കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡീസല്‍ വില നിയന്ത്രണം എടുത്തുകളഞ്ഞു; ഇനി എണ്ണക്കമ്പനികള്‍ തീരുമാനിക്കും

  • By Gokul
Google Oneindia Malayalam News

ദില്ലി: ഡീസല്‍ വില നിയന്ത്രണത്തിനുള്ള സര്‍ക്കാര്‍ അധികാരം എന്‍ഡിഎ ഗവണ്‍മെന്റ് എടുത്തു കളഞ്ഞു. ഇനിമുതല്‍ അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വിലയ്ക്കനുസരിച്ച് ഡീസല്‍വില ഉയര്‍ത്താനും താഴ്ത്താനുമുള്ള അധികാരം എണ്ണക്കമ്പനികള്‍ക്കായിരിക്കുമെന്ന് ഇക്കാര്യം അറിയിച്ച കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

ശനിയാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് നിര്‍ണായകമായ തീരുമാനമെടുത്തത്. കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ പെട്രോള്‍ വില നിയന്ത്രണം എടുത്തു കളഞ്ഞിരുന്നു. എന്നാല്‍ ഡീസല്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തന്നെ മാസംതോറം 50 പൈസ വീതം വര്‍ദ്ധിപ്പിക്കുകയായിരുന്നു. ഇതേ നയമാണ് എന്‍ഡിഎ സര്‍ക്കാര്‍ ഇതുവരെ കൈക്കൊണ്ടിരുന്നത്.

diesel-petrol-prices

എണ്ണക്കമ്പനികള്‍ ഏറെനാളായി ആവശ്യപ്പെട്ടുകൊണ്ടിരുന്ന കാര്യമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കിയത്. ക്രൂഡ് ഓയില്‍ വില കുറയുമ്പോള്‍ എണ്ണവില കുറയുമെങ്കിലും അന്താരാഷ്ട്ര വിപണിയിലെ വില വര്‍ദ്ധന ഇന്ത്യന്‍ ഉപഭോക്താക്കളുടെ കീശ കാലിയാക്കും. നിലവില്‍ അന്താരാഷ്ട്ര വിപണിയില്‍ വിലക്കുറവുള്ളതിനാല്‍ 3.37പൈസ ഡീസലിന്റെ വിലയില്‍ കുറവു വരുത്തിയിട്ടുണ്ട്.

നവംബര്‍ 1 മുതല്‍ പാചകവാതക നയവും മാറ്റം വരുത്തിയതായി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു. യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന സബ്‌സിഡി പണമായി നല്‍കല്‍ പദ്ധതി പുതിയ രീതിയില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ പരിപാടി. പാചക വാതക വില വര്‍ഷത്തില്‍ രണ്ടുതവണ പുതുക്കുകയും ചെയ്യും. പാചക വാതകത്തിന് വില കുറയുമെന്നും അരുണ്‍ ജെയ്റ്റ്‌ലി സൂചിപ്പിച്ചു.

English summary
Govt decides to deregulate Diesel, prices cut by Rs 3.37 a litre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X