പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കി: രണ്ട് പേര്‍ അറസ്റ്റില്‍, കുട്ടിയെ രക്ഷപ്പെടുത്തിയത് പോലീസ്

  • Written By:
Subscribe to Oneindia Malayalam

പട്ന: ബീഹാറില്‍ പെണ്‍കുട്ടി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മിഥാപൂര്‍ സബ്സി മന്ദി പ്രദേശത്തെ പോലീസ് സ്റ്റേഷന് സമീപത്തുവെച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് 500 മീറ്റര്‍ മാത്രം അകലെ വച്ചാണ് നാല് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കാന്‍ ശ്രമിച്ചത്.

ബന്ദിന് ശേഷം യുപിയിൽ ദളിതർ അനുഭവിക്കുന്നത് പീഡനം; രജിസ്റ്റർ ചെയ്തത് 192 എഫ്ഐആർ, വീട് കറി ആക്രമണം, ഉത്തർപ്രദേശിൽ സംഭവിക്കുന്നത്...

പട്രോളിംഗിലായിരുന്ന പോലീസ് ഉദ്യോഗസ്ഥനാണ് പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് സംഭവസ്ഥലത്തെത്തിയത്. ഉടന്‍ തന്നെ രണ്ട് കുറ്റവാളികളെയും പോലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അര്‍ദ്ധ നഗ്നാവസ്ഥയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

rape-14-1

രാജ്യത്ത് വീണ്ടും കണ്ണില്ലാത്ത ക്രൂരത: കൊലപ്പെടുത്തി ഉപേക്ഷിച്ചത് 11കാരിയെ, ശരീരത്തിൽ കണ്ടെത്തിയത് 86 മുറിവുകൾ!! സംഭവം ഗുജറാത്തിൽ, പീഡനശ്രമമെന്ന്!

ട്രെയിന്‍ കയറാന്‍ പോകുമ്പോള്‍ അക്രമികള്‍ തട്ടിക്കൊണ്ട് പോയി പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി ചൂണ്ടിക്കാണിക്കുന്നത്. മിഥാപൂര്‍ സബ്സി മന്ദി പ്രദേശത്തുവെച്ചാണ് സംഭവം നടക്കുന്നത്. പട്നയിലെ ഫത്തൂഹ സ്വദേശിയാണ് ആക്രമിക്കപ്പെട്ട പെണ്‍കുട്ടി. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായെങ്കിലും രണ്ട് പേര്‍ രക്ഷപ്പെടുകയായിരുന്നു. ചോട്ടു, ഫെകാന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും കുറ്റം സമ്മതിച്ചിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
The Patna police on Saturday night arrested two persons who were trying to rape a minor girl in Mithapur Sabzi Mandi area. The attempt to gang rape the girl was being made by four persons at a distance of just 500 metre from the local police station.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്