കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീനഗറില്‍ സൈന്യത്തിന് നേരെ വെടിവയ്പ്പ്

  • By Meera Balan
Google Oneindia Malayalam News

ശ്രീനഗര്‍: ശ്രീനഗറില്‍ സൈനികര്‍ക്ക് നേരെ അഞ്ജാതന്‍ വെടിയുതിര്‍ത്തു. സംഭവത്തില്‍ ഒരു പാരാമിലിട്ടറി സൈനികന്‍ കൊല്ലപ്പെട്ടു. മറ്റൊരു സൈനികനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരക്കേറിയ വ്യാപാര കേന്ദ്രത്തില്‍ വച്ചാണ് സൈനികര്‍ക്ക് നേരെ തോക്ക് ധാരി വെടിയുതിര്‍ത്തതെന്ന് ശ്രീനഗര്‍ പൊലീസ് പറഞ്ഞു. സെപ്റ്റംബര്‍ 23 തിങ്കളാഴ്ചായാണ് വെടിവയ്പ്പ് നടന്നതെന്ന് ശ്രീനഗര്‍ പൊലീസ് പറഞ്ഞു.

Kashmir

സംഭവത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. വെടിവയ്പ്പിനെത്തുടര്‍ന്ന് പ്രദേശത്തുണ്ടായിരുന്ന ജനങ്ങള്‍ ചിന്നിച്ചിതറിയോടിയത് പരിഭ്രാന്തി പടര്‍ത്തി. സെപ്റ്റംബര്‍ 20 ന് ഷോപിയാനില്‍ സിആര്‍പിഎഫ് വെടിവയ്പ്പിനെതിരെ പ്രകടനം നടത്തിയ നൂറുകണക്കിന് പ്രക്ഷോഭകരെ സൈന്യം തടഞ്ഞത് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉണ്ടാക്കി. പ്രദേശത്ത് രണ്ട് ആഴ്ച കര്‍ഫ്യൂ പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.

സെപ്റ്റംബര്‍ എട്ടിന് സൈന്യം നടത്തിയ വെടിവയ്പ്പില്‍ പ്രദേശവാസികളായ മൂന്ന് പേരും ഒരു ലഷ്‌കര്‍ ഇ ത്വയ്ബ പ്രവര്‍ത്തകനും കൊല്ലപ്പെട്ടിരുന്നു. അറുപത് വര്‍ഷത്തിലധികമായി നീണ്ട് നില്‍ക്കുന്ന കാശ്മീര്‍ പ്രശ്‌നം പരിഹരിയ്ക്കാന്‍ ഇത് വരെയും ഇന്ത്യയ്ക്കും പാകിസ്താനും കഴിഞ്ഞിട്ടില്ല. കാശ്മീര്‍ വിഘടനവാദികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളും ഇന്ത്യന്‍ ഭരണകൂടത്തിന് കൂടുതല്‍ തലവേദനയുണ്ടാക്കുന്നു.

English summary
Unknown armed men have killed an Indian paramilitary soldier and critically injured another in a shooting attack in Srinagar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X