Get Updates
Get notified of breaking news, exclusive insights, and must-see stories!

കവിളില്‍ തൊട്ട സംഭവം: ജോലിക്കായി കിടന്ന് കൊടുക്കാറില്ലേയെന്ന് മാധ്യമ പ്രവര്‍ത്തകയോട് ബിജെപി നേതാവ്

ചെന്നൈ: മാധ്യമ പ്രവര്‍ത്തകയുടെ കവിളില്‍ തമിഴ്നാട് ഗവര്‍ണര്‍ സ്പര്‍ശിച്ച സംഭവത്തില്‍ ഗവര്‍ണറെ ന്യായീകരിച്ചും മാധ്യമ പ്രവര്‍ത്തകയെ അധിക്ഷേപിച്ചും ബിജെപി നേതാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. നടനും ബിജെപി നേതാവുമായ എസ്വിഇ ശേഖര്‍ വെങ്കട്ടരാമനാണ് പോസ്റ്റിട്ടത്. മാധ്യമ പ്രവര്‍ത്തകയെ സ്പര്‍ശിച്ചതിന് ഗവര്‍ണറായിരുന്നു കൈ ഫിനോയില്‍ ഇട്ട് കഴുകേണ്ടിയിരുന്നതെന്നായിരുന്ന ശേഖറിന്‍റെ പോസ്റ്റ്. മാധ്യമ പ്രവര്‍ത്തകയുടെ ഉദ്ദേശം ഗവര്‍ണറേയും പ്രധാനമന്ത്രിയേയും അപമാനിക്കുക എന്നതായിരുന്നെന്നും ശേഖറിന്‍റെ പോസ്റ്റില്‍ പറയുന്നു.

sv sekhar

വമ്പന്‍മാര്‍ക്കൊപ്പം കിടക്ക പങ്കിടാതെ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഉന്നത സ്ഥാനത്ത് എത്താന്‍ സാധിക്കില്ല. അടുത്തിടെ ഉയരുന്ന പരാതികള്‍ അതാണ് സൂചിപ്പിക്കുന്നത്. വിവരവും വിദ്യാഭ്യാസവുമില്ലാത്ത ഇത്തരം വൃത്തികെട്ട ജീവികള്‍ തമിഴ്നാട്ടിലെ മാധ്യമ രംഗത്ത് ധാരാളം ഉണ്ട്. ഈ സ്ത്രീയും അതില്‍ നിന്നും ഒട്ടും കുറവല്ല' സര്‍വ്വകലാശാലകളേക്കാള്‍ ലൈംഗീക ചൂഷണങ്ങള്‍ നടക്കുന്നത് മാധ്യമ മേഖലയിലാണ്. ഇവരാണ് ഗവര്‍ണറെ ചോദ്യം ചെയ്യാന്‍ വരുന്നത് ശേഖര്‍ കുറിച്ചു.

സംഭവത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നതോടെ ശേഖര്‍ തന്‍റെ പോസ്റ്റ് ഡിലീറ്റ് ചെയ്തു. മാധ്യമ പ്രവര്‍ത്തകയെ അധിക്ഷേപിച്ച് പോസ്റ്റിട്ടതിന് ബിജെപി നേതാക്കളായ എച്ച് രാജയ്ക്കും വെങ്കട്ടരാമനുമെതിരെ ചെന്നെയിലെ ബിജെപി ആസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തും. മാധ്യമ പ്രവര്‍ത്തകയുടെ കവിളില്‍ സ്പര്‍ശിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് മാപ്പ് പറഞ്ഞിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+