവരാണ്. ഇവര്‍ രണ്ട് പേരും ഈ മേഖലയിലെ പ്രധാന ക്രിമിനലുകളാണെന്ന് പോലീസ് പറയുന്നു.

സോഷ്യല്‍ മീഡിയ സ്റ്റാറ്റസ്
ഓംകാര്‍ സഗാഡെ തങ്ങളുടെ ഗ്യാങിന്റെ ശക്തി കാണിക്കാനായി കിംഗ് ഓഫ് ചകന്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയില്‍ സ്റ്റാറ്റസ് ഇട്ടിരുന്നു. ഇതിനെതിരെ മറു ടീമിന്റെ ഗ്യാങ് നേതാവ് അനികേത് സന്ദീപ് ഷിന്‍ഡെ ഡാഡ് ഓഫ് ദ കിങ് എന്ന സ്റ്റാറ്റസിട്ടതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. തങ്ങളുടെ മേധാവിത്വം ഉറപ്പിക്കാനുള്ള തര്‍ക്കം രൂക്ഷമാകവേയാണ് അനികേതിന്റെ സ്റ്റാറ്റസ് പ്രത്യക്ഷപ്പെട്ടത്. ഇതിനെ തുടര്‍ന്ന് അനികേതിനെ തല്ലാന്‍ കാത്തിരിക്കുകയായിരുന്നു ഓംകാര്‍.

തെറിവിളികള്‍
സ്റ്റാറ്റസ് പിന്‍വലിക്കണമെന്ന് ഇരു ഗ്രൂപ്പുകളും പരസ്പരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരും അതിന് തയ്യാറായിരുന്നില്ല. ഫോണിലൂടെ ഇരു ഗ്രൂപ്പുകളും പരസ്പരം തെറിവിളികള്‍ നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം സഗ്രാംദുര്ഗില് വച്ച് കണ്ടതോടെ ഇവര്‍ അനികേതുമായി വഴക്കുണ്ടായി. ഇതിനിടെ സംഘത്തിലൊരാള്‍ ഇയാള്‍ക്കെതിരെ വെടിവെക്കുകയും ചെയ്തു. എന്നാല്‍ ദേഹത്ത് കൊണ്ടില്ല. ഇതിനിടെ ഓംകാറിന്റെ സംഘത്തിലെ എട്ടുപേര്‍ അനികേതിനെ ആക്രമിക്കുകയായിരുന്നു.

കുത്തിക്കൊന്നു
മര്‍ദിച്ച് അവശരാക്കിയിട്ടും ഓംകാറിന്റെ സംഘത്തിന് അനികേതിനോടുള്ള പക മാറിയില്ലെന്ന് പോലീസ് പറഞ്ഞു. അനികേതും ഓംകാറും തമ്മില്‍ ഇതിനിടെ വീണ്ടും തമ്മില്‍ ഉണ്ടായി. ഇതോടെ ഓംകുമാര്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് അനികേതിനെ കുത്തിക്കൊല്ലുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എട്ടുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications