Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വേണമെങ്കില്‍ ഇപ്പോള്‍ വാങ്ങിച്ചോ..? ഇനി വില കുത്തനെ ഉയരും..! കാരണമിത്...

സ്വര്‍ണവിലയില്‍ അടുത്തിടെയായി വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2024 ലേതിന് സമാനമായി 2025 ലും സ്വര്‍ണവില കുതിക്കും എന്നാണ് വിപണിയില്‍ നിന്നുള്ള വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ആഗോള വിപണിയിലെ സ്വര്‍ണവിലയിലെ വര്‍ധനവ് കൂടാതെ ഇന്ത്യയില്‍ സ്വര്‍ണ വില വര്‍ധിക്കാനുള്ള സാഹചര്യമാണ് സംജാതമായിരിക്കുന്നത്. 2025ലെ കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്മേലുള്ള കസ്റ്റംസ് തീരുവ വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

ഇത് സ്വര്‍ണ വില വര്‍ധിക്കാനിടയാക്കും. അതിനാല്‍, ഈ ഘട്ടത്തില്‍ തന്നെ സ്വര്‍ണം വാങ്ങുന്നത് തന്ത്രപരമായ നീക്കമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 2024 ജൂലൈ 23 ന് അവതരിപ്പിച്ച സമ്പൂര്‍ണ്ണ ബജറ്റ് സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും ബാറുകളുടെ കസ്റ്റംസ് തീരുവ 15 ശതമാനത്തില്‍ നിന്ന് 6 ശതമാനമായി കുറച്ചിരുന്നു. ഇതിനുശേഷം, 2024 ഓഗസ്റ്റില്‍ സ്വര്‍ണ്ണ ഇറക്കുമതി ഏകദേശം 104 ശതമാനം വര്‍ദ്ധിച്ച് 10.06 ബില്യണ്‍ ഡോളറിലെത്തി.

Gold Rate

എന്നാല്‍ അതേ കാലയളവില്‍ ഇന്ത്യയുടെ രത്ന, ആഭരണ കയറ്റുമതി 23 ശതമാനത്തിലധികം ഇടിഞ്ഞ് 1.99 ബില്യണ്‍ ഡോളറായി കുറഞ്ഞു. കഴിഞ്ഞ ബജറ്റില്‍, തുടര്‍ച്ചയായ പണപ്പെരുപ്പത്തിനിടയില്‍ വില സ്ഥിരപ്പെടുത്തുന്നതിനും മതിയായ വിതരണം ഉറപ്പാക്കുന്നതിനുമായാണ് സര്‍ക്കാര്‍ സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ കുറച്ചത്. എന്നാല്‍ ഇറക്കുമതി തീരുവ കുറയ്ക്കുന്നത് വര്‍ധിച്ച ഉപഭോഗത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുന്നു.

ഇത് വ്യാപാര കമ്മി വര്‍ധിപ്പിക്കാനിടയാക്കും. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വര്‍ണ്ണ ഉപഭോക്താവെന്ന നിലയില്‍, ഇന്ത്യ സ്വര്‍ണ ആവശ്യകതയുടെ ഭൂരിഭാഗവും നിറവേറ്റുന്നതിന് ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്നുണ്ട്. ഡോളര്‍ ശക്തിപ്രാപിച്ചിട്ടും കഴിഞ്ഞയാഴ്ച സ്വര്‍ണവില ഉയര്‍ന്നിരുന്നു. സ്‌പോട്ട് മാര്‍ക്കറ്റില്‍ നിന്നുള്ള ആരോഗ്യകരമായ ഡിമാന്‍ഡും ആഭ്യന്തര ഇക്വിറ്റി വിപണിയിലെ ബലഹീനതയും ആണ് ഇതിന് കാരണമായത്.

എംസിഎക്‌സ് സ്വര്‍ണ്ണ നിരക്ക് വെള്ളിയാഴ്ച 10 ഗ്രാമിന് 79,019 രൂപയില്‍ ആയിരുന്നു. അതിന് മുന്‍പത്തെ ആഴ്ച ക്ലോസ് ചെയ്ത 10 ഗ്രാമിന് 78,400 രൂപയില്‍ നിന്ന് 0.80 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. എസ്എസ് വെല്‍ത്ത് സ്ട്രീറ്റിന്റെ സ്ഥാപകയായ സുഗന്ധ സച്‌ദേവ പറയുന്നത് വര്‍ധിച്ച് വരുന്ന ഇറക്കുമതി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ബജറ്റില്‍ സ്വര്‍ണ്ണത്തിന്റെ അടിസ്ഥാന കസ്റ്റംസ് തീരുവ വര്‍ധിപ്പിച്ചേക്കും എന്നാണ്.

2024 ലെ ആദ്യ 11 മാസങ്ങളില്‍ 47 ബില്യണ്‍ ഡോളര്‍ ആണ് സ്വര്‍ണ ഇറക്കുമതിക്കായി ഇന്ത്യ ചെലവഴിച്ചത്. ഇത് 2023 മുഴുവന്‍ ചെലവഴിച്ച 42.30 ബില്യണ്‍ ഡോളറിനേക്കാള്‍ വളരെ കൂടുതലാണ്. അതിനാല്‍ കസ്റ്റംസ് തീരുവ വര്‍ധിപ്പിക്കുന്നത് സര്‍ക്കാര്‍ പരിഗണിച്ചേക്കാം എന്നും സച്ച്‌ദേവ പറഞ്ഞു. എന്നാല്‍ കേവലം കസ്റ്റംസ് തീരുവ വര്‍ധിപ്പിക്കുന്നത് മാത്രമല്ല വില വര്‍ധനയ്ക്ക് കാരണമാകുന്നത്.

സര്‍ക്കാര്‍ കസ്റ്റംസ് തീരുവയില്‍ തൊടുന്നില്ലെങ്കിലും ആഗോള അനിശ്ചിതത്വം കാരണം സ്വര്‍ണ വില ഉയരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം ടേമിനു കീഴിലുള്ള പോളിസി ഷിഫ്റ്റുകളുടെ സാധ്യതകള്‍ സ്വര്‍ണ്ണത്തിന്റെ സുരക്ഷിതമായ ആകര്‍ഷണം വര്‍ധിപ്പിക്കും. ഏതായാലും ട്രംപ് ഫാക്ടറും ബജറ്റും വരും ദിവസങ്ങളിലെ സ്വര്‍ണ വിലയെ സ്വാധീനിക്കും എന്നാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസിന്റെ ചരക്ക്, കറന്‍സി മേധാവി അനൂജ് ഗുപ്ത പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+