ഹര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് വിടുന്നോ? ട്വിറ്ററില്‍ നിന്ന് പാര്‍ട്ടിയെ നീക്കി, അഭ്യൂഹം ശക്തം
ദില്ലി: ഗുജറാത്ത് കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറി നടക്കുമെന്ന് സൂചന. കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് പ്രസിഡന്റായ ഹര്‍ദിക് പട്ടേല്‍ ട്വിറ്റര്‍ പേജില്‍ നിന്ന് പാര്‍ട്ടിയുടെ പേര് നീക്കം ചെയ്തിരിക്കുകയാണ്. നേരത്തെ തന്നെ പാര്‍ട്ടി വിടാന്‍ ഹര്‍ദിക് ശ്രമം നടത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയാണ് അദ്ദേഹത്തെ അനുനയിപ്പിച്ചത്. സംസ്ഥാന നേതാക്കള്‍ ഒന്നടങ്കം പിതാവിന്റെ ചരമവാര്‍ഷികത്തില്‍ എത്തിയിരുന്നു. ഇതോടെ മഞ്ഞുരുകുമെന്നായിരുന്നു പ്രതീക്ഷിച്ചത്. പക്ഷേ അതുണ്ടായിട്ടില്ലെന്നാണ് സൂചന. ഗുജറാത്ത് കോണ്‍ഗ്രസിന്‍റെ വര്‍ക്കിംഗ് പ്രസിഡന്റ് എന്ന പരാമര്‍ശവും കൈപ്പത്തി ചിഹ്നവുമാണ് ട്വിറ്ററില്‍ നിന്ന് നീക്കം ചെയ്തത്.
അതിജീവിതയെന്ന് പേരെന്തിന്? വളര്‍ത്തിയവരെ പീഡകരാക്കുന്നു, വിജയ് ബാബുവിനെ പിന്തുണച്ച് ശാന്തിവിള
കോണ്‍ഗ്രസ് എല്ലാ നേതാക്കളെയും ഉപയോഗിച്ച് ഹര്‍ദിക്കിനെ പാര്‍ട്ടിയില്‍ പിടിച്ച് നിര്‍ത്താനുള്ള ശ്രമത്തിലാണ്. തന്നെ കോണ്‍ഗ്രസ് വേണ്ട രീതിയില്‍ പരിഗണിക്കുന്നില്ലെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു ഹര്‍ദിക്. ബിജെപിയെ പുകഴ്ത്തുകയും ചെയ്തിരുന്നു. ചില നല്ല കാര്യങ്ങളിലെ അവരെ അഭിനന്ദിക്കേണ്ടതുണ്ടെന്നായിരുന്നു പരാമര്‍ശം. അതേസമയം ഗുജറാത്ത് തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ഹര്‍ദിക് പട്ടേലിനെ വളരെ ആവശ്യമാണ്. പ്രധാനമായും പാട്ടീദാര്‍ വോട്ടുകള്‍ ഗുജറാത്തിലെ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്ന സാഹചര്യത്തില്‍. എന്നാല്‍ പാട്ടീദാര്‍ വിഭാഗം ബിജെപിക്കൊപ്പം നില്‍ക്കുമെന്നാണ് സൂചന.
ഗുജറാത്തില്‍ വിഭാഗീയതയുടെ നടുവിലാണ് കോണ്‍ഗ്രസ്. ഇതിനിടയില്‍ ശക്തമായി ആംആദ്മി പാര്‍ട്ടി രംഗത്തുണ്ട്. എഎപിയെ പരാജയപ്പെടുത്തുക എന്ന വെല്ലുവിളിയും ഇപ്പോള്‍ കോണ്‍ഗ്രസിനുണ്ട്. ഇതുവരെ വിഭാഗീയത മാറ്റാന്‍ തിരിച്ചുവരാന്‍ ശ്രമങ്ങളൊന്നും കോണ്‍ഗ്രസ് നടത്തിയിട്ടില്ല. ഇതിനോടകം പല നേതാക്കളും കോണ്‍ഗ്രസ് വിട്ട് മറ്റ് പാര്‍ട്ടികളില്‍ ചേര്‍ന്നിട്ടുണ്ട്. എഎപിയിലേക്കും നിരവധി പേര്‍ പോകുന്നുണ്ട്. ബിജെപിയുമായി അടുക്കാനുള്ള ശ്രമവും പട്ടേല്‍ നടത്തിയിട്ടുണ്ട്. വാട്‌സ്ആപ്പ്-ടെലിഗ്രാം ബയോയില്‍ നിന്ന് കോണ്‍ഗ്രസിനെ മാറ്റിയിരിക്കുകയാണ് ഹര്‍ദിക്. താന്‍ രാമഭക്തനാണെന്നും, ഭഗവത് ഗീതയുടെ കോപ്പികള്‍ വിതരണം ചെയ്യുമെന്നും ഹര്‍ദിക് പറഞ്ഞിരുന്നു.
താന്‍ അഭിമാനമുള്ള ഹിന്ദുവാണെന്നും ഹര്‍ദിക് നേരത്തെ കുറിച്ചിരുന്നു. കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കളുമായുള്ള പ്രശ്‌നം വഷളായതാണ് ഹര്‍ദിക് ഇടഞ്ഞ് നില്‍ക്കാന്‍ കാരണം. കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വത്തിനെതിരെയല്ല, സംസ്ഥാന നേതൃത്വത്തിനെതിരെയാണ് തന്റെ പ്രശ്‌നങ്ങളെന്ന് തുറന്ന് പറഞ്ഞിരുന്നു ഹര്‍ദിക്. രാഹുല്‍ ഗാന്ധിക്ക് കോണ്‍ഗ്രസ് വിട്ടുപോകേണ്ടവര്‍ക്ക് അങ്ങനെയാവാമെന്ന് പറയാം. പക്ഷേ സംസ്ഥാന നേതൃത്വം അങ്ങനെ പറയാന്‍ പാടില്ല. ജഗദീഷ് താക്കൂറും, രഘു ശര്‍മയും രാഹുലിന്റെ ഭാഷയില്‍ സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നത്. എല്ലാവരും പുറത്തുപോയാല്‍ പാര്‍ട്ടിക്ക് എന്ത് സംഭവിക്കുമെന്ന് ചിന്തിക്കണമെന്നും ഹര്‍ദിക് പറഞ്ഞു. അതേസമയം താന്‍ കോണ്‍ഗ്രസിനൊപ്പം തന്നെയാണെന്നും ഹര്‍ദിക് വ്യക്തമാക്കി.
ദിലീപ് വിഷയത്തിന് മുന്നേ പ്രശ്നങ്ങള്‍, തുറന്ന് പറഞ്ഞാല്‍ തെറിവിളി;സിനിമ സുരക്ഷിതമല്ലെന്ന് സാന്ദ്ര