Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒന്നരമാസത്തിനിടെ സ്വര്‍ണത്തിന് കൂടിയത് 9500 രൂപ..! ഇതെവിടെ ചെന്ന് നില്‍ക്കും

സ്വര്‍ണവില പുതിയ റെക്കോഡ് സൃഷ്ടിച്ച വാരമാണ് കടന്ന് പോകുന്നത്. യുഎസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് രണ്ടാമതും അധികാരമേറ്റതിന് പിന്നാലെ സ്വര്‍ണവിലയില്‍ വലിയ വര്‍ധനവാണ് ഉണ്ടായത്. ട്രംപിന്റെ സംരക്ഷണ നയവും ദുര്‍ബലമായ യുഎസ് ഡോളറും കൂടാതെ ഭൗമരാഷ്ട്രീയ സംഘര്‍ഷം, വ്യാപാര യുദ്ധഭീതി, സാമ്പത്തിക അനിശ്ചിതത്വം എന്നിവയാണ് ഇതിന് കാരണമായത്.

വെള്ളിയാഴ്ചത്തെ സെഷന്‍ അവസാനിച്ചതിന് ശേഷം അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില തുടര്‍ച്ചയായ എട്ടാമത്തെ ആഴ്ചയിലും നേട്ടം കൊയ്തു. ആഭ്യന്തര വിപണിയില്‍ തുടര്‍ച്ചയായ ഏഴാമത്തെ ആഴ്ചയിലും സ്വര്‍ണം നേട്ടം രേഖപ്പെടുത്തി. ഈ ഏഴ് ആഴ്ചകളില്‍ എംസിഎക്‌സ് സ്വര്‍ണ്ണ നിരക്ക് 10 ഗ്രാമിന് 76,544 ല്‍ നിന്ന് 86,020 ആയി ഉയര്‍ന്നു. അതായത് പത്ത് ഗ്രാമിന് 9506 രൂപയാണ് ഈ ദിവസങ്ങളില്‍ വര്‍ധിച്ചത്.

Gold Price

അന്താരാഷ്ട്ര വിപണികളില്‍ സ്വര്‍ണ വില ഔണ്‍സിന് 2,954.94 ഡോളര്‍ എന്ന പുതിയ ഉയരത്തിലെത്തി. 2025 ജനുവരി മുതല്‍ സ്വര്‍ണത്തിന്റെ തുടര്‍ച്ചയായ ഉയര്‍ച്ചയ്ക്ക് നിരവധി ഘടകങ്ങള്‍ കാരണമായിട്ടുണ്ട്. ട്രംപ് ഭരണകൂടം ആരംഭിച്ച താരിഫ് യുദ്ധം, ഡോളര്‍ സൂചികയിലെ സമീപകാല ബലഹീനത, ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍, വര്‍ധിച്ച ഇടിഎഫ് നിക്ഷേപം, പ്രധാന കേന്ദ്ര ബാങ്കുകളുടെ നിരക്ക് വെട്ടിക്കുറയ്ക്കല്‍ എന്നിവ അതില്‍ ചിലതാണ്.

അതിനൊപ്പം ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ നിന്ന് ലോകമെമ്പാടുമുള്ള സെന്‍ട്രല്‍ ബാങ്കുകളിലേക്ക്, പ്രത്യേകിച്ച് യുഎസിലേക്ക് സ്വര്‍ണം പുറത്തേക്ക് ഒഴുകുന്നു എന്നതും വില വര്‍ധനവിന് ആക്കം കൂട്ടിയിട്ടുണ്ട്. ലണ്ടനില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് ഭൗതിക സ്വര്‍ണം കൊണ്ടുപോകാന്‍ ജെപി മോര്‍ഗന്‍ ചേസും എച്ച്എസ്ബിസിയും വാണിജ്യ വിമാനങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന സ്വര്‍ണത്തിന് ട്രംപ് തീരുവ ചുമത്തിയതിനെത്തുടര്‍ന്നാണ് അമേരിക്കയില്‍ സ്വര്‍ണത്തിനുള്ള ആവശ്യം വര്‍ധിച്ചത്. ഇത് യൂറോപ്പിനേക്കാള്‍ യുഎസില്‍ സ്വര്‍ണ വില ഉയരാന്‍ കാരണമായി. അതിനാല്‍ കേന്ദ്ര ബാങ്കുകള്‍ ലണ്ടന്‍ നിലവറകളില്‍ നിന്ന് സ്വര്‍ണം മാറ്റുകയാണ്. യുഎസും യൂറോപ്പും തമ്മിലുള്ള താരിഫ് തര്‍ക്കം ആഗോള വ്യാപാരത്തില്‍ അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്.

ഇത് സ്വര്‍ണ വിലയെ ബാധിക്കുന്നു. അലുമിനിയം, സ്റ്റീല്‍ എന്നിവയ്ക്ക് ട്രംപ് അടുത്തിടെ 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയിരുന്നു. ഇതോടെ ട്രംപ് ഭരണകൂടം അധികം വൈകാതെ സ്വര്‍ണത്തിന് തീരുവ ചുമത്തിയേക്കും എന്ന ആശങ്കയും ഉടലെടുത്തിട്ടുണ്ട്. ഇക്കാരണത്താല്‍ ജെപി മോര്‍ഗന്‍, എച്ച്എസ്ബിസി തുടങ്ങിയ ബാങ്കുകള്‍ സ്വര്‍ണ ശേഖരം ന്യൂയോര്‍ക്കിലേക്ക് മാറ്റി.

റിസര്‍വ് ബാങ്കും ഇക്കാര്യത്തില്‍ യുഎസ് ബാങ്കുകളുടേതിന് സമാനമായ നടപടിയാണ് സ്വീകരിക്കുന്നത്. 2024 മെയ്, ഒക്ടോബര്‍ മാസങ്ങളില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നിലവറകളില്‍ നിന്ന് റിസര്‍വ് യഥാക്രമം 100 ടണ്‍, 102 ടണ്‍ സ്വര്‍ണ്ണം കയറ്റുമതി ചെയ്തിട്ടുണ്ട് എന്നാണ് കണക്ക്. ഇതോടെ ആര്‍ബിഐയുടെ മൊത്തം സ്വര്‍ണ ശേഖരം 855 ടണ്ണായി ഉയര്‍ന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+