ഹാദിയ ലൈംഗിക അടിമയാകുന്നത് ചിന്തിക്കാനാവില്ലെന്ന് അശോകൻ! മകൾ ഇസ്ലാമായി ജീവിക്കട്ടെ...
വീട്ടുതടങ്കലിൽ കഴിഞ്ഞിരുന്ന സമയത്ത് താൻ ക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്ന് കാണിച്ച് ഹാദിയയും സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്.
Recommended Video

ദില്ലി: ഹാദിയ കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കാനിരിക്കെ ഹാദിയയുടെ പിതാവ് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. മകൾ ഇസ്ലാമായി ജീവിക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും, എന്നാൽ മകളെ സിറിയിൽ കൊണ്ടുപോയി ലൈംഗിക അടിമയാക്കുന്നത് ചിന്തിക്കാൻ സാധിക്കില്ലെന്നും ഹാദിയയുടെ പിതാവ് അശോകൻ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
അതേസമയം, വീട്ടുതടങ്കലിൽ കഴിഞ്ഞിരുന്ന സമയത്ത് താൻ ക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്ന് കാണിച്ച് ഹാദിയയും സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. മാതാപിതാക്കളുടെ പീഡനത്തിന് നഷ്ടപരിഹാരം നൽകണമെന്നും ഹാദിയ സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു. എന്നാൽ മകളുടെ ക്ഷേമം മാത്രമാണ് താൻ ആഗ്രഹിക്കുന്നതെന്നാണ് അശോകൻ സുപ്രീകോടതിയെ അറിയിച്ചത്.

ബന്ധമൊന്നുമില്ല...
ഇസ്ലാം മതത്തിന് ഈ കേസുമായി ബന്ധമൊന്നുമില്ലെന്നാണ് അശോകൻ പറയുന്നത്. എന്നാൽ ഒരു പെൺകുട്ടിയെ വശീകരിച്ച് മസ്തിഷ്കപ്രക്ഷാളനം നടത്തിയാണ് മതപരിവർത്തനം നടത്തിയതെന്നും, സത്യസരണി എന്ന മർക്കസുൽ ഹിദായ മുഴുവൻസമയ മതപരിവർത്തന കേന്ദ്രമാണെന്നും അശോകൻ പറഞ്ഞു.

ഇരകൾ...
തന്റെ മകൾ മാത്രമല്ല സത്യസരണിയുടെ ഇരകളെന്നും, തിരുവനന്തപുരത്ത് നിന്ന് കാണാതായ നിമിഷ ഫാത്തിമ, മെറിൻ, അപർണ, ബെക്സിൻ, ബെസ്റ്റിൻ, സോണിയ തുടങ്ങിയ നിരവധിപേർ അവരുടെ ഇരകളാണെന്നും അശോകൻ കോടതിയെ അറിയിച്ചു.

ലൈംഗിക അടിമ...
മകൾ ഇസ്ലാമായി ജീവിക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്ന് വ്യക്തമാക്കിയ അശോകൻ, മകളെ സിറിയയിൽ എത്തിച്ച് ഭീകരവാദികളുടെ ലൈംഗിക അടിമയാക്കുന്നത് ചിന്തിക്കാൻ സാധിക്കില്ലെന്നും പറഞ്ഞു. മകളുടെ ക്ഷേമം മാത്രമാണ് താൻ ആഗ്രഹിക്കുന്നതെന്നും, മറ്റാരും തന്നെ നിയന്ത്രിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പോപ്പുലർ ഫ്രണ്ട്...
തന്റെ മകളുടെ മതംമാറ്റത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയുമാണെന്നാണ് അശോകന്റെ ആരോപണം. ഇവരുടെ നിയന്ത്രണത്തിലുള്ള അനധികൃത മതപരിവർത്തന കേന്ദ്രങ്ങൾ പൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വ്യക്തം...
മകളെ വിവാഹം കഴിച്ച ഷെഫിൻ ജഹാന് ഐസിസ് റിക്രൂട്ടർമാരുമായി ബന്ധമുണ്ടെന്ന് അയാളുടെ ഫേസ്ബുക്ക് പോസ്റ്റുകളിൽ നിന്ന് വ്യക്തമാണ്. മകളെ സിറിയയിലേക്ക് കടത്താനായിരുന്നു അവരുടെ പദ്ധതിയെന്നും അശോകൻ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

സത്യവാങ്മൂലം...
കേസുമായി ബന്ധപ്പെട്ട് ഹാദിയയും കഴിഞ്ഞദിവസം സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. 27 ഖണ്ഡികളുള്ള 25 പേജ് വരുന്ന സത്യവാങ്മൂലമാണ് ഹാദിയ സുപ്രീംകോടതിയിൽ സമർപ്പിച്ചത്. വീട്ടുതടങ്കലിൽ കഴിഞ്ഞിരുന്ന സമയത്ത് തനിക്ക് ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയെന്നും, മറ്റൊരു വിവാഹം കഴിപ്പിക്കാൻ ശ്രമിച്ചെന്നും ഹാദിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.

മതംമാറ്റാൻ...
വീട്ടുതടങ്കലിൽ കഴിഞ്ഞിരുന്ന സമയത്ത് താൻ കൊല്ലപ്പെടാൻ സാദ്ധ്യതയുണ്ടായിരുന്നെന്നും ഹാദിയ സത്യവാങ്മൂലത്തിൽ ആരോപിച്ചിട്ടുണ്ട്. വീട്ടിലെത്തിയ ചിലർ തന്നെ മതംമാറ്റാൻ ശ്രമിച്ചെന്നും ഹാദിയ പറഞ്ഞു. സുപ്രീംകോടതിയിലെ മലയാളി അഭിഭാഷകനായ സയ്യിദ് മർസൂക്ക് ബാഫഖി മുഖേനയാണ് ഹാദിയ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്.
കൂടുതൽ വാർത്തകൾ:
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications