മണിപ്പൂരില്‍ സായുധ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍; ഒരാള്‍ കൊല്ലപ്പെട്ടു
ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. രണ്ട് സായുധസംഘങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായിരിക്കുന്നത്. അതേസമയം ഒരാള്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടു. ഇയാള്‍ ഗ്രാമത്തിലെ പ്രതിരോധ വളണ്ടിയറാണ്. നാല് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. രണ്ട് സംഘങ്ങള്‍ തമ്മില്‍ വെടിവെപ്പുണ്ടായി. ഇതിനിടെയാണ് ഒരാള്‍ കൊല്ലപ്പെട്ടത്. കാങ്‌പോക്പി ജില്ലയ്ക്കും ഇംഫാലിനും ഇടയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
അതേസമയം പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം സുരക്ഷാ സൈന്യം ഇവിടേക്ക് എത്തിയതിന് പിന്നാലെ ഈ രണ്ട് ഗ്രൂപ്പുകളും പിന്‍വാങ്ങുകയായിരുന്നു. ബോംബ് പൊട്ടിത്തെറിച്ചപ്പോള്‍ അതിന്റെ ചീളുകള്‍ മുഖത്ത് തറച്ചാണ് ഒരാള്‍ക്ക് പരിക്കേറ്റിരിക്കുന്നത്. മറ്റൊരാളുടെ തുടയ്ക്കുമാണ് പരിക്കേറ്റത്.

മലനിരകളിലെ ഗ്രാമമായ സതാങ് കുക്കിയില്‍ അക്രമികള്‍ അതിക്രമിച്ച് കയറിയ ശേഷമാണ് ഏറ്റുമുട്ടലുണ്ടായത്. സതങ് ഗ്രാമത്തില്‍ നിന്നാണ് സുരക്ഷാ സേന എത്തിയത്. ഇതോടെയാണ് ഇവര്‍ പിന്‍വാങ്ങിയത്. അതേസമയം കഴിഞ്ഞ മെയ് മാസത്തില്‍ ആരംഭിച്ച സംഘര്‍ഷത്തില്‍ നിന്ന് പൂര്‍ണമായും കരകയറാന്‍ മണിപ്പൂരിന് സാധിച്ചിട്ടില്ല.
കുക്കി-മെയ്തി വിഭാഗങ്ങള്‍ തമ്മിലായിരുന്നു. സംഘര്‍ഷം. അതേസമയം സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ സംഘര്‍ഷത്തില്‍ വിമര്‍ശനം നേരിടുകയാണ്. എട്ട് മാസം കഴിഞ്ഞിട്ടും സംഘര്‍ഷം അവസാനിക്കാത്തതാണ് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നത്. 60000ത്തോളം സുരക്ഷാ സൈനികരെയും ഇതുവരെ മണിപ്പൂരില്‍ വിന്യസിച്ചിട്ടുണ്ട്.












Click it and Unblock the Notifications