ഗൂര്‍ഖ മുക്തി മോര്‍ച്ച പോലീസ് സ്റ്റേഷന് തീവെച്ചു: ഡാർജിലിംഗിൽ ഗൂർഖ പ്രതിഷേധം കത്തുന്നു

  • Posted By:
Subscribe to Oneindia Malayalam

കൊല്‍ക്കത്ത: ഡാര്‍ജിലിംഗില്‍ പോലീസ് സ്റ്റേഷന് തീവെച്ചു. ഗുര്‍ഖ ജനമുക്തി മോര്‍ച്ച തലവന്‍ ബിമല്‍ ഗുരംഗിന്‍റെ ഓഫീസ് പശ്ചിമ ബംഗാള്‍ പോലീസ് റെയ്ഡ് ചെയ്തതിനെ തുടര്‍ന്നാണ് പ്രതിഷേധവുമായെത്തിയ ഗൂര്‍ഖ ജനമുക്തി മോര്‍ച്ച പ്രവര്‍ത്തകര്‍ കലിംപോംഗിലെ പോലീസ് സ്റ്റേഷന് തീവെച്ചത്.

വ്യാഴാഴ്ച ഗൂര്‍ഖ ജനമുക്തി മോര്‍ച്ച തലവന്‍റെ ഓഫീസില്‍ നടന്ന പോലീസ് റെയ്‍ഡില്‍ കത്തിയും തോക്കും അരിവാളും ഉള്‍പ്പെടെയുള്ള ആയുധങ്ങളും കണ്ടെത്തിയിരുന്നു. ഇതിന് പുറമേ ഗൂര്‍ഖാ ലാന്‍ഡ് വേണമെന്ന് ആവശ്യമുന്നയിച്ച് ഡാർജിലിംഗില്‍ പ്രക്ഷോഭം ആരംഭിച്ച ജിജെഎം നേതാവ് കരുണ ഗുരുംങിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

 photo

ബംഗാള്‍ പോലീസിന് പുറമേ ഡാർജിലിംഗ് പൊലീസ് സൂപ്രണ്ട് അഖിലേഷ് ചതുർവേദിയുടെ നേതൃത്തിലുള്ള കൗണ്ടർ ഇന്‍സർജന്‍സി ഫോഴ്സിന്‍റെ വലിയൊരു സംഘവും ഗേറ്റ് തകര്‍ത്താണ് പാട് ലേബാസിലുള്ള ഗുരുംഗിന്‍റെ ഓഫീസിലെത്തി റെയ്ഡ് നടത്തിയത്. റെയ്ഡ് നടക്കുമ്പോള്‍ ഗുരുംഗ് ഓഫീസില്‍ ഇല്ലായിരുന്നുവെങ്കിലും ചില വനിതാ ജിജെഎം പ്രവര്‍ത്തകർ ഓഫീസിന് കാവല്‍ നിന്നിരുന്നു. ഒരു മണിക്കൂർ നീണ്ടുനിന്ന റെയ്ഡിൽ അമ്പും വില്ലും, മഴു, കത്തി എന്നിവയുൾപ്പെടെയുള്ള ആയുധങ്ങ ളും തോക്കും പണവും കണ്ടെടുത്തിരുന്നു.

English summary
The police raid at Gurung's office triggered a violent protest by GJM supporters who torched a police station in Kalimpong.
Please Wait while comments are loading...