മോണിക്ക ഖുര്‍ദെയുടെ കൊലപാതകം: ബെംഗളൂരുവില്‍ നിന്നും ഒരാള്‍ അറസ്റ്റില്‍
ബെംഗളൂരു: കൊല്ലപ്പെട്ട പെര്‍ഫ്യൂമര്‍ മോണിക്ക ഖുര്‍ദെയുടെ കൊലപാതകിയെന്ന് സംശയിക്കുന്ന യുവാവിനെ ബെംഗളൂരുവില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. മോണിക്ക താമസിച്ചിരുന്ന ഫഌറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്നു ഇയാള്‍.
ഒക്ടോബര്‍ ആറിന് ഗോവയിലെ സന്‍ഗോള്‍ഡയിലെ ഫഌറ്റിലാണ് മോണിക്കയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈ കാലുകള്‍ ബന്ധിച്ച് പൂര്‍ണ നഗ്ന രൂപത്തിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ബലാത്സംഗം ചെയ്യപ്പെട്ടതിന് ശേഷമാണ് മോണിക്ക കൊല്ലപ്പെട്ടത് എന്ന് പോലീസ് സംശയിക്കുന്നു.

മോണിക്കയുടെ എടിഎം കാര്‍ഡും സെല്‍ഫോണും കാണാതെ പോയിരുന്നു. ബെംഗളരൂവില്‍ നിന്നും പണം പിന്‍വലിച്ചതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ മോണിക്കയുടെ കുട മോഷ്ടിച്ച സംഭവത്തില്‍ നിന്നും ജോലിയില്‍ നിന്നും പിരിച്ച് വിട്ടിരുന്നു. ഇതിന്റെ പ്രതികാരമായിരിക്കാം തീര്‍ത്തത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഫഌറ്റില്‍ ഒറ്റയ്ക്കാണ് മോണിക്ക താമസിക്കുന്നത്. ഭര്‍ത്താവ് അടുത്തുള്ള മറ്റൊരു അപാര്‍ട്ട്‌മെന്റിലാണ്. വ്യാഴ്യാഴ്ച ഉച്ചയ്ക്ക് ശേഷം മോണിക്ക ആരുമായി ബന്ധപ്പെട്ടിട്ടില്ല. ഈ സമയത്തായിരിക്കാം കൊലപാതകം നടന്നതെന്ന് സംശയിക്കുന്നു. വീട്ടുജോലിക്കാരി ബെല്‍ അടിച്ചിട്ടും മോണിക്ക വാതില്‍ തുറക്കാതായപ്പോള്‍ സഹോദരനെ വിവരമറിയിക്കുകയായിരുന്നു. സഹോദരന്റെ കയ്യിലുള്ള മറ്റൊരു താക്കോള്‍ ഉപയോഗിച്ച് വാതില്‍ തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം കൂടുതല്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തതിന് ശേഷം മാത്രമേ കൂടുതല്‍ അന്വേഷണത്തിലേക്ക് കടക്കൂ.












Click it and Unblock the Notifications