കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകര അരങ്ങേറ്റം, ഹര്‍ദിക് പാണ്ഡ്യയ്ക്ക് ഐസിസിയുടെ താക്കീത്!

  • By Muralidharan
Google Oneindia Malayalam News

അഡലെയ്ഡ്: ഇന്ത്യയുടെ ഫാസ്റ്റ് ബൗളിംഗ് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയ്ക്ക് ഐ സി സിയുടെ താക്കീത്. അന്താരാഷ്ട്ര ട്വന്റി 20 യിലെ ആദ്യത്തെ വിക്കറ്റ് ആഘോഷിച്ചത് ഓവറായിപ്പോയി എന്ന് പറഞ്ഞാണ് ഐ സി സി പാണ്ഡ്യയെ താക്കീത് ചെയ്തത്. ക്രിസ് ലിന്നിനെ പുറത്താക്കിയ ശേഷം ഹര്‍ദിക് പാണ്ഡ്യ നടത്തിയ ആഘോഷമാണ് പരിധിവിട്ടത്.

ഹര്‍ദിക് പാണ്ഡ്യ ഒരോവറില്‍ അടിച്ചത് 5 സിക്‌സ്, ആകെ 39 റണ്‍സ്!

ഓസ്‌ട്രേലിയന്‍ ഇന്നിംഗ്‌സിന്റെ പതിനാറാം ഓവറിലായിരുന്നു സംഭവം. പാണ്ഡ്യയുടെ പന്തില്‍ യുവരാജ് സിംഗ് ക്യാച്ചെടുത്താണ് ലിന്നിനെ പുറത്താക്കിയത്. അപ്രതീക്ഷിതമായി കിട്ടിയ വിക്കറ്റിന്റെ സന്തോഷത്തില്‍ പാണ്ഡ്യ പരിസരം മറന്നു. കൈകള്‍ വീശി ബാറ്റ്‌സ്മാന്റെ അടുത്ത് വരെ പാണ്ഡ്യ കുതിച്ചെത്തി. ഐ സി സിയുടെ നിയമപ്രകാരം ലെവല്‍ 1 കുറ്റമാണ് പാണ്ഡ്യ ചെയ്തിരിക്കുന്നത്.

hardikpandya

പുറത്തായ ബാറ്റ്‌സ്മാനെ പ്രകോപിപ്പിക്കുന്ന രീതിയില്‍ ആഘോഷം നടത്തിയ പാണ്ഡ്യയ്ക്ക് മാച്ച് ഫീസിന്റെ 50 ശതമാനം വരെ പിഴ കിട്ടാമായിരുന്നു. എന്നാല്‍ തുടക്കക്കാരനായതിനാലും മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടാകാത്തതിനാലും താക്കീതില്‍ ഒതുങ്ങി. മാച്ച് റഫറി ജെഫ് ക്രോയുടെതാണ് തീരുമാനം. തെറ്റ് പറ്റിയതായി പാണ്ഡ്യയും സമ്മതിച്ചു.

തുടര്‍ച്ചയായി മൂന്ന് വൈഡുകള്‍ എറിഞ്ഞാണ് ഹര്‍ദിക് പാണ്ഡ്യ അരങ്ങേറ്റം കുറിച്ചത്. ഒന്നാമത്തെ ഓവറില്‍ പാണ്ഡ്യ വഴങ്ങിയത് 19 റണ്‍സ്. എന്നാലും വീണ്ടും എറിയാന്‍ അവസരം കിട്ടി. മൂന്നോവറില്‍ 37 റണ്‍സ് വഴങ്ങിയ പാണ്ഡ്യയ്ക്ക് 2 വിക്കറ്റുകളും കിട്ടി. ബറോഡയ്്ക്ക് വേണ്ടി ആഭ്യന്തര ക്രിക്കറ്റിലും മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഐ പി എല്ലിലും നടത്തിയ പ്രകടനങ്ങളുടെ പിന്‍ബലത്തിലാണ് പാണ്ഡ്യ ഇന്ത്യന്‍ ടീമിലെത്തിയത്.

English summary
India all-rounder Hardik Pandya has been reprimanded for breaching International Cricket Council's (ICC) code of conduct during the opening Twenty20 International against Australia in Adelaide on January 26
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X