കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാട്ട് സംവരണ ബില്ലിന് ഹരിയാന സര്‍ക്കാറിന്റെ അംഗീകാരം

Google Oneindia Malayalam News

ചണ്ടീഗഡ്: ജാട്ട് സംവരണ ബില്ലിന് ഹരിയാന സര്‍ക്കാര്‍ അംഗീകാരം നല്‍കി. ജാട്ട് സമുദായം അടക്കം അഞ്ച് സമുദായങ്ങള്‍ക്ക് സംവരണം നല്‍കുന്ന ബില്ലിനാണ് ഹരിയാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. നിയമസഭയുടെ നടപ്പ് സമ്മേനത്തില്‍ കരട് ബില്‍ അവതരിപ്പിക്കും.

സഭയുടെ ബജറ്റ് സമ്മേളനം നടക്കുമ്പോള്‍ തന്നെ ബില്‍ കൊണ്ടു വരുമെന്ന് ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു. ഏപ്രില്‍ മൂന്നിനകം സംവരണകാര്യത്തില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ പ്രക്ഷോഭം പുനരാരംഭിക്കുമെന്ന് ജാട്ട് സമുദായങ്ങള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Jat Protest

ജാട്ടുകളെ കൂടാതെ ജാട്ട് സിക്കുകള്‍, റോര്‍സ്, ബിഷ്‌ണോയിക്കള്‍, ത്യാഗികള്‍ എന്നീ സമുദായങ്ങള്‍ക്കാണ് സംവരണം ലഭിക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പത്തു ശതമാനവും സര്‍ക്കാര്‍ ജോലിക്ക് 3,4 എന്നീ വിഭാഗങ്ങളിലുമാണ് സംവരണം ഏര്‍പ്പെടുത്തുക. പിന്നാക്ക വിഭാഗത്തിന് കീഴില്‍ പുതിയ വിഭാഗം ഉണ്ടാക്കിയാണ് സംവരണം അനുവദിക്കുക.

നിലവിലെ പിന്നാക്ക വിഭാഗത്തില്‍ പെടുത്തി സംവരണം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ജാട്ട് സമുദായം പ്രക്ഷോഭം തുടങ്ങിയത്. സംവരണ ബില്‍ കൊണ്ടുവരുന്നതു കൂടാതെ പിന്നാക്ക വിഭാഗ കമ്മീഷന്‍ എന്ന പേരില്‍ സ്ഥിരം കമ്മീഷന്‍ രൂപീകരിക്കാനുള്ള ബില്ലും കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ട്. സംവരണത്തിനായി കഴിഞ്ഞ മാസം നടത്തിയ പ്രക്ഷേഭത്തില്‍ 30 പേര്‍ മരണപ്പെട്ടിരുന്നു.

English summary
The Haryana Cabinet on Monday approved the Jat reservation bill to provide reservation to Jats and four other castes in government jobs and educational institutions.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X