Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയെ വിറപ്പിച്ച് കോൺഗ്രസ്; പാർട്ടിയിലേക്ക് നേതാക്കളുടെ കുത്തൊഴുക്ക്..തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ്

ദില്ലി; ഇത്തവണ ഗോവയിൽ അധികാരം പിടിക്കാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. സംസ്ഥാനത്ത് സാഹചര്യങ്ങൾ അനുകൂലമാണെന്നും നേതൃത്വം കരുതുന്നു. ഇപ്പോഴിതാ കോൺഗ്രസ് പ്രതീക്ഷകൾ ഇരട്ടിപ്പിച്ച് പാർട്ടിയിലേക്ക് മറ്റ് പാർട്ടികളിൽ നിന്നുൾപ്പെടെയുള്ള നേതാക്കളുടെ ഒഴുക്കാണ്. മുൻ മേയർ ഉൾപ്പെടെയുള്ളവരാണ് കോൺഗ്രസിൽ ചേർന്നത്. വിശദാംശങ്ങളിലേക്ക്

1

2017 ൽ സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയാകാൻ കോൺഗ്രസിന് സാധിച്ചിരുന്നു. 17 സീറ്റുകളായിരുന്നു 40 അംഗ നിയമസഭയിൽ കോൺഗ്രസിന് ലഭിച്ചത്. എന്നാൽ പ്രാദേശിക കക്ഷികളുമായി സഖ്യത്തിലെത്തി ബിജെപി ഭരണം പിടിച്ചെടുത്തു. 13 സീറ്റുകളായിരുന്നു ബിജെപിക്ക് ഉണ്ടായിരുന്നത്. സർക്കാർ അധികാരത്തിലേറിയ തൊട്ട് പിന്നാലെ തന്നെ ബിജെപി 10 കോൺഗ്രസ് എംഎൽഎമാരെ അടയർത്തിയെടുത്തു. നിലവിൽ വെറും 5 അംഗങ്ങളാണ് കോൺഗ്രസിന് സംസ്ഥാത്ത് ഉള്ളത്.

2

എന്നിരുന്നാലും കോൺഗ്രസിന് ഇപ്പോഴും സംസ്ഥാനത്ത് ശക്തമായ സ്വാധീനം ഉണ്ട്. ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ ഏറെ അനുകൂലമാണ് സാഹചര്യങ്ങൾ എന്നാണ് നേതൃത്വം കരുതുന്നത്. അതുകൊണ്ട് തന്നെ പതിവിൽ നിന്നും വിപരീതമായി തിരഞ്ഞെടുപ്പിന് ആറ് മാസം മുൻപ് തന്നെ ദേശീയ നേതൃത്വം പ്രത്യേക ശ്രദ്ധയാണ് സംസ്ഥാനത്ത് ചെലുത്തുന്നത്. തിരഞ്ഞെടുപ്പ് നിരീക്ഷകനായി മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി ചിദംബരത്തെ നിയമിക്കുകയും ചെയ്തു.

3

അതിനിടെ കോൺഗ്രസിന്റെ പ്രതീക്ഷകൾക്ക് ആക്കം കൂട്ടി പാർട്ടിയിലേക്ക് നേതാക്കൾ ഒഴുകുകയാണ്. ഏറ്റവും ഒടുവിലായ ആയിരത്തിലധികം പേരാണ് കോൺഗ്രസിൽ അംഗത്വമെടുത്തത്. മുൻ പനാജി മേയർ ഉദയ് മഡ്ഗൈക്കർ ഇക്കൂട്ടത്തിൽ പെടുന്നു. പനാജി ബിജെപി എംഎൽഎയായ അറ്റ്നാസിയോ മോൺസെററ്റേയുടെ ഏറ്റവും അടുത്ത അനുയായിയാണ് ഉദയ്. ഇദ്ദേഹത്തിന്റെ അനുയായികളായ മുൻ കൗൺസിലർ രാഹുൽ ലോട്ലിക്കറും മറ്റ് നിരവധി പേരും കോൺഗ്രസിൽ ചേർന്നു. നേരത്തേ ടോണി റോഡ്രിഗസ്, ദയ കാരപൂർക്കർ, നാഗേഷ് കരിഷെട്ടി തുടങ്ങി മോൺസററ്റേയുടെ നിരവധി അനുയായികൾ കോൺഗ്രസിൽ ചേർന്നിരുന്നു.

ഭാർത്താവിനൊപ്പം സാന്ദ്രാ തോമസ്.. ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

4

ബിജെപി പനാജി മണ്ഡൽ പുനസംഘടനയുമായി ബന്ധപ്പെട്ട തർക്കമാണ് ഉദയ് ബിജെപി വിടാൻ കാരണം. മാത്രമല്ല ഇത്തവണ പനാജിയിൽ മേയർ സ്ഥാനാർത്ഥിത്വത്തിൽ നിന്നും ഉദയ് തഴയപ്പെട്ടിരുന്നു. മകനെയാണ് മോൺസറേറ്റ സ്ഥാനാർത്ഥിയാക്കിയത്. അതേസമയം ഉദയുയുടെ വരവ് കോൺഗ്രസിന് ശക്തിപകരും.

4

പനാജിയിലും തലൈഗോവയിലും സാന്താക്രൂസ് മണ്ഡലങ്ങളിൽ നിന്നും ബിജെപിയെ പുറത്താക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസ് ദീർഘകാലമായി നടത്തി വരികയാണ്. പാർട്ടിക്ക് ശക്തമായ സ്വാധീനം ഉള്ള പ്രദേശങ്ങളാണെങ്കിൽ പോലും ശക്തരായ നേതാക്കളെ ഉയർത്തിക്കാട്ടാൻ സാധിച്ചിരുന്നില്ല. ഈ ഘട്ടത്തിലാണ് ഉദയിയെ പോലൊരു ജനപിന്തുണയുള്ള നേതാവ് കോൺഗ്രസിൽ എത്തുന്നത്. താൻ നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചല്ല കോൺഗ്രസിൽ ചേരുന്നതെന്ന് ഉദയ് പ്രതികരിച്ചെങ്കിലും പനാജയിൽ മോൺസററ്റയ്ക്കെതിരെ ഉദയിയെ തന്നെ കോൺഗ്രസ് മത്സരിപ്പിച്ചേക്കുമെന്നാണ് സൂചന.

7

അതേസമയം കുംബർജുവ മണ്ഡലത്തിൽ നിന്നുള്ള സാമൂഹിക പ്രവർത്തകൻ രാജേശ് ഫൽദേശായിയും അദ്ദേഹത്തിന്റെ 1000ത്തോളം അനുയായികളും കോൺഗ്രസിൽ ചേർന്നു. ഫൽദേസായിയേും കോൺഗ്രസ് നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകിയേക്കും. അതേസമയം ഇത് ഔദ്യോഗികമായി നേതൃത്വം സ്ഥിരീകരിച്ചിട്ടില്ല.

8

അതിനിടെ താഴെ തട്ടിൽ ഉൾപ്പെടെ ശക്തമായ ചർച്ച നടത്തിയ ശേഷം മാത്രമേ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകൂയെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. പി ചിദംബരവും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദിനേശ് ഗുണ്ടു റാവുവും ബ്ലോക്ക് തലത്തിൽ പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി നിർദ്ദേശങ്ങൾ കേടും. പുനസംഘടന നടപടികൾ പൂർത്തിയാക്കുന്നതിന് തൊട്ട് പിന്നാലെ സ്ഥാനാർത്ഥി ചർച്ചകളും ആരംഭിക്കും, കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.

Recommended Video

cmsvideo
    ഞാനൊരു ചാണകം ആണ്, സുരേഷ് ഗോപി പറയുന്നു | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+