കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇവിടത്തെ നഴ്സിംഗ് കോളേജുകള്‍ക്ക് പുരുഷ നഴ്‌സുമാരെ വേണ്ട, കാരണങ്ങള്‍ ഇതാണ്

  • By Sandra
Google Oneindia Malayalam News

ഹൈദരാബാദ്: തെലങ്കാനയിലെ നഴ്‌സിംഗ് കോളേജുകളില്‍ പുരുഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനമില്ല. അഞ്ച് സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജുകളാണ് ബിഎസ് സി, എംഎസ് സി നഴ്‌സിംഗ് കോഴ്‌സുകളിലേയ്ക്ക് പുരുഷ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കാത്തത്. ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിയുടെ യോഗ്യതാ മാനദണ്ഡ പ്രകാരം പുരുഷ വിദ്യാര്‍ത്ഥികള്‍ക്ക് നഴ്‌സിംഗ് വിദ്യാഭ്യാസം അനുവദിച്ചിട്ടുള്ള സാഹചര്യത്തിലാണ് സര്‍ക്കാര്‍ കോളേജുകളുടെ അവഗണന.

പുരുഷന്മാരായ രോഗികളെ പരിചരിക്കാന്‍ മാത്രമേ പുരുഷ നഴ്‌സുമാര്‍ക്ക് കഴിയൂ എന്നതാണ് മറ്റൊരു വസ്തുത. സര്‍ക്കാര്‍ ആശുപത്രികള്‍ വനിതാ നഴ്‌സുമാരെ മാത്രമേ ജോലിയ്ക്കായി പരിഗണിക്കുന്നുള്ളൂ എന്നതും ഈ പ്രശ്‌നത്തിന് പിന്നിലുള്ള മറ്റൊരു കാരണമാണ്. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സേവനമനുഷ്ഠിക്കുന്നവരില്‍ പുരുഷ നഴ്‌സുമാരില്ല എന്ന വസ്തുകയും ഇതിനൊപ്പം ചേര്‍ത്തുവായിക്കേണ്ടതുണ്ട്. ജനറല്‍ നഴ്‌സിംഗില്‍ ഡിപ്ലോമ നേടാന്‍ പുരുഷ വിദ്യാര്‍ത്ഥികളെ അനുവദിക്കുന്നുണ്ടെങ്കിലും സര്‍ക്കാരിന് കീഴിലുള്ള കോളേജുകള്‍ രണ്ട് വര്‍ഷത്തെ പിജി ഡിപ്ലോമയ്ക്ക് ഇവര്‍ക്ക് പ്രവേശനം നല്‍ക്കാന്‍ കോളേജുകള്‍ തയ്യാറാവുന്നില്ല.

doctors

സ്വകാര്യ കോളേജുകളിലെ ഫീസ് താങ്ങാന്‍ കഴിയാതെ വരുന്നതോടെ സര്‍ക്കാരിന്റെ ലിംഗ വിവേചനം കൊണ്ട് നിരവധി പേര്‍ക്കാണ് സംസ്ഥാനത്ത് കരിയര്‍ നഷ്ടമാകുന്നത്. വിഷയം ഉന്നയിച്ച് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറെ സമീപിച്ചെങ്കിലും പുരുഷവിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള വിവേചനം ഇല്ലാതാക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച പ്രതികരണം.

English summary
Government nursing colleges not allowded male students for the course. Five government colleges not allow male students to the colleges.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X