ഗ്രാമ തലവന്റെ ക്രൂരത ഞെട്ടിക്കുന്നത്; വിധവകളോട് ഇയാള്‍ ചെയതത്..... വീഡിയോ വൈറല്‍!!!

  • By: Akshay
Subscribe to Oneindia Malayalam

റെവാരി: വിധവകള്‍ക്ക് നേരെ ഗ്രാമത്തലവന്റെ ക്രൂരത. പൊതു നിരത്തില്‍ സ്ത്രീകളെ പരസ്യമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഹരിയാനയിലാണ് സംഭവം.

കഴിഞ്ഞ പതിനഞ്ചിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോഴാണ് വൈറലാകുന്നത്. റെവാരിയിലെ ഭുദ്ദാന ഗ്രാമത്തലവനായ മുകേഷും പഞ്ചായത്തംഗം ചന്ദ്രഭാന്‍ എന്നയാളും അവരുടെ കുടുംബാംഗങ്ങളും ചേര്‍ന്നാണ് സ്ത്രീകളെ മര്‍ദ്ദിച്ചത്.

 പരസ്യ മര്‍ദ്ദനം

പരസ്യ മര്‍ദ്ദനം

ഗ്രാമത്തലവന്റെ നേതൃത്വത്തില്‍ നടന്ന ഓട നിര്‍മ്മാണവുമായി ബന്ധപ്പെട്ട നടന്ന വഴക്കാണ് പരസ്യ മര്‍ദ്ദനത്തില്‍ എത്തിയത്.

 സ്ത്രീകള്‍ ചോദ്യം ചെയ്തു

സ്ത്രീകള്‍ ചോദ്യം ചെയ്തു

ഗ്രാമ തലവന്റെ നേതൃത്വത്തിലുള്ള ഓടയുടെ നിര്‍മാണം വീട്ടിലേക്കുള്ള വഴി തടസപ്പെടുത്തുന്ന തരത്തിലായതിനാല്‍ ഇത് സ്ത്രീകള്‍ ചോദ്യം ചെയ്യുകയായിരുന്നു.

 സ്ത്രീ സംരക്ഷണത്തിന് നിരവധി പദ്ധതികള്‍

സ്ത്രീ സംരക്ഷണത്തിന് നിരവധി പദ്ധതികള്‍

സ്ത്രീകളുടെ സംരക്ഷണത്തിനും ശാക്തീകരണത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ തദ്ദേശീയമായി നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനിടയിലാണ് ഇത്തരത്തിലൊരു സംഭവം നടന്നത്.

 പോലീസിന്റെ സഹായം തേടിയിട്ടും ഫലമുണ്ടായില്ല

പോലീസിന്റെ സഹായം തേടിയിട്ടും ഫലമുണ്ടായില്ല

സംഭവം നടന്ന ഉടന്‍ ഇരുവരും പോലീസ് സഹായം തേടിയെങ്കിലും ലഭിച്ചില്ലെന്ന് സ്ത്രീകള്‍ പറഞ്ഞു.

 ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കേസ് രജിസ്റ്റര്‍ ചെയ്തു

ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കേസ് രജിസ്റ്റര്‍ ചെയ്തു

ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ഗ്രാമത്തലവന്റെ കുടുംബത്തിനും മറ്റു നാലുപേര്‍ക്കും എതിരായി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 ഇവരാണ് മര്‍ദ്ദിച്ചത്

ഇവരാണ് മര്‍ദ്ദിച്ചത്

റെവാരിയിലെ ഭുദ്ദാന ഗ്രാമത്തലവനായ മുകേഷും പഞ്ചായത്തംഗം ചന്ദ്രഭാന്‍ എന്നയാളും അവരുടെ കുടുംബാംഗങ്ങളും ചേര്‍ന്നാണ് സ്ത്രീകളെ മര്‍ദ്ദിച്ചത്.

വാര്‍ത്തകള്‍ അറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂമഞ്ജു വാര്യരും സംഘവും ഭാഗ്യലക്ഷ്മിയെ തഴഞ്ഞു; എല്ലാവരും ചോദിക്കുമ്പോള്‍ സങ്കടം, കാരണം? Read more at: /news/kerala/actresses-organisation-malayalam-avoided-bagyalakshmi-171459.html

വാര്‍ത്തകള്‍ അറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂമഞ്ജു വാര്യരും സംഘവും ഭാഗ്യലക്ഷ്മിയെ തഴഞ്ഞു; എല്ലാവരും ചോദിക്കുമ്പോള്‍ സങ്കടം, കാരണം? Read more at: /news/kerala/actresses-organisation-malayalam-avoided-bagyalakshmi-171459.html

മഞ്ജു വാര്യരും സംഘവും ഭാഗ്യലക്ഷ്മിയെ തഴഞ്ഞു; എല്ലാവരും ചോദിക്കുമ്പോള്‍ സങ്കടം, കാരണം?കൂടുതല്‍ വായിക്കൂ

മട്ടന്നൂരില്‍ ബിജെപിയ്ക്ക് കിട്ടിയത് വെറും 11 വോട്ട്! അംഗങ്ങള്‍ 950 !! പൊളിച്ച് പൊങ്കാലയിട്ട് രശ്മി...കൂടുതല്‍ വായിക്കൂ

English summary
Haryana shocker: Sarpanch’s family beats up two widows
Please Wait while comments are loading...