കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലി സമയം പത്ത് മണിക്കൂര്‍ ആക്കും; പ്രചാരണത്തിന്റെ സത്യവസ്ഥ ഇങ്ങനെ

  • By Desk
Google Oneindia Malayalam News

ദില്ലി: കൊറോണ പ്രതിസന്ധി കാരണം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതു മൂലം സാമ്പത്തിക രംഗത്ത് വന്‍ നഷ്ടമാണ് രാജ്യം നേരിട്ടത്. ഇത് മറികടക്കാന്‍ പ്രത്യേക പദ്ധതി കേന്ദ്രസര്‍ക്കാര്‍ ആരംഭിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലി സമയം പത്ത് മണിക്കൂര്‍ ആക്കി വര്‍ധിപ്പിക്കാന്‍ കേന്ദ്രം ആലോചിക്കുന്നുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണം നടക്കുന്നു. എന്നാല്‍ ഇത്തരം തീരുമാനം സര്‍ക്കാര്‍ ഇതുവരെ എടുത്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

cg

നിലവില്‍ ജീവനക്കാരുടെ ജോലി സമയം എട്ട് മണിക്കൂറാണ്. ഇനി മുതല്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് ഏഴ് മണിവരെ ജോലി ചെയ്യേണ്ടി വരുമെന്നാണ് പ്രചാരണം. ഇത് വ്യാജ വാര്‍ത്തയാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു. ജോലി സമയം കൂട്ടുന്നത് സംബന്ധിച്ച് സര്‍ക്കാരിന് പ്രത്യേക ശുപാര്‍ശകള്‍ ലഭിച്ചിട്ടില്ല. മാത്രമല്ല, സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടുമില്ലെന്ന് പിഐബി അറിയിച്ചു.

അതേസമയം, കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമ ബത്താ വര്‍ധനവ് മരവിപ്പിക്കാന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 2021 ജൂണ്‍ വരെയുള്ള മൂന്ന് ഘട്ട വര്‍ധനവാണ് മരവിപ്പിക്കുക. ഈ പ്രഖ്യാപനം കേന്ദ്രസര്‍ക്കാര്‍ നേരത്തെ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജോലി സമയം വര്‍ധിപ്പിക്കുന്നുവെന്ന പ്രചാരണവും ശക്തിപ്പെട്ടത്. ജോലി സമയം വര്‍ധിപ്പിച്ച് ഉല്‍പ്പാദന രംഗം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ഹരിയാണ, ഗുജറാത്ത് മുഖ്യമന്ത്രിമാര്‍ അഭിപ്രായപ്പെട്ടിരുന്നു.

ബിജെപിയെ വട്ടംകറക്കി സഖ്യകക്ഷികള്‍; ബിപിഎഫിന് പിന്നാലെ അത്തേവാലയും, ശിവസേന പോയപ്പോള്‍...ബിജെപിയെ വട്ടംകറക്കി സഖ്യകക്ഷികള്‍; ബിപിഎഫിന് പിന്നാലെ അത്തേവാലയും, ശിവസേന പോയപ്പോള്‍...

എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ 50000 രൂപ വീതം നല്‍കുന്നു എന്നാണ് മറ്റൊരു പ്രചാരണം.ഈ വാര്‍ത്ത കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചു. ഈ പദ്ധതി തുടങ്ങാന്‍ വേണ്ടി രാഷ്ട്രീയ ശിക്ഷിത് ബെരോജ്ഗാര്‍ യോജന ആരംഭിച്ചുവെന്നാണ് പ്രചാരണം. എന്നാല്‍ ഇങ്ങനെ ഒരു പദ്ധതി സര്‍ക്കാരിനില്ലെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു. കൊറോണ വ്യാപിച്ച പശ്ചാത്തലത്തില്‍ മാര്‍ച്ച് 26ന് 1.7 ലക്ഷം കോടി രൂപയുടെ പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അതിന് പുറമെയുള്ള പ്രചാരണങ്ങള്‍ വ്യാജമാണെന്ന് കേന്ദ്രം വ്യക്തമാക്കി. ആര്‍എസ്ബിവൈ ഡോട്ട് ഓര്‍ഗ് എന്ന വെബ്‌സൈറ്റ് വഴിയാണ് വ്യാജ പ്രചാരണത്തിന് തുടക്കമിട്ടിരിക്കുന്നത്.

അപേക്ഷ സമര്‍പ്പിക്കുന്ന ആദ്യത്തെ 40000 പേര്‍ക്ക് മാത്രമാണ് 50000 രൂപ ലഭിക്കുക എന്നും പ്രചരിപ്പിക്കപ്പെടുന്ന സന്ദേശത്തിലുണ്ട്. ഓണ്‍ലൈന്‍ വഴിയാകും പണം ട്രാന്‍സ്ഫര്‍ ചെയ്യുകയെന്നും പ്രചരിപ്പിക്കുന്നുണ്ട്. രജിസ്റ്റര്‍ ചെയ്യുന്ന വേളയില്‍ വെബ്‌സൈറ്റ് വ്യക്തി വിവരങ്ങള്‍ ചോദിക്കുന്നുണ്ട്. ഇത്തരം പദ്ധതിയോ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പണം നല്‍കുന്നതിനോ സര്‍ക്കാരിന് ആലോചനയില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. മാത്രമല്ല, വ്യക്തി വിവരങ്ങള്‍ ആര്‍ക്കും കൈമാറരുതെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വ്യക്തി വിവരങ്ങള്‍ ചോദിച്ച് ദുരുപയോഗം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ജനം ജാഗ്രത പാലിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ഉണര്‍ത്തുന്നു.

English summary
Government dismisses claim about increasing shift timings of Union employees to 10 hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X