മുഖം മറച്ച സ്ത്രീകൾ സംസ്ഥാനത്തിന്റെ അഭിമാനം!!! ഹരിയാന സർക്കാർ മാസിക വിവാദത്തിൽ!!!

  • Posted By:
Subscribe to Oneindia Malayalam

ചണ്ഡിഗഢ്: ഹരിയാന സർക്കാരിന്റെ കാർഷിക മാസിക വിവാദത്തിൽ. മുഖംമറച്ച സ്ത്രീകൾ സംസ്ഥാനത്തിന്റെ മുഖമുദ്രയാണെന്ന് രേഖപ്പെടുത്തും വിധത്തിലുള്ള പരസ്യമാണ് വിവാദത്തിലായിരിക്കുന്നത്. സർക്കാരിന്റെ കാർഷിക മാസികയിൽ മുഖം പുറത്ത് കാണിക്കാത്ത സ്ത്രീകൾ സംസ്ഥാനത്തിന്റെ ഐശ്വര്യം എന്ന രീതിയിലുള്ള തലക്കെട്ടും നൽകിയിട്ടുണ്ട്.

മുംബൈ ജയിലിൽ കടുത്ത പീഡനം!!! തടവുകാരിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ!!!

ഇനി എല്ലാം തെളിയും...മൊഴി നല്‍കാന്‍ ദിലീപ് പോലീസ് ക്ലബ്ബിലെത്തി!! നാദിര്‍ഷയും

സ്ത്രീകളോടുള്ള ബിജെപി സർക്കാരിന്റെ വിവേചനമാണ് മാസികയിലെ ചിത്രവും തലക്കെട്ടുമെന്നു കോൺഗ്രസ് വക്താവ് റൺദ്വീപ് സുർജാവാല പറഞ്ഞു.ഒരു വശത്ത് ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന മുദ്രവാക്യം എഴുതിയ പദ്ധതികൾ സർക്കാർ പുറത്തെടുക്കും മറുവശത്ത് ഇതുപോലുള്ള ലഘു രേഖകളിലൂടെ സ്ത്രീകൾക്കെതിരെയുള്ള നിലപാടുകൾ സർക്കാർ സ്വീകരിക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.

hariyana

എന്നാല്‍ തട്ടത്തിനുള്ളില്‍ മുഖം മറച്ചിരിക്കുന്ന സ്ത്രീയല്ല പകരം മുന്നോട്ടു വരുന്ന സ്ത്രീയാണ് ഹരിയാണയുടെ അഭിമാനമെന്ന് കോമണ്‍വെല്‍ത്ത് ഗെയിംസ് ഗുസ്തി ജേതാവും ദംഗൽ ചിത്രത്തിന്റെ പ്രചോദനവുമായ ഗീത ഫോഗട്ട് പറഞ്ഞു.രാജ്യത്തിൽ ഏറ്റവും മേശമായ സ്ത്രീ- പുരുഷ അനുപാതമാണ് ഹരിയാനയിലുള്ളത്. 879 സ്ത്രീക്ക് 1000 പുരുഷൻമാർ എന്നാണ് 2011 ലെ സെൻസസ് പ്രകാരമുള്ള കണക്ക്.

English summary
A photo caption in a Haryana government magazine describing 'ghoonghat' (veil) as the "identity of the State" has sparked a controversy, with the opposition saying it reflected the "regressive" mindset of the BJP government.
Please Wait while comments are loading...