കള്ള കഥയുണ്ടാക്കി.. പെണ്‍കുട്ടി അത് വിശ്വസിച്ചു, എംഎല്‍എ ഹോസ്റ്റലില്‍ പതിനേഴുകാരി പീഡനത്തിനിരയായി

  • By: Sanviya
Subscribe to Oneindia Malayalam

നാഗ്പൂര്‍: എംഎല്‍എ ഹോസ്റ്റലില്‍ പതിനേഴുകാരി പീഡനത്തിനിരയായി. മഹാരാഷ്ട്രയിലെ നാഗ്പൂരിലെ സിവില്‍ ലൈന്‍സ് ഏരിയയിലെ എംഎല്‍എ ഹോസ്റ്റലില്‍ വെച്ചാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്.

ഏപ്രില്‍ 14നാണ് സംഭവം. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. മനോജ് ഭഗത്, രാജത് മേ്രദ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കള്ള കഥയുണ്ടാക്കി പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിച്ചാണ് എംഎല്‍എ ഹോസ്റ്റലില്‍ എത്തിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ പറഞ്ഞു.

സംഭവം ഇങ്ങനെ

സംഭവം ഇങ്ങനെ

വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് പ്രതികള്‍ പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് നാഗപൂരിലെ സിവില്‍ ഏരിയയിലെ എംഎല്‍എ ഹോസ്റ്റലില്‍ എത്തിച്ചത്. ഗിട്ടികാടന്‍ പോലീസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ശാലിനി കിനാക്കെ പറഞ്ഞു.

 ഹോസ്റ്റലില്‍ എത്തിച്ചു

ഹോസ്റ്റലില്‍ എത്തിച്ചു

എംഎല്‍എ ഹോസ്റ്റലിന്റെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ വാഹനം പാര്‍ക്ക് ചെയ്തതിന് ശേഷം റൂമിലെത്തിച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിക്ക് നേരത്തെ പരിചയമുള്ളവരായിരുന്നു പ്രതികളെന്നും പോലീസ് അന്വേഷണത്തില്‍ പറഞ്ഞു.

പ്രതി സത്യം തുറന്ന് പറഞ്ഞു

പ്രതി സത്യം തുറന്ന് പറഞ്ഞു

സംഭവത്തിന് ശേഷം ഏപ്രില്‍ 17ന് പെണ്‍കുട്ടിയുടെ വീട്ടില്‍ മദ്യപിച്ചെത്തിയ പ്രതി സത്യം തുറന്ന് പറയുകയായിരുന്നു. അതിന് മുമ്പേ മാതാപിതാക്കള്‍ പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നു.

അറസ്റ്റ് ചെയ്തു

അറസ്റ്റ് ചെയ്തു

ഏപ്രില്‍ 18നാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള ആളുകളാണെന്ന വ്യാജേനയാണ് ഭഗതും രജതും എംഎല്‍ ഹോസ്റ്റലില്‍ മുറി എടുത്തതെന്ന് പോലീസ് അന്വേഷണത്തില്‍ പറഞ്ഞു. കേസില്‍ മറ്റ് പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണിപ്പോള്‍.

English summary
Girl raped in Nagpur’s MLA Hostel; two held
Please Wait while comments are loading...