കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്യാന്‍വാപി മസ്ജിദ് കേസ്; ഉത്തരവ് നാളെ, വാരാണസിയില്‍ കനത്ത സുരക്ഷ, നിരോധനാജ്ഞ

Google Oneindia Malayalam News

ലഖ്‌നൗ: ഗ്യാന്‍വാപി മസ്ജിദ്-ശൃംഗാര്‍ ഗൗരി കേസില്‍ പരിപാലനക്ഷമത സംബന്ധിച്ച ഹരജിയില്‍ നാളെ ജില്ലാ കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുന്നോടിയായി വാരണാസിയില്‍ നിരോധന ഉത്തരവുകള്‍ കര്‍ശനമാക്കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തു. ഹര്‍ജിയില്‍ സെപ്തംബര്‍ 12 ലേക്ക് വിധി പറയാന്‍ ജില്ലാ ജഡ്ജി എ കെ വിശ്വേഷ് കഴിഞ്ഞ മാസം മാറ്റി വച്ചിരുന്നു.

വാരണാസി കമ്മീഷണറേറ്റില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ടെന്നും സമാധാനം നിലനിര്‍ത്തുന്നുവെന്ന് ഉറപ്പാക്കാന്‍ അതത് പ്രദേശങ്ങളിലെ മതനേതാക്കളുമായി ആശയവിനിമയം നടത്താന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് കമ്മീഷണര്‍ എ സതീഷ് ഗണേഷ് പറഞ്ഞു.

gyanvapi

ക്രമസമാധാനപാലനത്തിനായി, നഗരത്തെ മുഴുവന്‍ സെക്ടറുകളായി തിരിച്ചിട്ടുണ്ടെന്നും ആവശ്യാനുസരണം പൊലീസ് സേനയെ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തെളിവ് കൊണ്ടുവാ.. സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ ഹിന്ദുവിനെ വിമര്‍ശിക്കലാകുമോ? വി.എച്ച്.പിയോട് കുനാല്‍ കമ്രതെളിവ് കൊണ്ടുവാ.. സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ ഹിന്ദുവിനെ വിമര്‍ശിക്കലാകുമോ? വി.എച്ച്.പിയോട് കുനാല്‍ കമ്ര

സെന്‍സിറ്റീവ് ഏരിയകളില്‍ ഫ്‌ലാഗ് മാര്‍ച്ച്, കാല്‍നട ജാഥ എന്നിവയ്ക്കുള്ള നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങള്‍, ഹോട്ടലുകള്‍, ഗസ്റ്റ് ഹൗസുകള്‍ എന്നിവിടങ്ങളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയിലും നിരീക്ഷണമുണ്ട്.

'അഭിലാഷിന്റെ സമീപനമനുസരിച്ച് മിനിമം ഭീഷണിയൊക്കെ വേണ്ടതാണ്... പക്ഷെ..'; ഗോപാലകൃഷ്ണന്‍'അഭിലാഷിന്റെ സമീപനമനുസരിച്ച് മിനിമം ഭീഷണിയൊക്കെ വേണ്ടതാണ്... പക്ഷെ..'; ഗോപാലകൃഷ്ണന്‍

ഗ്യാന്‍വാപി പള്ളിയുടെ പുറം ഭിത്തിയില്‍ വിഗ്രഹങ്ങള്‍ സ്ഥാപിച്ചിരിക്കുന്നതായി പറയപ്പെടുന്ന ഹിന്ദു ദേവതകളെ ദിവസേന ആരാധിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് സ്ത്രീകളാണ് ഹര്‍ജി നല്‍കിയത്. അതേസമയം ഗ്യാന്‍വാപി പള്ളി വഖഫ് സ്വത്താണെന്നാണ് അഞ്ജുമാന്‍ ഇന്റസാമിയ മസ്ജിദ് കമ്മിറ്റി പറയുന്നത്.

ഏറ്റവും കൂടുതല്‍ തവണ ലോകകപ്പ് കിരീടം നേടിയ ഫുട്ബോള്‍ ടീം ഏതൊക്കെ

ക്ഷേത്രം തകര്‍ത്താണ് മസ്ജിദ് നിര്‍മിച്ചത് എന്ന് ഹിന്ദു പക്ഷത്തിന്റെ അഭിഭാഷകന്‍ മദന്‍ മോഹന്‍ യാദവ് പറഞ്ഞിരുന്നു. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ജില്ലാ കോടതിയാണ് കേസ് പരിഗണിക്കുന്നത്. നേരത്തെ, സമുച്ചയത്തിന്റെ വീഡിയോഗ്രാഫി സര്‍വേ നടത്താന്‍ കീഴ്ക്കോടതി ഉത്തരവിട്ടിരുന്നു. മേയ് 16 ന് സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് മേയ് 19 ന് കോടതിയില്‍ ഹാജരാക്കി.

ഡ്രെസ് ഏതുമാകട്ടെ... ഫോട്ടോസ് മിന്നിക്കാന്‍ വിമല മതി; വൈറല്‍ ചിത്രങ്ങള്‍ കണ്ടാലോ

ഗ്യാന്‍വാപി മസ്ജിദ്-ശൃംഗര്‍ ഗൗരി സമുച്ചയത്തിന്റെ വീഡിയോഗ്രാഫി സര്‍വേയില്‍ ശിവലിംഗം കണ്ടെത്തിയെന്നും എന്നാല്‍ മുസ്ലീം പക്ഷം അതിനെ എതിര്‍ത്തെന്നും ഹിന്ദു പക്ഷം കീഴ്‌ക്കോടതിയില്‍ അവകാശപ്പെട്ടിരുന്നു.

English summary
Gyanvapi Masjid-Sringar Gauri case: Prohibitory orders and security have been beefed up in Varanasi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X