പട്ടേല്‍ സമരം കലാപത്തിലേക്ക്: 8 മരണം, സൈന്യത്തെ വിളിച്ചു
അഹമ്മദാബാദ്: ഒബിസി സംവരണം ആവശ്യപ്പെട്ട് പട്ടേല്‍ വിഭാഗം നടത്തുന്ന സമരം ഗുജറാത്തിനെ കലാപഭൂമിയാക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ അക്രമസംഭവങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി.
സമരം അടിച്ചമര്‍ത്താന്‍ സൈന്യത്തെ വിളിച്ചിട്ടുണ്ട്. പ്രക്ഷോഭകാരികളോട് ശാന്തരാകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം സമാധാനപരമായി പ്രക്ഷോഭം നടത്തുകയായിരുന്ന ജനങ്ങള്‍ ആക്രമണം തുടങ്ങാന്‍ കാരണം പോലിസിന്റെ തെറ്റായ നടപടികളാണെന്ന് പട്ടേല്‍ സംഘടനകളുടെ നേതാവായ ഹര്‍ദിക് പാട്ടേല്‍ കുറ്റപ്പെടുത്തി.

പ്രതിഷേധം, പ്രകടനങ്ങള്‍
സംവരണം ആവശ്യപ്പെട്ട് പട്ടേല്‍ സമുദായം നടത്തുന്ന പ്രക്ഷോഭം ഗുജറാത്ത് സര്‍ക്കാരിനെ അക്ഷരാര്‍ഥത്തില്‍ സമ്മര്‍ദ്ദത്തിലാക്കുകയാണ്.

കൊല്ലപ്പെട്ടത് 6 പേര്‍
ഗുജറാത്തില്‍ ഉടനീളം നടക്കുന്ന പ്രക്ഷോഭത്തില്‍ 6 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

പോലീസുകാര്‍ക്കെതിരെ നടപടി
പ്രതിഷേധക്കാരെ തല്ലിച്ചതച്ച പോലീസുകാര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണം എന്നാണ് സമരനേതാവ് ഹര്‍ദിക് പട്ടേല്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ബന്ദിലും അക്രമം
ബന്ദില്‍ അക്രമം വ്യാപകമായതിനെതുടര്‍ന്ന് ഗുജറാത്തിലെ കൂടുതല്‍ സ്ഥലങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. മെഹ്‌സാന, രാജ്‌കോട്ട്, ജമ്‌നാനഗര്‍, പഠാന്‍ തുടങ്ങിയ നഗരങ്ങളിലാണ് കര്‍ഫ്യൂ.

മരിച്ചവരില്‍ പൊലീസുകാരും
കലാപത്തില്‍ മരിച്ചവരില്‍ പോലീസ് ഉദ്യോഗസ്ഥരും ഉണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടുകയായിരുന്നു.

ഇന്റര്‍നെറ്റ് ബ്ലോക്ക് തുടരും
ഗുജറാത്തില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം രണ്ടു ദിവസം കൂടി തുടരാനാണ് സര്‍ക്കാരിന്റെ തീരുമാനം.

സര്‍ക്കാര്‍ ഒരുങ്ങിത്തന്നെ
ഗുജറാത്ത് സര്‍ക്കാര്‍ പ്രക്ഷോഭങ്ങള്‍ നേരിടാന്‍ ഒരുങ്ങിത്തന്നെയാണ്. സംസ്ഥാനത്തുടനീളം സുരക്ഷ വര്‍ധിപ്പിച്ചു. ഇതിനായി 5,000 സൈനികരെ വിന്യസിച്ചിട്ടുണ്ട്.

കേന്ദ്രസഹായമെത്തും
കാര്യങ്ങള്‍ നിയന്ത്രണവിധേയമാക്കാന്‍ ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിനു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് സഹായം വാഗ്ദാനം ചെയ്തു.

നരേന്ദ്ര മോദി പറഞ്ഞത്
അക്രമം ആര്‍ക്കും ഉപകാരമുണ്ടാക്കില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രക്ഷോഭകാരികളോട് അഭ്യര്‍ഥിച്ചത്. ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നും മോദി പറയുന്നു.

മുഖ്യമന്ത്രി പറയുന്നത്
സംസ്ഥാനത്ത് സമാധാനം കൊണ്ടുവരാന്‍ എല്ലാ ശ്രമവും നടത്തുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ പ്രതികരിച്ചു. 50 ശതമാനത്തിലധികം സംവരണം പാടില്ലെന്ന സുപ്രീം

സ്‌കൂളുകള്‍ക്ക് അവധി
പട്ടേല്‍ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് അഹമ്മദാബാദിലെ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അക്രമങ്ങള്‍ വേണ്ട
അക്രമങ്ങളില്‍ നിന്നു പിന്‍മാറണമെന്നു പ്രക്ഷോഭങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന ഹര്‍ദീക് പട്ടേല്‍ കൂടെയുള്ളവരോട് അഭ്യര്‍ഥിച്ചു.

ഹര്‍ദികിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു
ഹര്‍ദിക് പട്ടേലിനെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു. ഹര്‍ദീകിനെ പോലീസ് അറസ്റ്റ് ചെയ്തതാണ് കലാപങ്ങള്‍ക്ക് തുടക്കമിട്ടത്.












Click it and Unblock the Notifications