പ്രകൃതി വിരുദ്ധ പീഡനം, മൂത്രം കുടിപ്പിക്കല്‍; ഗോ രക്ഷാദള്‍ തലവന്‍ പിടിയില്‍...
ചണ്ഡീഗഡ്: പ്രകൃതിവിരുദ്ധ പീഡനം നടത്തിയെന്ന പരാതിയില്‍ ഗോരക്ഷാ ദള്‍ തലവനെ പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ഗോ രക്ഷാദള്‍ തലവന്‍ സതീഷ് കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒരു കന്നുകാലി വ്യാപാരിയുടെ പരാതിയെതുടര്‍ന്നാണ് അറസ്റ്റ്. ഇയാള്‍ നിരവധിപേരെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടത്രേ.
ആഗസ്റ്റ് ആറിനാണ് ഇയാള്‍ക്കെതിരെ പോലീസിന് പരാതി ലഭിച്ചത്. സതീഷ്‌കുമാറും കൂട്ടാളികളും ബലമായി പിടിച്ചുകൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് പാട്യാല പോലീസിന് പറയുന്നത്. കന്നുകാലികളെ പാര്‍പ്പിച്ചിരുന്ന ഒരു കേന്ദ്രത്തില്‍വച്ചായിരുന്നു പീഡനമെന്ന് വ്യാപാരി പരാതിയില്‍ പറയുന്നുണ്ട്.

പശുവളര്‍ത്തല്‍ കേന്ദ്രത്തിലെത്തിച്ച് സതീശഷ് കുമാര്‍ വ്യാപാരിയ ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി. അവശനായികിടന്ന തന്നെ ബലമായി മൂത്രം കുടിപ്പിച്ചെന്നും പരാതിക്കാരന്‍ ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.
Read Also: പ്രയാര്‍ ഗോപാലകൃഷ്ണന്‍ വര്‍ഗ്ഗീയവാദി! ശബരിമല സ്ത്രീ പ്രവേശനത്തെപ്പറ്റി മിണ്ടരുതെന്ന് മന്ത്രി...
പഞ്ചാബിന് പുറത്തുള്ള ഒരു കേന്ദ്രത്തില്‍ നിന്നാണ് സതീഷ് കുമാറിനെ പിടികൂടുന്നത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ നിരവധി പേരാണ് പരാതിയുമായെത്തിയത്. ഗോ രക്ഷകരുടെ പേരില്‍ രാജ്യത്ത് അക്രമണം അഴിച്ച് വിടുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സതീഷ് കുമാറിന്റെ അറസ്റ്റ്.
Read Also: നരേന്ദ്രമോദി പറഞ്ഞാലും ഗുജറാത്ത് മാറില്ല; ചത്തപശുവിന്‍റെ പേരില്‍ ദളിത് ബാലന് ക്രൂരമര്‍ദ്ദനം...
പഞ്ചാബില്‍ ഇയാളുടെ നേതൃത്വത്തില്‍ വലിയൊരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. ഗോ രക്ഷകരെന്ന പേരില്‍ വ്യാപാരികളെ പീഡിപ്പിക്കുകയാണ് ഇവര്‍ ചെയ്തുകൊണ്ടിരുന്നത്. പല കന്നുകാലി വ്യാപാരികളും ഇവരുടെ മര്‍ദ്ദനത്തിനിരയാകാതിരിക്കാന്‍ പഞ്ചാബ് അതിര്‍ത്തി ചുറ്റിയാണ് വാഹനങ്ങള്‍ കടത്തിയതെന്നാണ് വിവരം. പഞ്ചാബിലൂടെ ഒരു ട്രക്ക് കന്നുകാലികളെ കൊണ്ട് പോകാനായി 20,000 രൂപയാണേ്രത ഇവര്‍ ഈടാക്കിയിരുന്നത്.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications