Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം കുഴിച്ചെടുത്തു; ഹട്ടി ഖനിയിൽ നിന്നുള്ള ലാഭം 440 കോടി,201 കോടി അധികം.. കോളടിച്ച് കർണാടക

ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്തൃ രാജ്യമാണ് ഇന്ത്യ. ഇവിടെയുള്ളവരെ സംബന്ധിച്ച് സ്വർണം വെറും നിക്ഷേപം മാത്രമല്ല, അവരുടെ സംസ്കാരത്തിന്റെ കൂടി ഭാഗമാണ്. വിവാഹം പോലുള്ള ആഘോഷങ്ങളിലെല്ലാം സ്വർണം ഒരു പ്രധാന ആഭരണമായി ഉപയോഗിക്കപ്പെടുന്നതും അതുകൊണ്ട് കൂടിയാണ്. രാജ്യത്തിന് ആവശ്യമായ സ്വർണത്തിന്റെ വലിയൊരു പങ്കും നിലവിൽ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുകയാണ്. 2024 ൽ മാത്രം ഏകദേശം 800 മെട്രിക് സ്വർണമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. അതേസമയം സ്വർണം ഇറക്കുമതിയെ ആശ്രയിക്കുമ്പോഴും നേരിയ തോതിലെങ്കിലും ഇന്ത്യയിൽ നിന്നും സ്വർണം ഉത്പാദിപ്പിക്കുന്നുമുണ്ട്.

കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ സ്വർണം ഖനനം ചെയ്യുന്ന സംസ്ഥാനം കർണാടകയാണ്. അതായത് ഇന്ത്യയുടെ ആകെ സ്വർണ ഉത്പാദനത്തിൻറെ 80 ശതമാനത്തോളമെങ്കിലും ഇവിടെ നിന്നാണ്. പ്രധാനമായും രണ്ട് ഘനികളിൽ നിന്നാണ് സ്വർണം ഖനനം ചെയ്തിരുന്നത്. ഒന്ന് കോലാർ ഗോൾഡ് ഫീൽഡിൽ നിന്നും മറ്റൊന്ന് ഹട്ടി ഖനിയിൽ നിന്നും. സ്വർണ ലഭ്യത കുറഞ്ഞതോടെ 2021 ൽ കെ ജി എഫിൽ നിന്നുള്ള ഖനനം പൂർണമായി അവസാനിപ്പിച്ചിരുന്നു. നിലവിൽ ഹട്ടിയിലെ ഖനിയിൽ നിന്ന് മാത്രമാണ് സ്വർണം ഉത്പാദിപ്പിക്കുന്നത്.

goldmine-

കർണാടക സർക്കാരിന്റെ ഉടമസ്ഥതയിലാണ് ഹട്ടി പ്രവർത്തിക്കുന്നത് .പ്രതിദിനം ഏകദേശം 1,500-1,600 ടൺ അയിര് ഇവിടെ നിന്ന് ഖനനം ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ.അതിൽ നിന്ന് ശരാശരി 7-11 കിലോഗ്രാം സ്വർണ്ണം പ്രതിദിനം ഉൽപാദിപ്പിക്കുന്നു. ഇതുവഴി പ്രതിവർഷം ഏകദേശം 1,400-1,600 കിലോഗ്രാം സ്വർണ്ണമാണ് ലഭിക്കുന്നത്. 2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ ആകെ സ്വർണ്ണ ഉൽപ്പാദനം 1,341 കിലോഗ്രാം ആയിരുന്നു. അതിൽ വലിയ പങ്കും ഹട്ടിയിൽ നിന്നാണ്. 2025 ലും ഹട്ടിയിൽ നിന്നുള്ള സ്വർണ ഉത്പാദനത്തിലൂടെ വലിയ വരുമാനനേട്ടം സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.

ഈ സാമ്പത്തിക വർഷം 440 കോടി രൂപ ലാഭം നേടിയെന്നാണ് കണക്കുകൾ. കഴിഞ്ഞ വർഷം കമ്പനി നികുതി കിഴിച്ചുള്ള ലാഭമായി 239 കോടി രൂപയാണ് രേഖപ്പെടുത്തിയിരുന്നത്. സ്വർണവിലയിലുണ്ടായ കുത്തനെയുള്ള വർധനവാണ് ഈ മികച്ച നേട്ടത്തിന് പിന്നിലെ പ്രധാന ഘടകമെന്ന് ചെയർമാൻ ജി ടി പാട്ടീൽ അറിയിച്ചു.

ധാതുക്കൾ ഖനനം ചെയ്യുന്നതിനും സംസ്കരിക്കുന്നതിനുമുള്ള ലക്ഷ്യം വർധിപ്പിച്ചതായും പാട്ടീൽ വ്യക്തമാക്കി. 'ഉൽപ്പാദനക്ഷമതയും കാര്യക്ഷമതയും മെച്ചപ്പെടുത്താനുള്ള കമ്പനിയുടെ പ്രതിബദ്ധതയാണ് ഇത് എടുത്തു കാണിക്കുന്നത്. എല്ലാ തൊഴിലാളികൾക്കും ഇൻഷുറൻസ് പരിരക്ഷ വർധിപ്പിച്ചതും ഇതിൽ ഉൾപ്പെടുന്നു. പ്രാദേശിക വികസന പ്രവർത്തനങ്ങൾക്കായി കമ്പനിയുടെ സിഎസ്ആർ ഫണ്ട് 2.5 കോടി രൂപ വർധിപ്പിക്കാൻ മാനേജിംഗ് ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.തൊഴിലാളികൾക്കായി 1000 കോടി രൂപ ചെലവിൽ 1000 ഭവനങ്ങളും 135 കോടി രൂപയുടെ കുടിവെള്ള പദ്ധതിയും പൂർത്തിയാക്കി. കൂടാതെ, കമ്പനി തങ്ങളുടെ സ്ഥലത്ത് ഒരു സോളാർ പവർ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ട്', ചെയർമാൻ മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യത്തെ സ്വർണ ഖനികൾ

ഹട്ടി കൂടാതെ ഉത്തർപ്രദേശിലെ സോൻഭദ്ര, കർണാടകയിലെ തന്നെ ഗണജൂർ,ആന്ധ്രയിലെ ജോന്നഗിരി, രാമഗിരി, ജാർഖണ്ഡിലെ ലാവ എന്നിവയാണ് രാജ്യത്തെ മറ്റ് സ്വർണ ഖനികൾ. അടുത്തിടെ ഒഡീഷയും വൻ സ്വർണ നിക്ഷേപം കണ്ടെത്തിയിരുന്നു. കിയോഞ്ജർ, മയൂർഭഞ്ച്, സുന്ദർഗഡ്, കോരാപുട്ട്, മൽക്കൻഗിരി, നബരംഗ്പൂർ, ബൗധ്, അംഗുൽ എന്നീ ജില്ലകളിലാണ് സ്വർണ നിക്ഷേപം ഉള്ളതായി ജിയോളജിക്കൽ സർവ്വേയിൽ കണ്ടെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+