കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്‌സ് ആപ്പിന് ബദലുമായി ഗൂഗിള്‍ വരുന്നു; പരീക്ഷണം ഇന്ത്യയില്‍

  • By Soorya Chandran
Google Oneindia Malayalam News

ബാംഗ്ലൂര്‍: മൊബൈല്‍ മെസേജിങ് ആപ്പിലക്കേഷനായ വാട്‌സ് ആപ്പിന് ബദലുമായി ഗൂഗിള്‍ വരുന്നു. വാട്‌സ് ആപ് ഏറ്റെടുക്കുന്നതില്‍ ഫേസ്ബുക്കിനോടേറ്റ പരാജയത്തിന് മറുപടികൊടുക്കാന്‍ ഗൂഗിള്‍ ഒരുങ്ങുകയാണെന്നാണ് വാര്‍ത്തകള്‍.

വാട്‌സ് ആപ്പിനും ഫേസ്ബുക്കിനും ഏറെ ഉപഭോക്താക്കളുള്ള ഇന്ത്യയില്‍ തന്നെയായിരിക്കും പുതിയ മൊബൈല്‍ ഫോണ്‍ ആപ്പിലക്കേഷന്‍ പരീക്ഷിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. മൊബൈല്‍ ഉപയോക്താക്കളില്‍ മെസേജിങ് ആപ്ലിക്കേഷന്‍ ഉപയോഗം സംബന്ധിച്ച് പഠിക്കാന്‍ ഗൂഗിളിന്റെ ടോപ്പ് പ്രോജക്ട് മാനേജരായ നിഖില്‍ സിംഗാളിനെ കഴിഞ്ഞ മാസം അവര്‍ ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ട്.

Google WhatsApp

ഗൂഗളിന്റെ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇനിയും തയ്യാറായിക്കഴിഞ്ഞിട്ടില്ല. 2015 ല്‍ ആയിരിക്കും ആപ്ലിക്കേഷന്‍ പുറത്തിറക്കുക. സോഷ്യല്‍ മീഡിയയില്‍ ഫേസ്ബുക്കിനോട് മത്സരിച്ച് ക്ഷീണിച്ചിരിക്കുമ്പോഴാണ് മൊബൈല്‍ പ്ലാറ്റ്‌ഫോമില്‍ ഗൂഗിളിന്റെ പുതിയ പരീക്ഷണം.

മൊബൈല്‍ മെസേജിങ് രംഗത്ത് വിപ്ലവം സൃഷ്ടിച്ച വാട്‌സ് ആപ്പിനെ വാങ്ങാന്‍ ഗൂഗിള്‍ ഒരു ശ്രമം നടത്തിയതാണ്. 10 മില്ല്യണ്‍ ഡോളറായിരുന്നു ഗൂഗിള്‍ പറഞ്ഞ വില. അറുപതിനായിരം കോടി രൂപ. എന്നാല്‍ സാങ്കേതിക മേഖലയെ മൊത്തം ഞെട്ടിച്ചുകൊണ്ട് വന്‍ തുകക്കാണ് ഫേസ്ബുക്ക് വാട്‌സ് ആപ്പ് സ്വന്തമാക്കിയത്. 1.2 ലക്ഷം കോടി രൂപക്കായിരുന്നു കച്ചവടം.

ഫേസ്ബുക്കിനെ തോല്‍പിക്കാന്‍ വേണ്ടി ഗൂഗിള്‍ നടത്തിയ ശ്രമങ്ങളൊന്നും വിജയം കാണാത്ത സ്ഥിതിയാണ്. ഓര്‍ക്കുട്ട് എന്നന്നേക്കുമായി അടച്ചു. ഗൂഗിള്‍ ബസും ഇടക്ക് വച്ച് നിര്‍ത്തി. എല്ലാ ജിമെയില്‍ ഉപയോക്താക്കളേയും ഗൂഗിള്‍ പ്ലസ് അംഗങ്ങളാക്കി ഫേസ്ബുക്കിനെ തോല്‍പിക്കാന്‍ നടത്തിയ ശ്രമവും പരാജയപ്പെട്ടു.

English summary
Google planning to launch own mobile messaging App similar to WhatsApp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X