Get Updates
Get notified of breaking news, exclusive insights, and must-see stories!

പിഞ്ചു കുഞ്ഞിനെ ട്രെയിനില്‍ നിന്നും പുറത്തെറിഞ്ഞു; പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

റാഞ്ചി: കേവലം നാല് മാസം മാത്രം പ്രായം തോന്നിക്കുന്ന പെണ്‍ കുഞ്ഞിനെ ട്രെയിനില്‍ നിന്നും പുറത്തെറിഞ്ഞ നിലയില്‍ കണ്ടെത്തി. റാഞ്ചിയിലെ അര്‍ഗോഗയില്‍ കഴിഞ്ഞദിവസമാണ് സംഭവം. തൊട്ടടുത്തുണ്ടായിരുന്ന ഒരു വൃദ്ധ ഓടിച്ചെന്ന് നോക്കിയപ്പോഴാണ് കുഞ്ഞാണെന്ന് മനസിലായത്. ഉടന്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിക്ക് കാര്യമായി പരിക്കേറ്റിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

കുട്ടിയുടെ മാതാവാണ് ക്രൂരകൃത്യം ചെയ്തതെന്നാണ് കരുതുന്നത്. ഇവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഒരു പ്ലാസ്റ്റിക് പാത്രത്തില്‍ വെച്ചശേഷം കുട്ടിയെ പുറത്തെറിയുകയായിരുന്നെന്ന് കുഞ്ഞിനെ കണ്ടെത്തിയ ഹസ്ര പര്‍വീണ്‍ ഖതൂണ്‍ എന്ന സ്ത്രീ പറഞ്ഞു. മകന്റെ ചായക്കടയില്‍ ഇരിക്കുമ്പോഴാണ് ട്രെയിനില്‍ നിന്നും എന്തോ വലിച്ചെറിയുന്നതായി അവര്‍ കണ്ടത്. സ്ഥലത്തെ കുറ്റിക്കാട്ടില്‍ നടത്തിയ തിരച്ചിലിനൊടുവില്‍ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നെന്ന് സ്ത്രീ പറഞ്ഞു.

train-delhi

ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ എക്‌സറേ പരിശോധന നടത്തിയപ്പോള്‍ കയ്യില്‍ ചെറിയ പരിക്ക് മാത്രമാണ് ശ്രദ്ധയില്‍പെട്ടത്. കുട്ടിയെ ദത്തെടുക്കാന്‍ തയ്യാറാണെന്ന് സ്ത്രീ അറിയിച്ചെങ്കിലും ബിഹാര്‍ പോലീസ് കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ ഷെല്‍ട്ടറിലേക്ക് അയച്ചു. പെണ്‍കുട്ടിയായതിനാലാകണം കുട്ടിയെ വലിച്ചെറിഞ്ഞതെന്ന് പോലീസ് പറഞ്ഞു.

ജാര്‍ഖണ്ഡില്‍ പെണ്‍കുട്ടികളെ ഇല്ലാതാക്കുന്നത് ഇതാദ്യ സംഭവമല്ല. 1000 ആണ്‍കുട്ടികള്‍ക്ക് 948 പെണ്‍കുട്ടികള്‍ എന്നതാണ് സംസ്ഥാനത്തെ ശിശു ജനന നിരക്ക്. സ്ത്രീ ആയ അമ്മ തന്നെ തന്റെ പെണ്‍കുഞ്ഞിനെ ഇത്തരത്തില്‍ കൊലയ്ക്കു കൊടുക്കുന്നത് ഞെട്ടിക്കുന്നതാണെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി പ്രസിഡന്റ് പ്രതികരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+