മഞ്ജു വാര്യരും സംഘവും ഭാഗ്യലക്ഷ്മിയെ തഴഞ്ഞു; എല്ലാവരും ചോദിക്കുമ്പോള്‍ സങ്കടം, കാരണം?

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: മലയാള സിനിമയിലെ സ്ത്രീകള്‍ക്കായി രൂപീകരിച്ച വുമണ്‍ കലക്ടീവ് ഇന്‍ സിനിമ എന്ന സംഘടനയില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റും സാമൂഹ്യ പ്രവര്‍ത്തകയും കൂടിയായ ഭാഗ്യ ലക്ഷിമിക്ക് ക്ഷണമില്ല. സംഘടനയെ കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരു വിവരവുമില്ലെന്ന് ഭാഗ്യലക്ഷ്മി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തന്നോട് കാര്യങ്ങള്‍ പറയാതിരുന്നതില്‍ എന്തെങ്കിലും കാരണങ്ങള്‍ കാണും. എല്ലാ വരും ചോദിക്കുമ്പോഴാണ് സങ്കടമെന്നും അവര്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് മാത്രമായി സിനിമ മേഖലയില്‍ ഒരു സംഘടന വരുന്നത് എന്തുകൊണ്ടും നല്ലതാണെന്നും, അതില്‍ സന്തോഷമുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. പ്രാഥമിക ചര്‍ച്ചകളില്‍ ഉണ്ടായിട്ടും അവസാന നിമിഷം തഴഞ്ഞത് എന്തിനാണെന്ന് അറിയില്ലെന്നും അവര്‍ പറഞ്ഞു.

 വുമണ്‍ കലക്ടീവ് ഇന്‍ സിനിമ

വുമണ്‍ കലക്ടീവ് ഇന്‍ സിനിമ

നടിമാരായ മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍, പാര്‍വതി തിരുവോത്ത്, സജിത മഠത്തില്‍ എന്നിവരും ഡോക്യുമെന്ററി സംവിധായിക ബീന പോള്‍, സംവിധായികമാരായ ദീദി ദാമോദരന്‍ വിധു വിന്‍സെന്റ് എന്നിവരാണ് സംഘടനയ്ക്ക് നേതൃത്വം നല്‍കുന്നത്.

 ഇന്ത്യന്‍ സിനിമ രംഗത്തെ ചരിത്ര സംഭവം

ഇന്ത്യന്‍ സിനിമ രംഗത്തെ ചരിത്ര സംഭവം

ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇതാദ്യമായിട്ടാണ് സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് മാത്രമായി ഇത്തരത്തിലൊരു സംഘടന വരുന്നത്.

 വിവിധ മേഖലയിലുള്ളവര്‍

വിവിധ മേഖലയിലുള്ളവര്‍

നടിമാര്‍ മാത്രമല്ല സിനിമയിലെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും ഇതില്‍ അംഗങ്ങളാണ്.

 നഗരമധ്യത്തില്‍ നടി നേരിട്ട ആക്രമണത്തിന് പിന്നാലെ

നഗരമധ്യത്തില്‍ നടി നേരിട്ട ആക്രമണത്തിന് പിന്നാലെ

നഗരമധ്യത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെയാണ് സിനിമയിലെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇത്തരത്തിലൊരു സംഘടനയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്.

 ഇത് ഒന്നിനും ബദലല്ല

ഇത് ഒന്നിനും ബദലല്ല

അതേസമയം സിനിമയിലെ മറ്റ് സംഘടനകള്‍ക്കൊന്നും ബദല്‍ ആയിട്ടല്ല തങ്ങളുടെ സംഘട എന്നാണ് ഇവര്‍ പറയുന്നത്. അമ്മ, ഫെഫ്ക, മാക്ട എന്നീ സംഘടനയിലെ അംഗങ്ങള്‍ക്കും ഈ സംഘടനയില്‍ അംഗമാകാമെന്ന് ഇവര്‍ പറയുന്നുണ്ട്.

 പുരുഷ മേധാവിത്വം

പുരുഷ മേധാവിത്വം

പുരുഷന്മാര്‍ നേതൃത്വം നല്‍കുന്ന അമ്മയില്‍ സ്ത്രീകള്‍ക്ക് പ്രധാന്യമില്ലെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. പ്രമുഖ നടി ആക്രമിക്കപ്പെട്ടിട്ടും അമ്മ വേണ്ട രീതിയില്‍ ഇടപെട്ടിട്ടില്ലെന്നും ആരോപണമുണ്ടായിരുന്നു.

 പള്‍സര്‍ സുനിക്കുള്ള സിനിമ ബന്ധം

പള്‍സര്‍ സുനിക്കുള്ള സിനിമ ബന്ധം

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രമുഖ നടന്റെ പേരും ഉയര്‍ന്നു കേട്ടിരുന്നു. മുഖ്യ പ്രതിയായ പള്‍സര്‍ സുനിക്ക് സിനിമ മേഖലയില്‍ നിന്നുള്ള ഉന്നതരുമായി ബന്ധവും ഉണ്ടായിരുന്നു.

കൂടതല്‍ വാര്‍ത്തകള്‍ അറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

കൂടതല്‍ വാര്‍ത്തകള്‍ അറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

മലയാള സിനിമയില്‍ സ്ത്രീ സംഘടന!! 'വുമണ്‍ കളക്ടീവ് ഇന്‍ സിനിമ'! നേതൃത്വത്തില്‍ മഞ്ജുവാര്യരും!!കൂടുതല്‍ വായിക്കാം

താരകുടുംബത്തിലെ ഇളം തലമുറക്കാരന് സൂപ്പര്‍ സ്റ്റാര്‍ പദവിയില്‍ കണ്ണില്ല, താരപദവിയെ പേടിയാണ്, കാരണം ?കൂടുതല്‍ വായിക്കാം

English summary
Actresses organisation in Malayalam avoided dubbing artist Bhagyalakshmi
Please Wait while comments are loading...