റോഡിലൂടെ ഫോണ്‍ ചെയ്ത് നടന്നാല്‍ പെണ്ണിന് പിഴ!!ആണിന് എന്തുമാകാം!!വിചിത്ര ആചാരം യോഗിയുടെ നാട്ടില്‍!!

  • By: നിള
Subscribe to Oneindia Malayalam

ലക്‌നൗ: വിചിത്ര രീതികളും ആചാരങ്ങളുമായി ഉത്തര്‍പ്രദേശ് വീണ്ടും. ഇത്തവണ പെണ്‍കുട്ടികളും സ്ത്രീകളുമാണ് ഇരകള്‍. ഏതെങ്കിലും ഒരു പെണ്‍കുട്ടിയോ സ്ത്രീയോ റോഡിലൂടെ ഫോണ്‍ ചെയ്തു നടക്കുന്നതോ ചാറ്റ് ചെയ്യുന്നതായോ കണ്ടാല്‍ ഉടന്‍ ശിക്ഷയെത്തും. നിരീക്ഷിക്കാനായി പ്രത്യേക സംഘത്തെ തന്നെ ഏര്‍പ്പാടു ചെയ്തിട്ടുമുണ്ട്. ഏറ്റവും വിചിത്രമായ കാര്യം എന്താണെന്നു വെച്ചാല്‍ പുരുഷന്‍മാര്‍ക്ക് ഈ നിയമം ബാധകമല്ല, അവര്‍ക്ക് റോഡിലൂടെ ഫോണ്‍ ചെയ്ത് നടക്കാം, ചാറ്റ് ചെയ്യാം. ആരും ചോദിക്കില്ല.

ഉത്തര്‍പ്രദേശിലെ മഡോര ജില്ലയിലുള്ള മതുര ഗ്രാമത്തിലാണ് ഈ വിചിത്ര നിയനം നടപ്പിലാക്കുന്നത്. മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ടു നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയാനാണ് ഈ നീക്കമെന്ന് അധികൃതര്‍ പറയുന്നു. കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ അഞ്ച് ഉദ്യോഗസ്ഥരെ നിമിച്ചിട്ടുണ്ടെന്ന് മഡോരയിലെ പ്രധാന്‍ ആയ ഉസ്മാന്‍ പറയുന്നു. പിടിക്കപ്പെടുന്നവര്‍ക്ക് പിഴ ഈടാക്കും. 21,000 രൂപയായിരിക്കും പിഴ.
മുന്‍ ഗ്രാമ പ്രധാനായ മുഹമ്മദ് ഗഫാര്‍ ആണ് തീരുമാനം അറിയിച്ചത്.

mobile

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കശാപ്പുനിരോധനത്തിനെതിരായ ക്യാംപെയ്‌നുകളെ തങ്ങളുടെ പ്രദേശത്തെ പൂര്‍ണ്ണമായും പിന്തുണക്കുന്നുവെന്നും മുഹമ്മദ് ഗഫാര്‍ പറഞ്ഞു.

English summary
Girls Using Phone On Roads In This Area Will Be Fined Rs 21,000!
Please Wait while comments are loading...