കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് പരിശോധനകൾ കൂട്ടണം; ആരോഗ്യ രംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണമെന്നും പ്രധാനമന്ത്രി

  • By Desk
Google Oneindia Malayalam News

ദില്ലി; രാജ്യത്ത് കൊവിഡ് വൈറസ് ബാധയില്‍ നിന്നും മുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ക്ഡൗണിന്റെ ഘട്ടത്തില്‍ ജനങ്ങള്‍ കാണിച്ച അച്ചടക്കം കൊവിഡ് വൈറസിന്റെ വ്യാപനം ശക്തമാകുന്നതില്‍ നിന്നും തടയാന്‍ രാജ്യത്തെ സഹായിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

നിലവിൽ, രാജ്യത്തുടനീളം വളരെ കുറച്ച് രോഗികൾക്ക് മാത്രമേ വെന്റിലേറ്ററും ഐസിയു പരിചരണവും ആവശ്യമായി വരുന്നുള്ളൂ. മൂന്ന് മാസം മുമ്പ്, ലോകമെമ്പാടും പിപിഇ കിറ്റുകളുടെയും ഡയഗ്നോസ്റ്റിക് കിറ്റുകളുടെയും കുറവുണ്ടായിരുന്നു. ഇന്ത്യയിലും കടുത്ത ക്ഷാമം നേരിട്ടിരുന്നു. കാരണം നമ്മൾ ഇറക്കുമതിയെ പൂർണമായും ആശ്രയിച്ചിരുന്നു. എന്നാൽ ഇന്ന്, ഒരു കോടിയിലധികം പിപിഇ കിറ്റുകളും തുല്യമായ തോതിൽ N95 മാസ്കുകളും സംസ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട്.

Recommended Video

cmsvideo
ഗുജറാത്ത് മോഡല്‍ അമ്പേ പരാജയം, തുറന്നുകാട്ടി രാഹുല്‍
 06-narendra-

കൊറോണ രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുമ്പോൾ ആരോഗ്യ രംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് മുൻഗണന നൽകണം. ഓരോ കൊറോണ രോഗിക്കും ശരിയായ ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇതിനായി കൊവിഡ് പരിശോധനകൾ കൂടുതൽ നടത്തണം. അതിലൂടെ മാത്രമേ രോഗബാധിതരെ പരിശോധിക്കാനും കണ്ടെത്താനും ഐസോലേറ്റ് ചെയ്യാനും സാധിക്കുകയുള്ളൂവെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയത്. ചൊവ്വാഴ്ചയായിരുന്നു ആദ്യ ഘട്ട കൂടിക്കാഴ്ച. കേരളം, പഞ്ചാബ്, അസം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിൽ നിന്നുള്ള മുഖ്യമന്ത്രിമാരുമായിട്ടായിരുന്നു ആദ്യം ദിനം കൂടിക്കാഴ്ച നടത്തിയത്. ഇന്ന്
മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ദില്ലി തുടങ്ങി കൊറോണ തുടങ്ങി കൊവിഡ് കേസുകൾ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത 15 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായിട്ടായിരുന്നു കൂടിക്കാഴ്ച.

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തിൽ വൻ തോതിലുള്ള വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതുവരെ 354065 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 11903 പേർക്കാണ് ജീവഹാനി സംഭവിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. രോഗികളുടെ എണ്ണം 113445 ആയി. 5537 പേരാണ് ഇതുവരെ മരിച്ചത്. തമിഴ്നാടാണ് രണ്ടാം സ്ഥാനത്ത്. രോഗികളുടെ എണ്ണം അൻപതിനായിരത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 48,019 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 528 പേരാണ് മരിച്ചത്. ദില്ലിയിൽ രോഗബാധിതരുടെ എണ്ണം 44,688 ആയി. ഗുജറാത്ത്-24,577, ഉത്തർപ്രദേശ്-14,091, രാജസ്ഥാൻ 13,216 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.

സംഘർഷത്തിന് ഉത്തരവാദികൾ ആയവരെ ശിക്ഷിക്കണമെന്ന് ഇന്ത്യയോട് ചൈന; മുൻനിര സൈനികര നിയന്ത്രിക്കണംസംഘർഷത്തിന് ഉത്തരവാദികൾ ആയവരെ ശിക്ഷിക്കണമെന്ന് ഇന്ത്യയോട് ചൈന; മുൻനിര സൈനികര നിയന്ത്രിക്കണം

English summary
Give much attention to health infrastructure says Modi to CM's
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X