വാഹനത്തിന് ഇന്‍ഷുറന്‍സില്ലേ? എന്നാല്‍ പുറത്തിറക്കരുത്, ഇറക്കിയാല്‍ പണിയുറപ്പ്!!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഇന്‍ഷുറന്‍സില്ലാത്ത വാഹനങ്ങള്‍ക്കെതിരേ കര്‍ശന നിയമം വരുന്നു. ഇന്‍ഷുറന്‍സില്ലാതെ ഓടുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാനാണ് സര്‍ക്കാര്‍ നീക്കം. മാത്രമല്ല ഇത്തരത്തില്‍ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇന്‍ഷുറന്‍സ് പുതുക്കിയാല്‍ മാത്രമേ ഉടമകള്‍ക്കു തിരിച്ചുനല്‍കാവൂയെന്നുമാണ് നിര്‍ദേശം.

നിര്‍ദേശം സംസ്ഥാനങ്ങള്‍ക്ക്

റോഡ് സുരക്ഷയ്ക്കായുള്ള സുപ്രീം കോടതി സമിതിയാണ് ഇന്‍ഷുറസന്‍സില്ലാത്ത വാഹനങ്ങള്‍ക്കെതിരേ ശക്തമായ നടപടി വേണമെന്ന് സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയത്.

പകുതിയിലധികം വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സില്ല

രാജ്യത്തെ പകുതിയിലധികം വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്‍ഷുറന്‍സ് നിയന്ത്രണ വികസന അതോറിറ്റിയും ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സിലുമാണ് സുരക്ഷ സമിതിക്കു മുമ്പാകെ അറിയിച്ചത്. ഇരുചക്ര വാഹനങ്ങളില്‍ 75 ശതമാനവും ഇന്‍ഷുറന്‍സില്ലാതെയാണ് ഓടുന്നത്. പരിശോധനയില്‍ ഹാജരാക്കുന്നത് വ്യാജരേഖകളുമാണ്.

തടവും പിഴയും ശിക്ഷ

നിലവില്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സില്ലാത്ത വാഹന ഉടമകള്‍ക്കു മൂന്നു മാസം തടവും ആയിരം രൂപയുമാണ് ശിക്ഷ. എന്നാല്‍ ഇതു വകവയ്ക്കാതെയാണ് ആളുകള്‍ ഇന്‍ഷുറന്‍സില്ലാതെ വാഹനമോടിക്കുന്നത്. അപകടത്തില്‍ പെട്ടിട്ടും ചില വാഹനങ്ങള്‍ നിര്‍ത്താതെ പോവുന്നത് ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാലാവാമെന്നാണ് സമിതിയുടെ വിലയിരുത്തല്‍.

ഇരയായവര്‍ക്കു നഷ്ടപരിഹാരം ലഭിക്കുന്നില്ല

ഇന്‍ഷുറന്‍സില്ലാത്ത വാഹനങ്ങള്‍ നിര്‍ത്താതെ പോവുന്നതിനാല്‍ അപകടത്തില്‍ പെടുന്നവര്‍ക്ക് പലപ്പോഴും ഇന്‍ഷുറന്‍സ് തുക പോലും ലഭിക്കുന്നില്ല. മുഴുവന്‍ വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സുണ്ടെങ്കില്‍ മാത്രമേ ഇതു പരിഹരിക്കാനാവൂ.

ജനുവരി 31നകം കണക്ക് നല്‍കണം

ജനുവരി 31നുള്ളില്‍ തന്നെ രാജ്യത്ത് ഇന്‍ഷുറന്‍സില്ലാതെ ഓടുന്ന വാഹനങ്ങളെക്കുറിച്ചുള്ള കണക്ക് നല്‍കാന്‍ റോഡ് സുരക്ഷയ്ക്കായുള്ള സുപ്രീം കോടതി സമിതി നിര്‍ദേശിച്ചു. മുഴുവന്‍ സംസ്ഥാനങ്ങളിലെയും ഗതാഗത അതോറിറ്റിക്ക് ഇതു ലഭ്യമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
Government is planning to take strong action against uninsured vehicles. It is understood that 75 percent of the veicles were uninsured in india.
Please Wait while comments are loading...